സ്ത്രീ ചേലാകര്‍മം പ്രമാണങ്ങളില്‍

സൂറ അല്‍ബഖറ/ 124 ല്‍ വ്യക്തമാക്കിയ പ്രകാരം, സെമിറ്റിക് മതങ്ങളുടെയും അറബികളുടെയും പിതാവായ ഇബ്രാഹീം നബിയെ അല്ലാഹു പത്തുകല്‍പനകള്‍ കൊണ്ട് പരീക്ഷിച്ചു. ആ വക പത്തു കല്‍പനകളില്‍ ഒന്നായിരുന്നു പരിഛേദന. നഖം മുറിക്കുക, ശരീര രോമങ്ങള്‍ വടിക്കേണ്ടത് വടിച്ചും വെട്ടിയൊതുക്കെണ്ടത് വെട്ടിയും പരിപാലിക്കുക, സുഗന്ധം ഉപയോഗിക്കുക, പല്ലും നാക്കും വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങളും കല്പിക്കപ്പെട്ടവയില്‍ പെടുന്നു.

ഇബ്രാഹീം നബി കല്‍പനകള്‍ കൃത്യമായി പാലിച്ചു. “വാഗ്ദത്തം പാലിച്ച ഇബ്രാഹീം” എന്ന് അല്ലാഹു അദ്ദേഹത്തെ അഭിനന്ദിച്ചു (സൂറ നജ്മു/37). സൂറ നിസാ/ 125 ല്‍ ഇബ്രാഹീം നബിയുടെ ഇത്തരത്തിലുള്ള ‘സമര്‍പ്പണമാര്‍ഗ്ഗങ്ങള്‍’ പിന്തുടരാന്‍ അല്ലാഹു ജനങ്ങളോട് കല്‍പിച്ചു. “സ്വയം വിഡ്ഢികള്‍ അല്ലാതെ ഇബ്രാഹിം നബിയുടെ ‘അനുസരണ മാര്‍ഗ്ഗം’ അവഗണിക്കില്ലെ”ന്നു അല്ലാഹു സൂറ അല്‍ബഖറ/ 130ല്‍ ഗുണദോഷിച്ചു. അങ്ങനെയാണ് ‘മാര്‍ക്കം’ അഥവാ സുന്നത്ത് എന്ന ചേലാകര്‍മം= പരിഛേദന മുസ്‌ലിം ആചാരങ്ങളില്‍ ഇടം പിടിക്കുന്നത്.

ഇബ്രാഹീം നബിയുടെ ‘മാര്‍ഗ്ഗ’ത്തെ പ്രവാചകന്മാര്‍ അനുകരിച്ചു. അവരുടെ സമുദായങ്ങളില്‍ നടപ്പിലാക്കി. തിരുദൂതര്‍ സ്വ ആ മാര്‍ഗ്ഗത്തെ ‘അല്‍ ഫിത്രത്ത്’ എന്ന മഹത്വം ചാര്‍ത്തി ഏറ്റെടുത്തു. പിറന്നു വീഴുന്ന ഓരോ മുസ്ലിം കുഞ്ഞിനെയും ചടങ്ങുകളോടെ ഏഴാംനാള്‍ ‘മാര്‍ഗ്ഗ’ത്തില്‍ കയറ്റുവാന്‍ നിര്‍ദ്ദേശിച്ചു. ഇതില്‍ ആണ്‍കുട്ടി പെണ്‍കുട്ടി വ്യത്യാസം ഇല്ലായിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ഏതാനും ഹദീസ്/ അസര്‍ താഴെ:

وأخرج ابن أبي شيبة وأحمد والترمذي عن أبي أيوب - رضي الله عنه - قال : قال رسول الله صلى الله عليه وسلم : أربع من سنن المرسلين : التعطر والنكاح والسواك والختان 
وفي الصحيحين عن أبي هريرة عن النّبي صلى الله عليه وسلم قال: "الفطرة خمس: الختان والاستحداد وقص الشارب وتقليم الأظفار ونتف الإبط" ، ولفظه لمسلم. وقال ابن أبي حاتم: أنبأنا يونس بن عبد الأعلى قراءة، أخبرنا ابن وهب، أخبرني ابن لهيعة عن ابن هبيرة عن حنش بن عبد الله الصنعاني عن ابن عباس أنه كان يقول في تفسير هذه الآية: {وَإِذِ ابْتَلَى إِبْرَاهِيمَ رَبُّهُ بِكَلِمَاتٍ فَأَتَمَّهُنَّ} قال: عشر ست في الإنسان وأربع في المشاعر، فأما التي في الإنسان حلق العانة، ونتف الإبط والختان 
وأخرج الطبراني في الأوسط عن ابن عباس قال : سبع من السنة في الصبي يوم السابع يسمى ويختن ويماط عنه الأذى ويعق عنه ويحلق رأسه ويلطخ من عقيقته ويتصدق بوزن شعر رأسه ذهبا أو فضة

സ്ത്രീ പുരുഷന്മാരുടെ ‘ലിംഗ സംഗമം’ ഉണ്ടായാല്‍ അവര്‍ കുളിച്ചു ശുദ്ധിയാകണമെന്ന കല്‍പന ഇസ്ലാമില്‍ ഉണ്ടല്ലോ. ഇവിടെ ‘ലിംഗ സംഗമ’ത്തെ കുറിച്ച് ആദ്യകാല നിര്‍ദ്ദേശങ്ങളില്‍ തന്നെ “പരിഛേദന ചെയ്യപ്പെട്ട ഇരുലിംഗഭാഗങ്ങള്‍ കൂടിച്ചേര്‍ന്നാല്‍” إذا التقى الختانان أو مس الختان الختان എന്നായിരുന്നു നബി സ്വ പ്രയോഗിച്ചത്. ആജീവനാന്തം മദീനയില്‍ ജീവിച്ചുകൊണ്ട് തിരു ഹദീസുകള്‍ സമാഹരിച്ച മദീനക്കാരനായ ഇമാം മാലിക്കും, മക്കയില്‍ ഏറെക്കാലം പാര്‍ത്ത് ഹദീസുകള്‍ പഠിച്ച ഗസ്സ ദേശക്കാരനായ ഇമാം ശാഫിഈയും ഇക്കാര്യം അവരുടെ ഹദീസ് സമാഹാരങ്ങളില്‍ എഴുതിവെച്ചിട്ടുണ്ട്.

الموطأ - رواية يحيى الليثي - (1 / 45): حدثني يحيى عن مالك عن بن شهاب عن سعيد بن المسيب أن عمر بن الخطاب وعثمان بن عفان وعائشة زوج النبي صلى الله عليه و سلم كانوا يقولون :إذا مس الختان الختان فقد وجب الغسل
مسند الشافعي - (1 / 159):768 - أخبرنا سفيان عن علي بن زيد عن سعيد بن المسيب أن أبا موسى الأشعري رضي الله عنه سأل عائشة رضي الله عنها عن التقاء الختانين فقالت عائشة قال رسول الله صلى الله عليه و سلم : إذا التقى الختانان أو مس الختان الختان فقد وجب الغسل
الأم - (7 / 164):( قال الشَّافِعِيُّ ) وَلَسْنَا وَلَا إيَّاهُمْ نَقُولُ بهذا نَقُولُ إذَا مَسَّ الْخِتَانُ الْخِتَانَ فَقَدْ وَجَبَ الْغُسْلُ وَهَذَا الْقَوْلُ كان في أَوَّلِ الْإِسْلَامِ ثُمَّ نُسِخَ

മുസ്‌ലിം സമുദായത്തിന്‍റെ നടപടി ക്രമങ്ങളും അവയെ സാധൂകരിക്കുന്ന പ്രമാണ പ്രസ്താവനകളും മുന്നില്‍ വെച്ച് എന്നെന്നേക്കുമായി ഇസ്ലാമിക ആചാര നിയമങ്ങള്‍ ജ്ഞാന മാതൃകകള്‍ ക്രോഡീകരിച്ചുവെച്ചു. നിര്‍ബന്ധമാണോ ഐച്ചികമാണോ എന്ന കാര്യത്തിലല്ലാതെ മുസ്‌ലിം സമുദായത്തില്‍ എവിടെയും ‘ഖിതാനെ’ ചൊല്ലി തര്‍ക്കം ഉണ്ടായിട്ടില്ല. ഇമാം ഇമാം മാലിക് ആണിനും പെണ്ണിനും ‘ചേലാകര്‍മ്മം’ ‘പ്രതിഫലാര്‍ഹമായ പുണ്യകര്‍മ്മമാണെന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍ രണ്ടുകൂട്ടര്‍ക്കും നിരബന്ധമായ കര്‍ത്തവ്യമാണെന്നത്രെ ഇമാം ശാഫിഈ യുടെയും ഇമാം അഹ്മദിന്‍റെയും പക്ഷം. പുരുഷന് നിര്‍ബന്ധവും സ്ത്രീക്ക് ഐച്ചികവുമെന്ന മൂന്നാം നിലപാടുകാരും ഉണ്ട്. ഈ നിലപാടാണ് അബൂ ഹനീഫ യുടേതെന്ന് ഹനഫീ ധാരയുടെ വക്താവ് ഇമാം സര്‍ഖസിയുടെ പ്രസ്താവന കാണിക്കുന്നു. എന്നാല്‍ “സ്ത്രീക്ക് ഖിതാന്‍ നടത്തുന്നത് സുന്നതല്ല, നല്ല ചെയ്തി മാത്രമാണെന്ന് ഒരു പറ്റം കര്‍മ്മ ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മുസ്തഹബ്ബാണെന്ന അഭിപ്രായവും സുന്നത്താണെന്ന മറ്റൊരഭിപ്രായവും നിലവിലുണ്ട്..” (ഐ പി എച്ച് വിജ്ഞാനകോശം 9/ ഖിതാന്‍/ ഡയറക്ടര്‍ : ശൈഖ് മുഹമ്മദ്‌ കാരക്കുന്ന്) എന്ന തരത്തിലുള്ള വിവരണം ശരിയല്ല.

المجموع شرح المهذب/طبعة يعسوب - (1 / 300): الختان واجب على الرجال والنساء عندنا وبه قال كثيرون من السلف كذا حكاه الخطابي وممن أوجبه أحمد وقال مالك وابو حنيفة سنة في حق الجميع وحكاه الرافعى وجها لنا: وحكي وجها ثالثا انه يجب على الرجل وسنة في المرأة: وهذان الوجهان شاذان: والمذهب الصحيح المشهور الذى نص عليه الشافعي رحمه الله وقطع به الجمهور انه واجب على الرجال والنساء:
المبسوط للسرخسي - (10 / 268): لأن الختان سنة وهو من جملة الفطرة في حق الرجال لا يمكن تركه وهو مكرمة في حق النساء أيضا

വാജിബോ സുന്നത്തോ ആകട്ടെ, സ്ത്രീയുടെ ചേലാകര്‍മ്മത്തില്‍ എതുഭാഗം എത്ര മുറിക്കണമെന്ന് ജ്ഞാനികള്‍ വിശദമായി പറയുന്നുണ്ട്.സ്ത്രീയുടെ മൂത്ര നാളത്തിന് മുകളില്‍ കാണുന്ന കോഴിപ്പൂവ് പോലുള്ള മാംസ ഭാഗത്ത് നിന്നും ഒരല്‍പം മാത്രം. പുരുഷന്‍റെ ലിംഗാഗ്രം മറയുന്ന തൊലി ചുറ്റിലും മുറിച്ചു നീക്കുമ്പോള്‍, പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇങ്ങനെയൊരു ‘ഇളവും കാരുണ്യവും വേണമെന്ന് നിര്‍ദേശിക്കുന്നത് നബി സ്വ യുടെ അദ്ധ്യാപനത്തിന്റെ വെളിച്ചത്തില്‍ തന്നെയാണ്. ഉമ്മു അത്വിയ്യ റ നിവേദനം ചെയ്ത ഹദീസില്‍, മദീനയില്‍ സ്ത്രീ ചേലാകര്‍മ്മം ചെയ്യുന്ന സ്ത്രീയോട് നബി സ്വ നിര്‍ദ്ദേശിച്ചു: “ഓവര്‍ ആക്കരുതേ, അത് പെണ്ണിന് വല്ലാതെ സന്തുഷ്ടിയുണ്ടാക്കുന്നതും ഭര്‍ത്താവിന് ഏറ്റം ഇഷ്ടകരവുമായിരിക്കും”.

المجموع \ والواجب في المرأة قطع ما ينطلق عليه الاسم من الجلدة التى كعرف الديك فوق مخرج البول صرح بذلك أصحابنا واتفقوا عليه قالوا ويستحب أن يقتصر في المرأة على شئ يسير ولا يبالغ في القطع: واستدلوا فيه بحديث عن ام عطية رضى الله عنها ان امرأة كانت تختن بالمدينة فقال لها النبي صلى الله عليه وسلم لا تنهكي فان ذلك أحظى للمرأة وأحب إلى البعل رواه أبو داود ولكن قال ليس هو بالقوى وتنهكي بفتح التاء والهاء أي لا تبالغي في القطع والله أعلم

മുസ്‌ലിം സമുദായത്തിലെ അംഗങ്ങളുടെ അടയാളമായി പരിഛേദന പരിഗണിക്കപ്പെട്ടു. മരണപ്പെട്ടു കിടക്കുന്ന അജ്ഞാതനായ മനുഷ്യന്‍ മുസ്ലിമാണോ എന്നറിയാനുള്ള ഒരു വഴിയായി ‘സുന്നത്ത് അടയാളം’ മാറി.
المبسوط للسرخسي - (2 / 97):"وإذا وجد ميت لا يدرى أمسلم هو أم كافر فإن كان في قرية من قرى أهل الإسلام فالظاهر أنه مسلم فيغسل ويصلى عليه وإن كان في قرية من قرى أهل الشرك فالظاهر أنه منهم فلا يصلى عليه إلا أن يكون عليه سيما المسلمين فحينئذ يغسل ويصلى عليه وسيما المسلمين الختان ..

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter