ട്രംപിന്റെ സമാധാന പദ്ധതി തള്ളിക്കളഞ്ഞ് ഫലസ്തീൻ
വാഷിംഗ്ടണ്‍: ജറുസലേം തലസ്ഥാനമായി ഇസ്രായേലിനു വിട്ടു നൽകിയും കിഴക്കൻ ജറൂസലേം ആസ്ഥാനമാക്കി ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാമെന്ന് വാഗ്ദാനം ചെയ്തും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച സമാധാന പദ്ധതി തള്ളി ഫലസ്തീൻ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ്. അമേരിക്കന്‍ നിര്‍ദ്ദേശങ്ങള്‍ ഗൂഢാലോചനയാണെന്ന് ഫലസ്തീന്‍ പ്രസിഡന്‍റ് ആരോപിച്ചു. ഫലസ്തീന്റെ‍റെ അവകാശങ്ങളെ വില്‍ക്കാന്‍ വച്ചിട്ടില്ലെന്നും ഈ നിര്‍ദ്ദേശങ്ങളോട് ആയിരം നോ പറയുന്നുവെന്നും അബ്ബാസ് പറഞ്ഞു. അമേരിക്കന്‍ നീക്കത്തിനെതിരെ ഗാസാ മുനമ്പ് ഭരിക്കുന്ന ഹമാസും രംഗത്തെത്തി. ഈ കരാർ നടപ്പിലായാൽ അത് വഴി ഗാസയില്‍ സംഘര്‍ഷം വർദ്ധിക്കുമെന്നാണ് ഹമാസിന്‍റെ പ്രതികരണം. 2017ലാണ് ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി ട്രംപ് പ്രഖ്യാപിച്ചത്. പിന്നാലെ ഗോലാന്‍ കുന്നുകളിലെ ഇസ്രയേല്‍ ആധിപത്യവും യുഎസ് അംഗീകരിച്ചു. അമേരിക്കയുടെ രണ്ട് നടപടികളെയും ഫലസ്തീന്‍ തള്ളിക്കളയുകയാണ് ചെയ്തത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter