ഈജിപ്തില്‍ ജനറലുകള്‍ മരിക്കുമ്പോള്‍ മാത്രമാണ് ആദരവ് നല്‍കുന്നത്

2019 ജൂണില്‍ ഈജിപ്തിലെ ആദ്യത്തെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സിവിലയന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സി കോടതിയിലെ വിചാരണ കൂടില്‍ വെച്ചാണ് മരണപെട്ടത്. 2013 ലെ രക്തരൂക്ഷിത അട്ടിമറിയിലൂടെ അധികാരഭ്രഷ്ടനാക്കപ്പെട്ട മുര്‍സിയെ ആറുവര്‍ഷത്തോളം ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരുന്നു.മുര്‍സി ഒരു വര്‍ഷം ഈജിപ്ത് ഭരിച്ചു. 45 വര്‍ഷത്തിലധികം തടവിന് അദ്ധേഹം ശിക്ഷിക്കപ്പെട്ടു. പ്രമേഹ രാഗം ബാധിച്ച (ഡയബറ്റിക് കോമ) മുര്‍സിക്ക് ശരിയായ ചികിത്സ ലഭിച്ചില്ല. സ്വന്തം ചെലവില്‍ ഒരു സ്വകാര്യ ആശുപത്രിയിലേക്ക മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും  അദ്ധേഹത്തിന്റെ ആവശ്യം അംഗീകരിച്ചില്ല.

ചൊവ്വാഴ്ച ഹുസ്‌നി മുബാറക് സൈനിക ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു,2011 ലെ ജനകീയ വിപ്ലവം വരെ 30 വര്‍ഷത്തോളം അദ്ദേഹം ഈജിപ്തിന്റെ പ്രസിഡണ്ടായിരുന്നു.അദ്ധേഹത്തെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട 18 ദിവസത്തെ പ്രക്ഷോഭത്തില്‍ 239 പ്രകടനക്കാരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് മുബാറക്കിനെ 2012 ല്‍ ജീവപര്യന്ത്യം തടവിന് ശിക്ഷിച്ചിരുന്നു.അപ്പീല്‍ കോടതി വീണ്ടും വിചാരണയക്ക് ഉത്തരവിട്ടു. മുബാറക്കിനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരായ കേസ് ഒഴിവാക്കുകയും 2017 ല്‍ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തു.

ഈജിപ്തിലെ ഇപ്പോഴത്തെ ഭരണകര്‍ത്താക്കള്‍ മുബാറക്കിനെ 'സൈനിക സ്‌നേഹിയെന്നും'യുദ്ധ നായകനെ'ന്നും വിലപിക്കുകയും അദ്ധേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു. മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനായ മുബാറക്കിന് സൈനികരീതിയിലുള്ള യാത്രയപ്പ് (മൃതദേഹം മറവ് ചെയ്യല്‍)  നല്ലത് തന്നെ, പക്ഷെ സിവിലിയന്‍ പ്രസിഡണ്ടായ മുര്‍സിക്ക് മാന്യമായ യാത്രയപ്പ് (മൃതദേഹം മറവ് ചെയ്യല്‍) ആകമായിരുന്നു.

ഈജിപ്ഷ്യന്‍ സൈനികരെ ഒരു സ്വയംഭരാണിധികാര സ്ഥാപനമായാണ് കണക്കാക്കുന്നത്, അത് ഭരണകൂടത്തിന്റെ എക്‌സിക്യുട്ടീവ് അധികാരത്തില്‍ നിന്ന് തന്നെ പൂര്‍ണമായും അകന്നു നില്‍ക്കുന്നതാണ്. കഴിഞ്ഞ അറുപത് വര്‍ഷത്തിലൊഴികെ മറ്റെല്ലാവര്‍ക്കും മുന്‍ ജനറല്‍മാര്‍ ആണ് നേതൃത്വം നല്‍കിയത്. സൈനിക സ്ഥാപനം ആ ദശകങ്ങളിലൂടനീളം ഒരേ രീതിയാണ് സ്വീകരിച്ചത്.പക്വതയില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യം ഭരിക്കുന്നുവെങ്കില്‍ സൈന്യം ഭീകരവാദം, വിഭാഗീയത, കലാപം തുടങ്ങിയവയില്‍ നിന്ന് ജനങ്ങളെ സുരക്ഷിതരാക്കണമെന്ന വാദമേ ജനറലുകള്‍ പ്രതിധ്വനിപ്പിക്കൂ.സമൂഹം ജനാധിപത്യത്തിന് തയ്യാറല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

2011 ലെ വിപ്ലവകാലത്തുപോലും ഈജിപ്ഷ്യന്‍ സൈന്യം തന്ത്രപൂര്‍വ്വം അതിന്റെ നിയമസാധുതയും മേന്മയും സംരക്ഷിക്കാന്‍ കഴിഞ്ഞു.ജനകീയ പ്രക്ഷോഭത്തിന്റെ സൂക്ഷിപ്പുകാരും രക്ഷാധികാരിയുമായും സ്വയം ചിത്രീകരിക്കുന്ന ഒരു വിവരണം പ്രചരിപ്പിച്ചുകൊണ്ട് അതിന്റെ ശക്തിപിടിച്ചെടുക്കുന്നതില്‍ അവര്‍ വിജയിച്ചു, അന്നത്തെ പ്രസിഡണ്ട് മുബാറക്കിന് സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിച്ചത് പോലെ. ഒടുവില്‍ അദ്ധേഹം പോയപ്പോള്‍ 2012 ജൂണില്‍ മുര്‍സിയുടെ സത്യപ്രതിജ്ഞവരെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏറ്റെടുത്തത് (സൈനിക ഉന്നത സമിതി) മിലിട്ടറി ഹൈ കൗണ്‍സിലാണ്.

അതിശയകരമെന്ന് പറയാം, മുര്‍സിയെ പോലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സിവിലന്‍ പ്രസിഡണ്ടിനൊപ്പം സൈനിക സ്ഥാപനത്തിന് ജീവിക്കാന്‍ കഴിയില്ല.തെരഞ്ഞടുക്കപ്പെട്ട ഒരു പാര്‍ലിമെന്റ് അതിന്റെ ബജറ്റുകളും പദ്ധതികളും നിരീക്ഷിക്കുകയും പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യും എന്നാകുമ്പോള്‍ പ്രത്യേകിച്ചും.

അതുകൊണ്ടാണ് സിവിലിയന്‍ പ്രസിഡണ്ടിന്റെ സര്‍ക്കാറിന്റെ കഴിവ് കേടിനെ കുറിച്ചുള്ള അതിശയോക്തികലര്‍ന്ന അവകാശവാദങ്ങളുന്നയിച്ച്  ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭത്തിലൂടെ 2013 ജൂലൈയില്‍ സൈന്യം മുര്‍സിയെ പുറത്താക്കിയത്,കേവലം ഒരു വര്‍ഷക്കാലം നിയന്ത്രണത്തിലല്ലെന്ന് മാത്രമല്ല, പ്രസിഡണ്ട് ഭരണവുമായി സഹകരിക്കാത്ത ഉദ്യോഗസ്ഥരുമായി അദ്ധേഹത്തിന് നിരന്തരം പോരാടേണ്ടിയും വന്നു.അറബ് ലോകത്തെ ജനാധിപത്യത്തിന്റെ ഉയര്‍ച്ച തടയുന്നതിന് ആവശ്യമായതെല്ലാം തയ്യാറായ മാധ്യമങ്ങള്‍, ബിസിനസ്സ് ലോബികള്‍, പ്രദേശിക ശക്തികള്‍ എന്നിവയിലൂടെ ജനറലുകള്‍ തിരശ്ശീലക്ക് പിന്നില്‍ നിന്ന് നിയന്ത്രണം ഏററെടുത്തു.

ഭരണത്തിന്റെ അവസാന നാളുകള്‍ വരെ മുബാറക് ഒരു വൈസ് പ്രസിഡണ്ടെന്ന പേര് നല്‍കാന്‍ വിസമ്മതിച്ചു.മകന്‍ ജമാല്‍ മുബാറകിന് പിന്‍ഗാമിയാക്കണമെന്നായിരുന്നു അദ്ധേഹത്തിന്റെ ആഗ്രഹം അത് നടന്നില്ല. മുബാറക്കിനെ പുറത്താക്കിയതിന് ശേഷം അറബ് ബാരോമീറ്റര്‍ നടത്തിയ പഠനത്തില്‍ ഈജിപ്ഷ്യന്‍ പൗരന്മാരോട് അറബ് വസന്തത്തിന്റെ പിന്നിലെ പ്രധാനമായ മൂന്ന് പ്രചോദനങ്ങള്‍ ഏതാണെന്ന് ചോദിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ പറഞ്ഞത് അഴിമതി, സമ്പദ് വ്യവസ്ഥ, സാമൂഹിക അനീതി എന്നിവയാണ്. എന്നിരുന്നാലും വിപ്ലവത്തിന്റെ പ്രധാന കാരണം അദ്ധേഹത്തിന്റെ ശേഷം മകനെ പ്രസിഡണ്ടായി കൊണ്ടുവരാനുള്ള മുബാറക്കിന്റെ പദ്ധതിയായിരുന്നു.വാസതവത്തില്‍, മുബാറക്കിന്റെ തന്ത്രത്തിനെതിരായ ജനകീയ സമരത്തിന് സൈന്യം ഇന്ധനം പകരുകയായിരുന്നു.മറിച്ച് പ്രസിഡണ്ടിന്റെ സ്വജനപക്ഷപാതമോ മറ്റുനയങ്ങളോ ആയിരുന്നില്ല കാരണം, ജമാല്‍ മുബാറക്കെന്ന ഔട്ടസൈഡറെ (പുറമെനിന്നുള്ള ഒരാള്‍) ജനറലുകള്‍ മേധാവിയായി അംഗീകരിക്കാത്തതായിരുന്നു കാരണം. 

പ്രക്ഷോഭം വ്യാപിച്ചതോടെ മുബാറക് തന്റെ രഹസ്യാനേഷണ(ഇന്റലിജന്‍സ് ) മേധാവി ഒമര്‍ സുലൈമാനെ 2011 ജനുവരി 29ന് വൈസ് പ്രസിഡണ്ടായി നിയമിച്ചു.ഫെബ്രുവരി 10 പ്രതിഷേധം ശക്തിവര്‍ധിച്ചുകൊണ്ടിരിക്കെ അധികാരം ഡെപ്യൂട്ടി ഏല്‍പിക്കുകായണെന്ന് പറഞ്ഞെങ്കിലും താന്‍ തുടരുമെന്ന് പ്രതിജ്ഞയെടുത്തു.പക്ഷെ അതിന് ഒരു ദിവസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.ഫെബ്രുവരി 11ന്  ഒരു മിനുട്ട് ടി.വി പ്രസംഗത്തില്‍ മുബാറക്കിന്റെ രാജി സുലൈമാന്‍ പ്രഖ്യാപിച്ചു. ഉടന്‍ തന്നെ സായുധ സേനയക്ക് അധികാരം കൈമാറി. (2012  ജൂലൈ 19 ന് സുലൈമാന്‍ അമേരിക്കയിലെ ഒഹിയോവില്‍ ചികിത്സയിലാരിക്കെ മരണപ്പെട്ടു).

ലളിതമായി പറഞ്ഞാല്‍ രാജവാഴ്ചക്ക് ശേഷമുള്ള ഈജിപ്തില്‍ സൈനിക സ്ഥാപനം നിരവധി പദവികള്‍ നേടിയിരുന്നു.സിവില്‍ സമൂഹത്തില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ യാതോരു മേല്‍നോട്ടവുമില്ലാതെ പ്രവര്‍ത്തിക്കാന്‍ ജനറല്‍മാര്‍ക്ക് കഴിഞ്ഞു.ഉദ്യോഗസ്ഥരുടെ റിപ്പബ്ലിക്ക് ഓഫ് ഈജിപ്തില്‍ 2013 ലെ അട്ടിമറിക്ക് ശേഷം സൈനികരുടെ ശക്തി അല്‍പം മൂര്‍ച്ചയുള്ളതായത് കൊണ്ട് തന്നെ ആധിപത്യത്തിന്റെയും അധികാരത്തിന്റെയും സ്ഥാനങ്ങളില്‍ ജനറലുകളെയും ആഭ്യന്തര മന്ത്രാലയത്തെയും അവര്‍ പുനസ്ഥാപിച്ചു.

ഖുര്‍ആനില്‍ ഈജിപ്ഷ്യന്‍ ഫറോവ ഉദ്ധരിക്കുന്ന ഒരു വാക്യമുണ്ട്'ഞാന്‍ കാണുന്നതല്ലാതെ ഞാന്‍ നിങ്ങളെ കാണിക്കുന്നില്ല, ശരിയായ പെരുമാറ്റത്തിലല്ലാതെ ഞാന്‍ നിങ്ങളെ നയിക്കില്ല' ഈജിപ്തിലെ തുടര്‍ച്ചയായ സൈനിക പ്രസിഡണ്ടുമാര്‍ സമാനമായ അവകാശവാദം ഉന്നയിക്കുകയും തീവ്രവാദത്തിനും വിഭാഗീയതക്കും എതിരായി ഈജിപ്തിന്റെ ഏക സംരക്ഷകനായ സ്വയം അവതരിപ്പിക്കുയും ചെയ്യുന്നു.മുന്‍ ജനറലായ അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ കാര്യത്തിലും ഇത് ശരിയാണ്, ഹുസ്‌നി മുബാറക്കായിരുന്നു മുമ്പ് ഇതേ ശൈലി സ്വീകരിച്ചിരുന്നത്.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡണ്ടിനെതിരായി 2013 ലെ രക്തരൂക്ഷിതമായ അട്ടിമറിയിലൂടെ അല്‍ സീസി രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.ക്രമേണ കൂടുതല്‍ സേച്ഛാധിപത്യപരമായി വളര്‍ന്നു,രാഷ്ട്രീയ എതിരാളികളെ ജയിലിലടക്കുകയോ ഒഴിവാക്കുകയോ ചെയ്തു.പൊതുജനങ്ങളുടെ വിയോജിപ്പുകള്‍ പോലും അടിച്ചമര്‍ത്തി, മുബാറക്കിന് ആദരവ് നല്‍കുകയും ഈ ആഴ്ച അദ്ധേഹത്തിന്റെ മരണത്തിന് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തതിലൂടെ രാജ്യത്തെ ഈജിപ്ഷ്യന്‍ ജനറല്‍ സൈനിക സ്ഥാപനത്തിനെതിരെ മത്സരിക്കാനുള്ള ജനങ്ങളുടെ തീരുമാനത്തിന് പ്രതികാരം ചെയ്യുകയായിരുന്നു.സേച്ഛാധിപത്യത്തിനെതിരെ ഉയര്‍ന്നെഴുനേല്‍ക്കുമെന്ന സ്വപ്‌നം കണ്ടവരോട് പുരാതന ഫറോവയുടെ സന്ദേശം അയക്കുകയായിരുന്നു.'എന്റെ ജനമേ, ഈജിപ്തിന്റെ രാജ്യം എനിക്കുള്ളതല്ലേ, അപ്പോള്‍ നിങ്ങള്‍ക്ക് എന്നെ തിരിച്ചറിയാന്‍ കഴിയുന്നില്ലേ'

വിവര്‍ത്തനം- അബ്ദുല്‍ ഹഖ് മുളയങ്കാവ്
കടപ്പാട്-മിഡില്‍ ഈസ്റ്റ് മോണിറ്റര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter