ഭീകരവാദത്തെ നേരിടാന്‍ കരാറുമായി ഒ.ഐ.സിയും യു.എ.ഇയും

ഭീകരവാദത്തെ നേരിടാനും മിതത്വത്തെ പ്രോത്സാഹിപ്പിക്കാനും ഒ.ഐ.സിയും യു.ഐ.ഇയും തമ്മില്‍ കരാറിലൊപ്പു വെച്ചു.

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷന്‍ സെക്രട്ടറി ജനറല്‍ ഡോ.യൂസുഫ് അല്‍ ഉത്തയ്മീനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് വിദേകാര്യമന്ത്രി ഡോ.അന്‍വര്‍ ജര്‍ജാഷ് തമ്മിലാണ് തീവ്രവാദത്തിനെതിരെയും ഭീകരവാദത്തിനെതിരായുമുള്ള പദ്ധതികളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് കരാറില്‍ ഒപ്പുവെച്ചത്.

തീവ്രവാദ ആശയങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കോര്‍ഡിനേറ്റ് ചെയ്യുമെന്നും കരാറില്‍ വ്യക്തമാക്കുന്നു.

മിതത്വ മൂല്യങ്ങള്‍, സമാധാനം, സഹിഷ്ണുത, നീതി ഇത്തരം വിഷയങ്ങളെയാണ് പൊതുഇടങ്ങളില്‍ പ്രോത്സാഹന വിധേയമാക്കാന്‍ ഉദ്ധേശിക്കുന്നതെന്നും കരാറില്‍ പറയുന്നു.

തീവ്രവാദമെന്ന അജണ്ടയെ ചെറുക്കാന്‍ സെമിനാറുകളും കോണ്‍ഫറന്‍സുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുമെനന്നും  മുസ്ലിം വിശ്വാസത്തിനന് പ്രാധാന്യം നല്‍കിയും തിവ്രവാദ ആശയത്തെ പൂര്‍ണമായും നിരാകരിച്ചുമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് കരാറുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter