ഗാസയിലെ അബ്ബാസിന്റെ ഇടപെടലിനെ വിമര്‍ശിച്ച് ഫലസ്ഥീനികള്‍

വെസ്റ്റ് ബാങ്കിലും ഗാസയിലും നടന്ന പൊതുജനാഭിപ്രായത്തിന്റെ റിസള്‍ട്ട്കള്‍ പരിശോധിക്കുമ്പോള്‍ ഫലസ്ഥീനിലെ ഭൂരിഭാഗം ജനങ്ങളും മഹ്മൂദ് അബ്ബാസിന്റെുയം അധികാരികളുടെയും ഇടപെടിലിനെ വിമര്‍ശിക്കുന്നവരാണ്.
ഗാസയിലെ വൈദ്യുതി വിതരണം, ജോലിക്കാര്‍ക്ക് ശമ്പളം  നല്‍കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഫലസ്ഥീന്‍ അധികാരികളുടെ നയങ്ങളെ 84 ശതമാനം ജനങ്ങളും തള്ളുന്നുവെന്നാണ് ഫലസ്ഥീന്‍ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വെ ഫലം വ്യക്തമാക്കുന്നത്.
4 ശതമാനം ആളുകള്‍ ഗാസയിലെ ഹമാസിന്റെ സാമ്പത്തിക നയങ്ങളെ തള്ളുമ്പോള്‍ 37 ശതമാനം പേരും ഗാസയിലെ ഹമാസ് അധികാരത്തെ സ്വീകരിക്കുന്നവരാണ്.

ജൂണ്‍ 29 ന്റെയും ജൂലൈ 1ന്റെയും ഇടയിലായി നടത്തിയ പോള്‍ ഫലം സൂചിപ്പിക്കുന്നത് 91 ശതമാനം ജനങ്ങളും അബ്ബാസിന്റെ നയങ്ങളെ എതിര്‍ക്കുന്നവരാണ്.
തടവുകാരുടെ ശമ്പളം വിദേശ സമ്മര്‍ദത്തിന് വഴങ്ങി നിറുത്തലാക്കാനുള്ള അബ്ബാസിന്റെ ശ്രമം അവയിലൊന്നാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗാസയുടെയും വെസ്റ്റ് ബാങ്കിന്റെയും ഇടയില്‍ വിഭാഗീകരണം നടത്തി മുന്‍ ഫതഹ് നേതാവ് മുഹമ്മദ് ദഹ്‌ലാനെ ഭരണമേല്‍പ്പിക്കുമെന്നാണ് ഫലസ്ഥീനിലെ 50 ശതമാനം പേരും വിശ്വസിക്കുന്നത്.
എന്നാല്‍ ഇവിടുത്തെ 37 ശതമാനം പേര്‍ ദഹ്‌ലാനില്‍ ഭരണമേല്‍പ്പിക്കുന്നതില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുമില്ല. ഹമാസിന്റെയും ദഹ്‌ലാന്റെയും ഇടയില്‍ വിഭജനം നടത്തി ഭരിക്കുന്നതാവും അബ്ബാസിന്റെ ഇടപെടലിനേക്കാള്‍ ഉചിതമെന്നാണ് പെതുജനാഭിപ്രായം ഉയര്‍ത്തിക്കാട്ടുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter