ഇസ്രയേല്‍ ക്രൂരത വീണ്ടും; 3000ത്തോളം ഫലസ്ഥീനി വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്
കഴിഞ്ഞ 2000 സെപ്തംബര്‍ 28 മുതല്‍ ഇസ്രയേല്‍ സൈന്യം 3000ത്തിലധികം കുട്ടികളെ കൊലപ്പെടുത്തിയതെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രില്‍ വരെയുള്ള കണക്കുകളാണിതെന്ന് ഫലസ്ഥീന്‍ വിവരന്വാഷേണ മന്ത്രാലയം അറിയിച്ചു. ഇസ്രയേലി സൈന്യം 13,000 ത്തിലധികം കുട്ടികളെ പരിക്കേല്‍പ്പിക്കുകയും 12,000ത്തിലധികം കുട്ടികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ചില്‍ഡ്രന്‍സ് ഡെയോടു അനുബന്ധിച്ച് വെളിപ്പെടുത്തിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇപ്പോഴും 300 കുട്ടികള്‍ ഇസ്രയേലി ജയിലുകളിലാണെന്ന് റിപ്പോര്‍ട്ട് വിശദമാക്കുന്നു.
95 ശതമാനത്തോളം ഫലസ്തീനി മക്കളും ഇസ്രയേലി അക്രമത്തിനിരയാവുന്നുവെന്ന് ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഓരോ വര്‍ഷം ഇസ്രയേലി സൈന്യം 700 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുന്നു, എന്നാല്‍ കഴിഞ്ഞ 2015 ഒക്ടോബര്‍ മുതല്‍ ഈ കണക്ക് 2000 ത്തോളമായി ഉയര്‍ന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.