സുദര്‍ശന്‍ ന്യൂസിന്റെ  യു.പി.എസ്.സി ജിഹാദ് എന്ന പരിപാടി നിർത്തി വെക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്
ന്യൂഡൽഹി: യു.പി.എസ്.സി ജിഹാദ് എന്ന പേരിൽ സിവില്‍ സര്‍വ്വീസിലെ മുസ്‌ലിം നുഴഞ്ഞുകയറ്റം വെളിച്ചപ്പെടുത്തുന്നുവെന്ന രീതിയില്‍ പ്രക്ഷേപണം ചെയ്യാൻ നിശ്ചയിച്ചിരിക്കുന്ന പരിപാടിക്ക് സ്റ്റേ അനുവദിച്ച്‌ ദില്ലി ഹൈക്കോടതി. സുദര്‍ശന്‍ ന്യൂസ് ചാനലിന്‍റെ എക്സ്പോസ് ഓണ്‍ദി ഇന്‍ഫില്‍റ്ററേഷന്‍ ഓഫ് മുസ്‌ലിംസ് ഇന്‍ ദി സിവില്‍ സര്‍വ്വീസ് എന്ന പരിപാടിയുടെ സംപ്രേക്ഷണത്തിനാണ് ഡൽഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് നവീന്‍ ചാവ്ള സ്റ്റേ അനുവദിച്ചത്. ജാമിയ മില്ലിയ്യ ഇസ്‌ലാമിയ്യയിലെ വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

യുപിഎസ്.സി ജിഹാദ് എന്ന ഹാഷ്ടാഗോടെ സുദര്‍ശന്‍ ചാനലിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചാവ്ഹാങ്കേ പങ്കുവെച്ച പരിപാടിയുടെ പ്രമോക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേതുടർന്ന്, സര്‍വ്വകലാശാലയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്ന സുദര്‍ശന്‍ ന്യൂസ് ചാനലിനും അതിന്‍റെ എഡിറ്റര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ജാമിഅയിലെ വിദ്യാര്‍ഥികള്‍ വ്യാഴാഴ്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് എഴുതുകയായിരുന്നു. വിദ്യാർത്ഥികളുടെ ഹർജി പരിഗണിച്ച് ഡൽഹി ഹൈക്കോടതി പരിപാടി നിർത്തി വെക്കാൻ ഉത്തരവിടുകയായിരുന്നു.

സുദർശൻ ടിവിക്കെതിരെ വിമർശനവുമായി ജാമിഅ വിസി നജ്മ അക്തര്‍ രംഗത്തെത്തി. "ഇത്തരം പരാമര്‍ശങ്ങളെ പരിഗണിക്കുന്നില്ല. അനാവശ്യ പ്രാധാന്യം സംഭവത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. യുപിഎസ്.സി റാങ്ക് പട്ടികയില്‍ ഇടം നേടിയ ഇവിടെ നിന്നുള്ള 30 പേരില്‍ 16 മുസ്‌ലിം, 14 ഹിന്ദു വിദ്യാര്‍ഥികളാണുള്ളത്. ഇവരെയെല്ലാവരേയുമാണ് പരിപാടിയില്‍ ജിഹാദി എന്ന് വിളിച്ചത്. അതിനര്‍ത്ഥം 16 മുസ്‌ലിം ജിഹാദിയും 14 ഹിന്ദു ജിഹാദിയുമാണ് എന്നല്ലേ. ജിഹാദി എന്നതിന് മതേതര സ്വഭാവമുള്ള വ്യാഖ്യാനം നല്‍കിയെന്നാണ് കരുതുന്നത് ". നജ്മ അക്തർ പ്രതികരിച്ചു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter