മതസ്വാതന്ത്ര്യ വിഷയത്തിൽ ഇന്ത്യക്കെതിരെ വിമർശനവുമായി   യു.എസ് കമ്മീഷൻ
വാഷിങ്ടണ്‍: ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യ വിഷയത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തി യു.എസ് കമ്മീഷന്‍. മുസ്‌ലിങ്ങള്‍ക്കും മറ്റു ന്യുനപക്ഷങ്ങള്‍ക്കും മേല്‍ സംഘടിതമായ അക്രമങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും അനുമതി നല്‍കി മോദി സര്‍ക്കാര്‍ രാജ്യത്തെ മതസ്വാതന്ത്ര്യം ഇല്ലാതാക്കിയെന്ന് വ്യക്തമാക്കി യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോർട്ട് പുറത്തു വിട്ടു .

കഴിഞ്ഞ 15 വര്‍ഷത്തിനിടയിൽ ആദ്യമായി യുഎസ് കമ്മീഷൻ ഇന്ത്യയെ പ്രത്യേക പരിഗണനയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മതസ്വതന്ത്ര്യത്തിന്റെ കടുത്ത ലംഘനങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷന്‍ വൈസ് ചെയര്‍ നദീനേ മെന്‍സ, ഇത് അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നതും അമ്പരപ്പിക്കുന്നതുമാണെന്നും. പറഞ്ഞു.

ഇന്ത്യയിൽ നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞിരുന്ന പൗരത്വ പട്ടികക്ക് എതിരെയും കമ്മീഷൻ രംഗത്തെത്തി രാജ്യവ്യാപകമായി ദേശീയ രജിസ്റ്ററിനായുള്ള പദ്ധതി സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമ്പോള്‍ ദശലക്ഷക്കണക്കിന് മുസ്‌ലിംകള്‍ തടങ്കലിലാവുകയോ നാടുകടത്തപ്പെടുകയോ ഒരു രാജ്യത്തെയും പൗരനല്ലാത്ത അവസ്ഥയിലായിത്തീരുകയോ ചെയ്യുന്നു- അവര്‍ ചൂണ്ടിക്കാട്ടി. അതിക്രമങ്ങളില്‍ ഉത്തരവാദികളായ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെയും ഉദ്യോഗസ്ഥരെയും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് ഉപരോധം ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter