ലോകത്ത് സമാധാനം നിലനിര്‍ത്തുന്നതില്‍ സൂഫികളുടെ പങ്ക് നിസ്തുലം: റഷീദലി തങ്ങള്‍
ലോകത്ത് സമാധാനം നിലനിര്‍ത്തുന്നതില്‍ സൂഫികളുടെ പങ്ക് നിസ്തുലമാണെന്ന് കേരള വഖ്ഫ് ബോര്ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. തെയ്യോട്ടിച്ചിറ കമ്മുസൂഫി ആണ്ട് നേര്‍ച്ചയുടെ ദിക്‌റ്, ദുആ സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. വ്യാജസിദ്ധന്മാരെ കൊണ്ട് രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുമ്പോള്‍ സൂഫികളുടെ സാനിധ്യംകൊണ്ട് രാജ്യത്ത് സമാധാനമാണ് സാധ്യമാവുന്നതെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. കമ്മു സൂഫിയെ പോലെയുള്ളവരുടെ അടുത്തേക്ക് നാനാവിധ ജാതിയില്‍ പെട്ടവര്‍ കടന്ന് വന്നിരുന്നത് അവരുടെ മതമൈത്രി കൊണ്ടാണെന്നും സൂഫിസം പഠിക്കാന്‍ ശ്രമിക്കണമെന്നും തങ്ങള്‍ പറഞ്ഞു. കുരുവമ്പലം സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍ അധ്യക്ഷനായി, കെ.എം.ഐസി പ്രിന്‍സിപ്പള്‍ അബ്ദുറഹ്മാന്‍ വഹബി സനദ് ദാന പ്രഭാഷണം നടത്തി. ദിക്‌റ,് ദുആ സമ്മേളനത്തിന് ഏലംകുളം ബാപ്പുമുസ്‌ലിയാര്‍ നേതൃത്തം നല്‍കി. ആണ്ടു നേര്‍ച്ചയില്‍ നാനാവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ സന്നിഹിതരായിരുന്നു.