ചോരമണക്കുന്ന ഗസ്സയിലെ ആശുപത്രിമുറിയില്‍ നിന്നും ഒരു നോര്‍വീജിയന്‍ ഡോക്ടര്‍ എഴുതുന്നു
Mads-Gilbert-YouTubeപ്രിയ സുഹൃത്തുക്കള, അതിതീവ്രമായിരുന്നു ഇന്നലത്തെ രാത്രി. ഗസ്സയിലെ ‘കരയാക്രമണ’ത്തില്‍ അംഗഭംഗം വന്നും ചോരയൊലിച്ചും ശരീരഭാഗങ്ങള് ചിതറിത്തെറിച്ചും മരണത്തിലേക്ക് നടന്നടുക്കുന്ന കണക്കറ്റ മനുഷ്യശരീരങ്ങളായിരുന്നു എങ്ങും. എല്ലാ പ്രായക്കാരുമുണ്ട് കൂട്ടത്തില്. എല്ലാം സിവിലിയന്മാര്‍. നിരപരാധികളായ ഫലസ്ഥീനികള്‍‍. ആംബുലന്‍സുകളിലും ഗാസയിലെ എല്ലാ ആശുപത്രികളിലുമായി യഥാര്ഥ ഹീറോകള്‍ പന്ത്രണ്ടു മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ വരെ ശിഫ്റ്റായി കര്മനിരതരാണ്. താങ്ങാവുന്നതിനുമപ്പുറമുള്ള ജോലിഭാരം മൂലം എല്ലാവരും തളര്ന്നുകഴിഞ്ഞിട്ടുണ്ട്.(അല്‍ശിഫ ആശുപത്രിയിലെ മുഴുവന്‍ ഡോക്ടര്‍മാരും കഴിഞ്ഞ നാലു മാസമായി ശമ്പളമില്ലാതെയാണ് ജോലിചെയ്തുകൊണ്ടിരിക്കുന്നത്). അവര്‍ രോഗികളെ പരിചരിച്ചുകൊണ്ടിരിക്കുന്നു. ദുര്ഗൃഹമായ തരത്തില്‍ ചിതറിക്കിടക്കുന്ന ശവശരീരങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിക്കുന്നു. പരിക്കേറ്റവരില്‍ ചിലര് നടന്നുവരുന്നു, മറ്റുചിലര് നടക്കാന്‍ അവയവങ്ങളില്ലാത്തവരും. ശ്വസിക്കുന്നവരും ശ്വാസം നിലച്ചവരും  രക്തമൊലിക്കുന്നവരും ചോരതന്നെ വറ്റിയവരുമൊക്കെയുണ്ട് അവരില്. ഇപ്പൊ, 'ലോകത്തെ ഏറ്റവും വലിയ സദാചാര പോലീസ്' അവരോട് മനുഷ്യത്വവിരുദ്ധമായി പെരുമാറുകയും ചെയ്തിരിക്കുന്നു...!! മുറിവേറ്റ മനുഷ്യരോട് എനിക്കുള്ള ബഹുമാനം ചില്ലറയല്ല. ഈ കടുത്ത മരണ വേദനക്കും നടുക്കത്തിനുമിടയിലും അവര്‍ മനോദാര്‍ഢ്യം കൈവിട്ടിട്ടില്ല. ഇവിടുത്തെ ജീവനക്കാരോടും സന്നദ്ധപ്രവര്‌ത്തകരോടും ആദരവു തന്നെയാണ് എനിക്കു തോന്നുന്നത്. ആരെയെങ്കിലും കെട്ടിപ്പിടിച്ച് കരയണമെന്നുണ്ട്. രക്തത്തില്‍ പൊതിഞ്ഞ പിഞ്ചുകുഞ്ഞുങ്ങളുടെ മുടിയും ചര്‍മവും ചേര്ത്തുപിടിച്ച് മുത്തംവെക്കണമെന്നുണ്ട്. ദീര്‌‍ഘമായ ആലിംഗനത്തിലൂടെ സ്വയം സുരക്ഷിതരാവാമെന്നു കരുതുന്നു. ഞങ്ങള്‍ക്കത് താങ്ങാന്‍ കഴിയുന്നില്ല. അവര്‍ക്കു തന്നെയും. ഇനിയും അംഗഭംഗം വന്ന് രക്തംവാരുന്ന ജഡങ്ങള്‍ ഇങ്ങോട്ട് കൊണ്ടുവരല്ലേയെന്ന് നിസ്സഹായപ്പെടുന്നു, മങ്ങികരുവാളിച്ച ആ മുഖങ്ങള്‍.  അത്യാഹിതമുറിയുടെ നിലത്ത് രക്തം തളംകെട്ടിനില്ക്കുന്നുണ്ട് ഇപ്പഴും. ചോരനനഞ്ഞ ബാന്‍ഡേജുകളുണ്ട് അവിടവിടെ. ക്ലീനിങ്ങുകാര്‍ പെട്ടെന്നുതന്നെ വന്ന് എല്ലാം വൃത്തിയാക്കുന്നു. മരണത്തിന്റെ ബാക്കിപത്രങ്ങളായ മുടിയും പേപറുകളും വസ്ത്രങ്ങളും നീക്കം ചെയ്യുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഷിഫാ ആശുപത്രിയില്‍ വന്നത് നൂറിലേറെ സമാനകേസുകളാണ്. ഒരു വന്‍കിട ആശുപത്രിക്കു താങ്ങാവുന്നതിനുമപ്പുറമാണത്.  ഇവിടെയാണേല്‍‍, ഏകദേശം എല്ലാ സംഗതികളും കയ്യാലപ്പുറത്താണ്. കറന്റില്ല. വെള്ളമില്ല. മരുന്നില്ല. മേശയും ഉപകരണങ്ങളും മോണിറ്ററുകളുമെല്ലാം തുരുമ്പെടുത്തതും. ഇന്നലത്തെ ആശുപത്രി മ്യൂസിയത്തില് നിന്ന് എടുത്തുകൊണ്ടുവന്നപോലെ. എന്നിട്ടും അവര് പരാതി പറയുന്നില്ല. രോഗിപരിചരണവുമായി അവര് മുന്നോട്ടുപോകുന്നു, പോരാളികളെ പോലെ. ഇവിടെയൊരു ബെഡില്‍ ഒറ്റക്കിരുന്ന് ഞാനീ വാക്കുകള്‍ നിങ്ങള്‍ക്കെഴുതിക്കൊണ്ടിരിക്കുമ്പോഴും എന്റെ കണ്ണീര്‍ ഒഴുകിക്കൊണ്ടിരിക്കുന്നുണ്ട്, നനഞ്ഞ്. വേദനയുടെയും ആശ്വാസത്തിന്റെയും ദേശ്യത്തിന്റെയും ഭീതിയുടെയുമൊക്കെ കേവലം കണ്ണീരുകള്. സംഭവിക്കരുതായിരുന്നു അത്..! ഇപ്പൊഴിതാ..ഇസ്രയേല്‍ യൂദ്ധകവചിതങ്ങളുടെ ഭീതിജനകമായ മുരള്‍ച്ച വീണ്ടും എനിക്കു കേള്‍ക്കുന്നു. കടലില്‍നിന്ന് ബോട്ടുകളും ആകാശത്തുനിന്ന് എഫ്-16 യുദ്ധവിമാനങ്ങളും ഡ്രോണുകളും അപ്പാഷെകളും ഇരമ്പുകയാണ്. എല്ലാം അമേരിക്കയുണ്ടാക്കിത്തീര്‍ത്തത്.. mads-gilbert-at-al-shifa-hospitalമിസ്റ്റര്‍ ഒബാമ, ഹൃദയമുണ്ടോ, താങ്കള്‍ക്ക്? ഞാന്‍ താങ്കളെ ക്ഷണിക്കുകയാണ്. ഒരൊറ്റ ദിവസം മാത്രമിവിടെ ഞങ്ങളോടൊപ്പം ചിലവഴിക്കുക. ഒരു രാത്രി അല്‍ശിഫയില്‍ തൂപ്പുകാരന്റെ റോളില്‍ നിങ്ങളെത്തുന്നുവെങ്കിൽ എനിക്കുറപ്പാണ്, അത് ചരിത്രം തിരുത്തുക തന്നെ ചെയ്യും. ഹൃദയവും അധികാരവുമുളള ഒരാള്‍ക്ക് ഫലസ്ഥീനീ കൂട്ടക്കുരുതി നിര്‍ത്തലാക്കുമെന്ന് ദൃഢനിശ്ചയം ചെയതല്ലാതെ ഷിഫായിലൂടെ ഒരു രാത്രി കടന്നു പോകാനാകില്ല. മനസ്സലിവില്ലാത്ത, കരുണയില്ലാത്ത ആ കൂട്ടര്‍ പക്ഷെ, മറ്റൊരു ഗസ്സാ കൂട്ടക്കൊലയെ കുറിച്ചുള്ള കണക്കൂട്ടലുകളിലാണ്. രക്തപ്പൂഴ അടുത്ത രാത്രിയും സജീവമാക്കും. അവര്‍ മരണത്തിലേക്ക് നടന്നുപോയെന്ന് എനിക്ക് കേള്‍ക്കാനുമാകും. പ്ലീസ്..ഇതവസാനിപ്പിക്കാന്‍ ദയവായി നിങ്ങള്‍ക്കാവുന്നത് ചെയ്യുക. ഇനിയുമിത് തുടര്‍ന്നുകൂടാ.   നോര്‍ത് നോര്‍വേ യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെ ക്ലിനിക് ഓഫ് എമര്‍ജന്‍സി മെഡിസിന്‍‍‍‍ വിഭാഗത്തില്‍ അധ്യാപകനും ക്ലിനിക്കല്‍ ഹെഡുമാണ് ലേഖകന്‍‍. കടപ്പാട്:മിഡിലീസ്റ്റ് മോണിറ്റര്‍ വിവര്‍ത്തനം: മുഹമ്മദ് ശഹീര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter