മിസിസിപ്പിയുടെ നാട്ടിലെ ഇസ്‌ലാം

പടിഞ്ഞാറന്‍ നാടുകളിലെ മുസ്ലിം ജനത അനുഭവിക്കുന്ന ക്രൂരതയും ഗുരുതരമായ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന ഒട്ടനവധി പുസ്തകങ്ങള്‍ ലോകത്ത് പല ഭാഗത്ത് നിന്നും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. പാശ്ചാത്യന്‍ തീരങ്ങളിലെ ഇസ്ലാമിന്റെ ആഗമനവും മുസ്ലിം വളര്‍ച്ചയും, കുടിയേറ്റവും, അവരുടെ രാഷ്ട്രീയ വളര്‍ച്ചയും ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ അവിടങ്ങളിലെ നിലവിലുള്ള സാഹചര്യം ഇസ്ലാമിനെ പാശ്ചാത്യര്‍ ഇരു കൈയും നീട്ടി സ്വീകരിക്കുന്നതാണ്.

    യൂറോപിലേതു പോലെ അമേരിക്കന്‍ മണ്ണിലും നിലവില്‍ ഇസ്ലാമിന്റെ വേരുകള്‍ പടര്‍ന്നു പിടിച്ച് കൊണ്ടിരിക്കുകയാണ്.ആധുനിക അമേരിക്കന്‍ ചരിത്ര രചനകളിലും ഇസ്ലാം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. യൂറോപ്പിനെ ആധാരമാക്കി രചിച്ച 2019 ല്‍ പുറത്തിറങ്ങിയ അഡിസ് ദുദേരിജയുടെയും ഹലിംറാനെയുടെയും കൃതി ഇസ്‌ലാം ആന്‍ഡ് ദ മുസ്‌ലിംസ് ഇന്‍ ദ വെസ്റ്റ്: മേജര്‍ ഇഷ്യൂസ് ആന്‍ഡ് ഡിബേറ്റ്‌സ് എന്ന പുസ്തകവും സലോമിബുകാലയുടെ യൂറോപ്യന്‍ ഐഡന്റിറ്റി ആന്‍ഡ് റെപ്രസെന്റേഷന്‍ ഓഫ് ഇസ്‌ലാം ഇന്‍ ദ മെയിന്‍സ്ട്രീം പ്രസ് എന്ന പുസ്തകവും പാശ്ചാത്യ മുസ്ലിം സമൂഹം അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. ബസ്സാം തീബി, താരിഖ് റമദാന്‍ എന്നിവരുടെ വ്യക്തിപരമായ വീക്ഷണങ്ങളും നിരൂപണങ്ങളും നിലവിലെ സാഹചര്യങ്ങളെ വിശകലനവിധേയമാക്കുന്നു.

    ശൈഖ് യൂസുഫുല്‍ ഖറദാവി, ശൈഖ് ത്വാഹ അല്‍വാനി എന്നിവരുടെ ന്യൂനപക്ഷ കര്‍മശാസ്ത്ര ചര്‍ച്ചയും പുസ്തകത്തില്‍ ആഴത്തില്‍ കടന്ന് വരുന്നുണ്ട്. ഇതേ അവസ്ഥയെ മാനിച്ച് നൂതന അമേരിക്കന്‍ സാമ്രാജ്യത്തിലെ ഇസ്ലാം അനുഭവങ്ങള്‍ പഠിക്കുന്നതും ഒരുപക്ഷേ ഏറെ ഉപകാരപ്രദമായിരിക്കും.

    വിസ്തൃതിയില്‍് ലോകരാജ്യങ്ങള്‍ക്കിടയില്‍ നാലാം സ്ഥാനക്കാരാണ് അമേരിക്കന്‍ ഐക്യ നാടുകള്‍.ബാഹ്യാന്തരമോടികളും അലങ്കാരങ്ങളുമില്ലാത്ത തീര്‍ത്തും ആഢംബര രഹിത വാസകേന്ദ്രങ്ങളും ജനങ്ങളുമാണ് അവിടെ. എങ്കിലും നിലവിലെ സാഹചര്യത്തില്‍ തീര്‍ത്തും ഇസ്ലാം അമേരിക്കന്‍ ജനങ്ങള്‍ക്കിടയില്‍ മാനവികതയുടെ സുഖകരമായ പ്രയാണത്തിന്നായി ആവിഷ്‌ക്കരിച്ചെടുത്ത വഴിയായി മാറിയിരിക്കുകയാണ്.

    പ്രത്യേകിച്ചും സാന്റ്ക്‌ളാരയിലെ കമ്മ്യൂണിറ്റി അസോസിയേഷനും അവരുടെ മദ്‌റസയും, ഇസ്ലാമിക് സെന്ററുകളും മസ്ജിദുകളും കോണ്‍ഫറന്‍സ് ഹാളുകളും .ഇത്തരം സമ്പൂര്‍ണ്ണ അനിസ്ലാമികതയും ഇസ്ലാം വിരുദ്ധതയും വളരുന്നിടത്ത് ഉയര്‍ന്നിട്ടുണ്ടെന്നത് ഇസ്ലാമിന്റെ മൂല്ല്യത്തെ വിളിച്ചോതുന്നു.

    ബെര്‍ക്ലി നഗരത്തിനടുത്തുള്ള ഹോളിഹില്‍ എന്നു പേരിട്ടുവെച്ച കുന്നിന്‍ പുറത്ത് അമേരിക്കന്‍ സാമ്രാജ്യത്തിന്റെ പ്രഥമ ഇസ്ലാമിക് കോളേജ് സൈത്തൂന കോളേജ് 2009ല്‍ അമേരിക്കയിലെ ഔദ്യോഗിക അംഗീകാരമുള്ള പ്രഥമ ഇസ്ലാമിക കലാലയമായി ഉയര്‍ന്നു വന്നത് അഭിമാനാര്‍ഹമായ നേട്ടമമണെന്ന് പറയാതെ വയ്യ. ഇസ്ലാമിക പാണ്ഡിത്യ ലോകത്തെ ഇതിഹാസങ്ങളായ ശൈഖ് ഹംസ യൂസുഫും, സൈദ് ശാക്കിരിയും, ഹാത്വിം ബാസിയാനും സൈത്തൂനിന്റെ സ്ഥാപകരാണെന്നതും അമേരിക്കന്‍ മണ്ണിലെ ഇസ്ലാം വളര്‍ച്ചയുടെ അടിസ്ഥാന കാര്യങ്ങളില്‍ ഒന്നാണ്.

    വര്‍ണവിവേചനം കാടുകയറിയ അമേരിക്കന്‍ മണ്ണില്‍ ഇന്ന് കഴിക്കുന്ന ഭക്ഷണം പോലും മുസ്ലിംങ്ങളെ പരിഗണിച്ച് ഹലാല്‍ എന്ന ബ്രാന്റ് കുത്തിയതു മുതല്‍ ജന സഞ്ചയങ്ങള്‍ ഇസ്ലാമിലേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ്.

    നിലവിലെ അറേബ്യന്‍ രാഷ്ട്രങ്ങളില്‍ പോലും കാണാത്ത വിധം ആഘര്‍ഷണീയമായതും വൈവിധ്യമാര്‍ന്നതുമായ പഠനക്ലാസുകളും, കലാകായിക മല്‍സരങ്ങളും സുബ്ഹ്, മഗ്‌രിബ് നിസ്‌കാരങ്ങള്‍ക്ക് ശേഷം ഹ്രസ്വമായ ഉദ്‌ബോധന ക്ലാസുകളും വര്‍ത്തമാന കാലത്തെ അമേരിക്കന്‍ രാഷ്ട്രീയം വകവെക്കാതെ ഒഴുകുന്ന ഇസ്ലാമിക് സംസ്‌കാരത്തെ ഉയര്‍ത്തിക്കാട്ടുന്നു.യു എസ് എയിലെ ഏറ്റവും വലിയ ഇസ്ലാമിക് സെന്ററായ സ്‌റ്റെര്‍ലിംഗിലെ അറമാ െ( ആള്‍ ഡള്ളേര്‍സ് ഏരിയ മുസ്‌ലിം സൊസൈറ്റി )ഇസ്ലാമിക സെന്റര്‍ സന്ദര്‍ശന വേളയില്‍ അബ്ദുല്ല മന്‍ഹാം വിവരിക്കുന്ന ഇക്‌ന കണ്‍വെന്‍ഷനും ലോകപ്രശസ്ത ഇസ്ലാമിക ഗവേഷണഗ്രന്ഥരചനാ കേന്ദ്രമായ ട്രിപ്പില്‍ ഐടി ( ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട്) യും അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ വളരെ വിചിത്രം തന്നെയാണ്.

    1968ല്‍ തുടങ്ങയ ഇക്‌ന കണ്‍വെന്‍ഷന്‍ ഇന്ന് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രമുഖ നഗരങ്ങളിലും ശ്ലാഘനീയമായ പ്രവര്‍നങ്ങള്‍ നടത്തി കൊണ്ട് പടര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ്.വര്‍ണവും വര്‍ഗവും ഭാഷയും ചര്‍ച്ചയാവുന്ന വിഷയത്തില്‍ വൈവിധ്യങ്ങളുടെ സമ്മോഹന സമ്മേളനമാണ് ഇത്തരം കണ്‍വെന്‍ഷനുകള്‍. കഴിഞ്ഞ അഞ്ചുപതിറ്റാണ്ടുകളായി മിസിസിപ്പിയുടെയും സ്റ്റാറ്റിയൂ ഓഫ് ലിബര്‍ട്ടിയുടെയും മണ്ണിലും മനസ്സിലുമായി ഇസ്ലാം സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ധത്തിന്റെയും നവപ്രതീകമായി മുദ്രകുത്തപ്പെട്ടിരിക്കുകയാണെന്ന കാര്യം തീര്‍ച്ച.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter