റോഹിങ്ക്യന്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിനെതിരെ കാമ്പയിനുമായി ആംനസ്റ്റി
- Web desk
- Sep 26, 2017 - 05:17
- Updated: Sep 26, 2017 - 12:49
റോഹിങ്ക്യന്‍ മുസ് ലിംകളെ നാടുകടത്താനുള്ള ഇന്ത്യയുടെ നിലപാട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കാമ്പയിനുമായി മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണല്‍. "ഞാന്‍ റോഹിങ്ക്യകള്‍ക്കൊപ്പം നില്‍ക്കുന്നു"വെന്നാണ് ഓണ്‍ലൈനില്‍ ആരംഭിച്ച കാമ്പയിനിന്റെ തലക്കെട്ട്.
റോഹിങ്ക്യകളെ പുറത്താക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനത്തിന് ജനങ്ങളുടെ പിന്തുണയും ആംനെസ്റ്റി തേടുന്നുണ്ട്. ഇന്ത്യയിലെ റോഹിങ്ക്യകളില്‍ ചിലര്‍ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ഇവര്‍ രാജ്യത്തിന് ഭീഷണിയാണെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന്റെ പശ്ചാതലത്തിലാണ് ക്യാംപയിന്‍.
ഇന്ത്യയുടെ ധാര്‍മികവും നിയമപരവുമായ മൂല്യങ്ങള്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്നത് അനുവദിക്കുന്നില്ലെന്ന് ഇന്ത്യയിലെ ആംനെസ്റ്റി പ്രൊജക്ട് മാനേജര്‍ അര്‍ജിത് സെന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment