മക്ക, മദീന ഹറമുകൾ ഉടൻ തുറന്നേക്കുമെന്ന് പ്രതീക്ഷ നൽകി  ഇരു ഹറം കാര്യാലയ മേധാവി
മക്ക: മക്കയിലെയും മദീനയിലും കോവിഡ് മഹാമാരിയുടെ വ്യാപനം കുറഞ്ഞ് വരികയാണെന്നും അതിനാൽ ഇരു ഹറമുകളും ഉടൻ തുറന്നു നല്‍കാന്‍ കഴിയുമെന്നും ഇരു ഹറം കാര്യാലയ മേധാവി ഡോ: അബ്‌ദുറഹ്‌മാന്‍ അല്‍ സുദൈസ് അറിയിച്ചു.

വിശുദ്ധ കഅ്ബക്കരികിലെ പ്രദക്ഷിണവും ഉടന്‍ അനുവദിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇരു ഹറം പള്ളികളിലും പുറത്ത് നിന്നുള്ളവരില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ല. ഹറം കാര്യാലയ ഉദ്യോഗസ്ഥരും തൊഴിലാളികളും മാത്രമാണ് തറാവീഹ് ഉള്‍പ്പെടെയുള്ള പ്രാര്‍ത്ഥനകള്‍ക്ക് ഒരുമിച്ച്‌ കൂടുന്നത്. ജനങ്ങളുടെ ക്ഷേമം മുന്നില്‍ കണ്ടാണ് ഭരണാധികാരികളുടെ നിലവിലെ തീരുമാനമെന്നും ഇരു ഹറം സേവകനായ സല്‍മാന്‍ രാജാവ് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ഹറമില്‍ ഓസോണ്‍ ടെക് സംവിധാനം വഴിയുള്ള അണു നശീകരണ പ്രവര്‍ത്തനങ്ങൾ അല്‍ സുദൈസ് തിങ്കളാഴ്ച്ച ഉദ്ഘാടനം ചെയ്‌തിരുന്നു.

അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന ഓക്‌സിജന്‍ ഉപയോഗിച്ച്‌ ഓസോണ്‍ ഉത്‌പാദിപ്പിക്കുകയും അതുപയോഗിച്ച്‌ സൂക്ഷ്‌മാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്ന സംവിധാനമാണ് 'ഓസോണ്‍ ടെക്'. വിശുദ്ധ ഹറം പള്ളിയിലെ ഉപരിതലങ്ങളും പരവതാനികളും അണുവിമുക്തമാക്കാന്‍ ഈ സാങ്കേതികവിദ്യയാണ് ഇപ്പോൾ ഉപയോഗിച്ച് വരുന്നത്. കഅ്ബയെ മൂടിയിരിക്കുന്നു കിസ്‌വ, ഹജറുല്‍ അസ്‌വദ്, ഇബ്‌റാഹീം മഖാമുള്‍പ്പെടെ വിശിഷ്‌ട ഭാഗങ്ങള്‍ പ്രത്യേകമായി അണുനശീകരണം നടത്തുകയും ഉയര്‍ന്ന സുഗന്ധം പുരട്ടി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter