യമനില്‍ ഹൂഥികള്‍ക്ക് തിരിച്ചടിയുമായി സഊദി
- Web desk
- Jul 29, 2017 - 17:17
- Updated: Jul 29, 2017 - 17:17
യമനില്‍ സഊദി സഖ്യ സേന നടത്തിയ ആക്രമണത്തില്‍ നാല്‍പതു ഹൂഥികള്‍ കൊല്ലപ്പെട്ടു. മക്ക ലക്ഷ്യമാക്കി ബാലിസ്റ്റിക്ക് മിസൈല്‍ വിക്ഷേപിച്ചത് തായിഫില്‍ സഊദി വ്യോമ സേന തകര്‍ത്തതായി വാര്‍ത്ത പുറത്തു വിട്ടതിനു പിന്നാലെയാണ് ഹൂഥികള്‍ക്ക് കനത്ത ആള്‍ നാശവും നഷ്ടങ്ങളും വരുത്തി സഊദി സേന ആക്രമണം നടത്തിയത്. യമനില്‍ സഊദി സൈനിക സഖ്യം ഉപയോഗിക്കുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സഊദി സേന അറിയിച്ചു.
ഏതാനും ദിവസങ്ങളായി സഊദിക്കെതിരെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഹൂഥികള്‍ ആക്രമണം വര്‍ധിപ്പിച്ചിരുന്നു. ഇതിനെതിരെ സഊദി പല തവണ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച രാത്രി പുണ്യഭൂമിയായ മക്കയെ ലക്ഷ്യമാക്കി ഹൂഥികള്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമം നടത്തിയത്. എന്നാല്‍ ഏകദേശം 69 കിലോമീറ്റര്‍ ഇപ്പുറം തായിഫില്‍ സഊദി വ്യോമ സേന മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇത് തകര്‍ക്കുകയായിരുന്നു.
അല്‍ കാശി, അല്‍ ഫദന, അല്‍ മല്‍ഹമ മലനിരകള്‍ കേന്ദ്രീകരിച്ചാണ് സഊദി വ്യോമ സേന ആക്രമണം നടത്തിയത്. സആദ പ്രവിശ്യയിലെ ഹൂഥി ക്യാംപിനു നേരെ സഊദി സേന റോക്കറ്റാക്രമണവും നടത്തി. ആക്രമണങ്ങളില്‍ നാല്‍പതു ആളുകള്‍ കൊല്ലപ്പെടുകയും നിരവധി ഹൂഥി സൈനിക കവചിത വാഹനങ്ങള്‍ നശിക്കുകയും ചെയ്തതായും സഊദി സേന വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment