കോവിഡ്; മുസ്‌ലിം മൃതദേഹങ്ങള്‍ ബലമായി ദഹിപ്പിക്കുന്നതില്‍ നിന്ന് പിന്മാറി ശ്രീലങ്ക, ഇനി മുതല്‍ മുസ്‌ലിംകള്‍ക്ക് ഖബറടക്കം ചെയ്യാം

കൊളൊമ്പോ: കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹം മണ്ണില്‍ അടക്കാന്‍ പാടില്ലെന്ന നയം ശ്രീലങ്ക തിരുത്തി. ഭൂഗര്‍ഭ ജലത്തില്‍ വൈറസ് പടരാമെന്ന അഭ്യൂഹത്തിന്റെ പേരില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ കൈകൊണ്ട തീരുമാനമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കൊളൊമ്പോ സന്ദര്‍ശനത്തോടെ തിരുത്തിയിരിക്കുന്നത്. ജനസംഖ്യയുടെ പത്ത് ശതമാനത്തോളം വരുന്ന മുസ്‌ലിംകളെയാണ് ഈ നിയമം പ്രധാനമായും ബാധിച്ചത്. ഭൂരിപക്ഷ വിഭാഗവും ഇപ്പോഴത്തെ സര്‍ക്കാറില്‍ ഉറച്ച ആധിപത്യവുമുള്ള ബുദ്ധിസ്റ്റുകള്‍ ഹൈന്ദവരുടെ പോലെ ശവം ദഹിപ്പിക്കാറാണ് പതിവ്.

ആരോഗ്യ മന്ത്രി പവിത്ര വണ്ണിയാര്‍ച്ചി പുതിയ നയത്തിന്റെ ഹേതുകം വ്യക്തമാക്കിയില്ലെങ്കിലും ഇമ്രാന്‍ ഖാന്റെ ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം കൈകൊണ്ടത് എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. പുതിയ നയത്തെ സ്വാഗതം ചെയ്തു കൊണ്ട് ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter