യുഎഇ എക്സ്പോ 2020: തയ്യാറെടുപ്പുകൾ ദ്രുതഗതിയിൽ
അബൂദബി: 190 ല് പരം രാജ്യങ്ങളിൽ നിന്നായി രണ്ടരക്കോടി ജനങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന യുഎഇയിലെ എക്സ്പോ 2020 തയ്യാറെടുപ്പുകൾ സജീവമാവുന്നു. പവലിയനുകൾ, കെട്ടിടങ്ങൾ, റോഡ് നിർമ്മാണങ്ങൾ എന്നിവയുടെ സജ്ജീകരണങ്ങൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് തൊഴിലാളികളും കമ്പനികളും അധികസമയം ജോലിചെയ്യുകയാണ്.

2021 ഒക്ടോബർ 1 മുതൽ 2022 മാര്ച്ച്‌ 31 വരെയാണ് എക്സ്പോയുടെ കാലയളവ്. ഇതിന്റെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടി ലോക രാജ്യങ്ങളുടെ പ്രതിനിധികളുമായി ഈ ആഴ്ച വര്ച്വല് യോഗം നടന്നിരുന്നു. പൂർണമായും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള എക്സ്പോ ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ലോകം നേരിടുന്ന പുതിയ വെല്ലുവിളികളെ അതിജീവിക്കാനാവശ്യമായ സാഹചര്യം ഉണ്ടാക്കിയെടുക്കുക എന്നതാണ് എക് സ്പോയുടെ ഉദ്ദേശ്യ ലക്ഷ്യമെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രിയും, എക്സ്പോ 2020 ഡയറക്ടർ ജനറലുമായ റീം ബിന്ത് ഇബ്രാഹിം അല് ഹാഷിമി വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter