പെരുന്നാളില്‍ തെളിയുന്നത് വല്യുമ്മയുടെ മുഖം. ഡോ കെ.ടി ജലീല്‍

രാഷ്ട്രീയരംഗത്ത് ഏറെ വിവാദങ്ങള് ഉയര്ത്തി വിട്ടഡോ.കെ.ടി.ജലീല്‍, തന്റെ തിരക്ക്പിടിച്ച ജീവിതത്തിനിടയിലും പഴയ പെരുന്നാളുകളെ ഓര്‍ത്തെടുക്കകയാണിവിടെ. എല്ലാവരെയും പോലെ, പഴയകാല ഓര്‍മ്മകളുടെ കയങ്ങളിലേക്ക് ഊളിയിടുമ്പോള്‍, ഡോ.ജലീലിനും പറയാന്‍ വാക്കുകള്‍ തികയുന്നില്ലെന്നതാണ് സത്യം.


എല്ലാ ആഘോഷങ്ങളും ചെറുപ്പത്തിലാണ് അതിന്റെ തനിമയില്‍ നമുക്ക് കൊണ്ടാടാന്‍ പറ്റുക, കുട്ടിക്കാലം കഴിഞ്ഞാല്‍ പിന്നെ എല്ലാറ്റിനുമെന്ന പോലെ ആഘോഷങ്ങള്‍ക്കും ഒരുതരം കൃത്രിമത്വം നമ്മള്‍ അറിയാതെ വന്നു ചേരും. ആ ഒരു രൂപമാറ്റം എല്ലാവരുടേയും ജീവിതത്തില്‍ നമുക്ക് അനുഭവത്തിലൂടെ മനസ്സിലാക്കാവുന്നതാണ്.
അതിനപ്പുറം, കാലം കഴിയുംതോറും ആഘോഷങ്ങള്‍ക്കൊന്നും ഒരു പ്രാമുഖ്യം ലഭിക്കാത്ത സാഹചര്യവും സംജാതമായിട്ടുണ്ട്. അതിന്റെ കാരണം നമ്മുടെ ജീവിതനിലവാരത്തില്‍ വന്ന അഭൂതപൂര്‍വമായിട്ടുള്ള മാറ്റംതന്നെയാണ്. അന്നൊക്കെ സുഭിക്ഷമായ സദ്യ അല്ലെങ്കില്‍ ഒരു ഉച്ച ഭക്ഷണം എന്നു പറയുന്നത് ആഘോഷവേളകളില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പെരുന്നാളിന് മാത്രമല്ല ഓണത്തിനും വിഷുവിനുമൊക്കെ ഈ ഒരു മാറ്റം പ്രകടമാണ്. ഇന്ന് കഷ്ടപ്പാടും പട്ടിണിയും ഇല്ലാത്തതു കൊണ്ട് എല്ലാവര്ക്കും എന്നും പെരുന്നാളും ആഘോഷവുമാണ്. അത് ആഘോഷങ്ങളുടെ പൊലിമക്ക് മങ്ങലേല്പി്ച്ചു. പിന്നെ പുതുവസ്ത്രമണിയുക എന്ന കീഴ് വഴക്കത്തിനും ഭംഗംവന്നു. മുതിര്ന്നവര്‍ തീരെ പുതുവസ്ത്രമണിയാത്ത സാഹചര്യം നിലവിലുണ്ട്. പുതു വസ്ത്രമണിയുന്നത് സ്റ്റാന്‍ഡേര്‍ഡിനു മോശമാണ് എന്ന ധാരണ മുതിര്ന്നവരിലുണ്ട്. സ്ത്രീകളിലും കുട്ടികളിലുമാണ് പെരു്ന്നാളിന് പുതുവസ്ത്രമണിയുന്ന

ഒരു സാഹചര്യം ഇപ്പോഴും നിലനില്ക്ക്കുന്നത്. പിന്നെ കുടുബബന്ധങ്ങളില്‍ വന്നിട്ടുള്ള ആത്മാര്ത്ഥലതയില്ലായ്മ, കുടുംബബന്ധങ്ങളുടെ ഗാഢതയില്‍ വന്നിട്ടുള്ള ശോഷണവും പെരുന്നാള്‍ പോലെയുള്ള ആഘോഷങ്ങളുടെ വര്ണാഭമായ അവസ്ഥക്ക് മങ്ങലേല്‍പിച്ചു.
ടെക്‌നോളജിയുടെ പുതിയ കടന്നുകയറ്റംകരാണം,ഗ്രഹന്ദര്ശനം ഇല്ലെന്ന്തന്നെപറയാം. മുമ്പൊക്കെ കല്യാണം പറയാന്‍ ബന്ധു വീടുകളില്‍ പോയിരുന്നു. ഇന്നിപ്പോ കല്ല്യാണംപറയുന്നത്‌പോലും ഫോണിലൂടെ ആയിട്ടുണ്ട്. ഓരോരുത്തരും അവരുടേതായ ഒരു സങ്കുചിത വലയങ്ങളിലേക്ക് ഉള്‍വലിയുകയാണ്. സത്യത്തില്‍ പെരുന്നാളിന്റെ ഉദ്ധേശ്യങ്ങളില്‍, കുടുംബ-സുഹൃബന്ധങ്ങള്‍ സുദൃഢമാക്കുക എന്നതിനു വലിയ പ്രാധാന്യമുണ്ട്. സഹോദര സമുദായവുമായിട്ടുള്ള ഇടപെടല്‍, അവരെ ഭക്ഷണത്തിന് നമ്മുടെ വീടിലേക്ക് ക്ഷണിക്കല്‍ തുടങ്ങിയവ ഇന്നു വ്യാപകമായിവരുന്നുണ്ട്. അത് നിലനിര്ത്തി കൊണ്ട് പോവേണ്ടതാണ്. മുസ്ലീം സമുദായത്തിനിടയില്‍ വന്നിട്ടുള്ള ഗുണപരമായ കാര്യമാണത്.

 

പെരുന്നാള്‍ എനിക്ക് ഒരിക്കലും ദുഖം നല്കിയിട്ടില്ല. സന്തോഷം മാത്രമേ നല്കി്യിട്ടുള്ളൂ, പെരുന്നാള്‍ എന്ന് പറയുമ്പോള്‍ മനസ്സില്‍ തെളിഞ്ഞ് വരുന്ന മുഖം വല്യുമ്മയുടേതാണ്. പെരുന്നാളിന്റെ പ്രധാനപ്പെട്ട ഒരു വിശേഷം തന്നെ വല്യുമ്മാന്റെ അടുത്തേക്ക് പോകുക ഒരുദിവസം അവിടെ പാര്ക്കുക,വല്യുമ്മാന്റെ സ്‌നേഹ പരിലാളനകള്‍ ഏറ്റുവാങ്ങുക, അനുഭവിക്കുക ഇതൊക്കെയാണ് നല്ല പെരുന്നാളിന്റെ ഓര്മ്മകയായിട്ട്‌നില്ക്കുന്നത്, അന്നൊക്കെ അമ്മാവന്മാര്‍ ദുബൈയിലായിരുന്നു, നല്ല പുതുവസ്ത്രങ്ങളൊക്കെ പെരുന്നാളിന് ഞങ്ങള്ക്ക് എത്തിക്കുമായിരുന്നു. പെരുന്നാളെന്ന് പറഞ്ഞാല്‍ ഉമ്മയുടെ വീടാണ് എന്നെ സംബന്ധിച്ചിടത്തോളംകടന്നുവരുന്നത്. എന്റെ ഉപ്പായുടെ ഉമ്മ ഞാന്‍ ജനിക്കുന്നതിന് മുമ്പുതന്നെ മരണപ്പെട്ടിരുന്നു.അത് കൊണ്ട് വല്യുമ്മയുടെ സ്‌നേഹവും അടുപ്പവും പരിലാളനയും എനിക്ക് ലഭിച്ചത് ഉമ്മയുടെ ഉമ്മയില്‍ നിന്നാണ്. നല്ല ഇബാദത്തുള്ള ഒരു സ്ത്രീയായിരുന്നു അവര്.

വീണ്ടും പുതിയ കാലത്തിലേക്ക് വന്നാല്‍ ഇവിടെ ഞാന്‍ കുടിയിരുന്ന് പത്ത് വര്ഷമായി, എല്ലാ പെരുന്നാള്‍ ആഘോഷത്തിനും തറവാട്ടിലേക്ക് പോകുകയാണ് പതിവ്. പെരുന്നാള്‍ ദിവസം രാവിലെ എല്ലാവരും അങ്ങോട്ട് പോകും. അവിടുന്ന് ഭക്ഷണം കഴിച്ചേപിന്നെ ഇങ്ങോട്ട് തിരിച്ചുവരൂ.
പ്രത്യേകിച്ച് സ്‌കൂളുകളും എല്ലാം ഒഴിവായതു കൊണ്ട് , മദ്രസകളില്‍ വിദ്യാര്ത്ഥികള്‍ക്ക് പ്രത്യേകം കളികള്‍ ഉണ്ടായിരുന്നു. ഇന്നിപ്പോ ടൂറിസ വാരാഘോഷത്തിന്‌റെ ഭാഗമായി പെരുന്നാളിനോടനുബന്ധിച്ച് മൈലാഞ്ചിയിടല്‍ തുടങ്ങിവിവിധ മത്സരങ്ങള്‌നടത്താറുണ്ട്. അത് പോലെ ഓണാഘോഷങ്ങളുടെ വകഭേദമായിട്ട് പെരുന്നാള്‍ ആഘോഷങ്ങള്‍ ഇപ്പോള്‍ മാറുന്നുണ്ട്. നല്ല പ്രവണതയാണത്, എല്ലാ മത സമുദായക്കാരും അത്തരം മത്സരങ്ങളില്‍ പങ്കെടുക്കുന്നു. ഒരു ദേശീയോദ്ഗ്രഥന പ്രവര്ത്തനത്തിന്റെ ഭാഗവും കൂടിയാണിത്. ഇത്തരത്തിലുള്ള ആഘോഷങ്ങളെ ജനകീയമാക്കുന്നതിന് സര്ക്കാര്‍ തലത്തില്‍ ഇനിയും ഗുണപരമായിട്ടുള്ള ക്രിയാത്മക ഇടപെടലുകള്‍ വേണം. അത് വിവിധ മത സമുദായങ്ങള്‍ക്കിടയില്‍ നിലനില്ക്കുംന്ന അകല്‍ച്ചയും തെറ്റിദ്ധാരണയും മാറ്റുന്നതിന് വളരെയേറെ സഹായകമാവും. പിന്നെ എനിക്ക് തോന്നിയത് ചെറിയപെരുന്നാളാണ് കുറച്ച് കൂടി പൊലിമയുള്ളത് എന്നാണ്, ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം ഉണ്ടാവുന്ന ആഘോഷം ഒന്നു വേറെ തന്നെയാണ്.
വലിയ പെരുന്നാളിന്റെ ആകര്‍ഷണം എന്നു പറയുന്നത് ഉദ്ഹിയ്യത്ത് അറുക്കുന്നതാണ്.ഒരു പാട് ദിവസം ഉദ്ഹിയ്യത്തിന്റെ മാസം കഴിക്കാന്‍ പറ്റുമെന്ന സന്തോഷം ചെറുപ്പത്തില്‍ ഉണ്ടായിരുന്നു. അന്നത്തെ ധനസ്ഥിതി അങ്ങനെയായിരുന്നു. ഉദ്ഹിയ്യത്ത് ഇന്നത്തെ പോലെ വിപുലമായിരുന്നു അന്നും. മഹല്ലുകളില്‍ കൂട്ടമായും പിന്നെ വ്യക്തികള്‍ സ്വന്തമായും എല്ലാം ഇത് ചെയ്യുന്നു.

ഉദ്ഹിയ്യത്തിന് അമുസ്ലിം സഹോദരങ്ങള്‍ക്ക് കൊടുക്കുന്നതും നല്ലൊരുപ്രവണതയാണ്. ഗോവധ നിരോധനം ഉണ്ടായാല്‍ നാല്ക്കാ ലികളെ കൊണ്ട് മനുഷ്യര്ക്ക് ബുദ്ധിമുട്ടായിത്തീരും. ഇക്കാരണത്താല്തന്നെയാവണം,ഗോവയിലെ ബിജെപി മുഖ്യമന്ത്രി തന്നെ ഗോവധ നിരോധത്തെ എതിര്ത്തതും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter