ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നോമ്പ് സമയം വേറിട്ട് നില്‍ക്കുന്നത് വ്യത്യസ്തതയേറുന്നു

 

ഇസ്‌ലാം വിശ്വാസമനുസരിച്ച് സുബിഹി മുതല്‍ മഗ്‌രിബ് വരെയാണല്ലോ നോമ്പ് എടുക്കേണ്ട സമയം. എന്നാല്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നോമ്പ് നോല്‍ക്കുന്ന സമയം പല രാജ്യങ്ങളിലും വ്യത്യസ്തമാണ്. പതിനൊന്ന് മണിക്കൂര്‍ മുതല്‍ 22 മണിക്കൂര്‍ വരെ നോമ്പ് എടുക്കുന്ന രാജ്യങ്ങളുണ്ട്. സ്വീഡനിലും ഗ്രീന്‍ലാണ്ടിലുമാണ് കൂടുതല്‍ സമയം നോമ്പ് എടുക്കേണ്ടി വരുന്നത്. ചിലിയിലും ആസ്‌ട്രേലിയയിലുമാണ് കുറഞ്ഞ സമയം നോമ്പ് എടുക്കുന്നത്. ഗ്രീന്‍ലാണ്ടില്‍ 21 മണിക്കൂറാണ് നോമ്പ് സമയം. 2.16 രാവിലെ നോമ്പ് തുടങ്ങിയാല്‍  11.14 ന് വൈകുന്നേരം അസ്തമയം വരുന്നത്.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ നോമ്പ് എടുക്കുന്ന സമയങ്ങളാണിവ
നോര്‍വെ, ഫിന്‍ലാന്‍ഡ്  (20 മണിക്കൂര്‍), സ്വീഡന്‍, റഷ്യ, ഡെന്‍മാര്‍ക്ക്,ജര്‍മനി, (19 മണിക്കൂര്‍), കാനഡ,പോളണ്ട്, യു.കെ,കസാക്കിസ്ഥാന്‍,ബെല്‍ജിയം,സ്വിറ്റ്‌സര്‍ലണ്ട് ഫ്രാന്‍സ്, (18മണിക്കൂര്‍), റൊമാനിയ, ഇറ്റലി, (17മണിക്കൂര്‍), സ്‌പെയിന്‍. പോര്‍ച്ചുഗല്‍.ഗ്രീസ്, ചൈന, യു.എസ്, കൊറിയ, തുര്‍ക്കി, ജപ്പാന്‍, അഫ്ഗാനിസഥാന്‍, മൊറോക്കോ, പാകിസഥാന്‍,ഇറാന്‍, ഇറാഖ്, ലബനാന്‍, സിറിയ(16 മണിക്കൂര്‍), ഈജിപ്ത്, പലസ്ഥീന്‍,കുവൈത്ത്, ഹോംകോങ്ങ്,ബംഗ്ലാദേശ്, ഒമാന്‍, സഊദി, ഖത്തര്‍, യുഎ.ഇ, (15 മണിക്കൂര്‍),  സുഡാന്‍,യമന്‍,എത്യോപ്യ,ശ്രീലങ്ക,തായ്‌ലന്റ്, (14മണിക്കൂര്‍), മലേഷ്യ,സിങ്കപ്പൂര്‍,അങ്കോല,ബ്രസീല്‍,ഇന്തോനേഷ്യ,കെന്‍യ,(13മണിക്കൂര്‍),സിംബാവെ, സൗത്ത് ആഫ്രിക്ക(12 മണിക്കൂര്‍), ന്യൂസിലാന്‍ഡ്, അര്‍ജന്റീന, ആസ്‌ട്രേലിയ,(11 മണിക്കൂര്‍) ചിലി (10മണിക്കൂര്‍).

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter