മുസ്‌ലിം പേഴ്‌സണല്‍ ലോ (കേരള) നിലവില്‍വരുമ്പോള്‍

മുസ്ലിം പേർസണൽ ലോ (കേരള) Rules ഇന്നലെയോടെ നിലവിൽ വന്നിരിക്കുകയാണ്. മേൽ ചട്ടങ്ങൾ മുസ്ലിം വ്യക്തിനിയമത്തെ കൂടുതൽ സങ്കീർണമാക്കുകയാണ് എന്നാണ് എന്റെ അഭിപ്രായം. മുസ്ലിം വ്യക്തി നിയമമനുസരിച്ച് ഒരാൾ മുസ്ലിം നിയമം പൂര്ണര്ത്തിൽ ബന്ധിക്കുവാൻ ഓഫീസർ മുമ്പാകെ ഡിക്ലറേഷൻ നൽകാമെന്നും ആയതിന് കേരളത്തിൽ ഓഫീസർ ഇല്ലെന്നും ആയതിന് റൂൾസ് ഉണ്ടാക്കാൻ ഗവണ്മെന്റ് നോട് നിർദേശിക്കനമെന്നവശ്യപ്പെട്ടാണ് തേവദൂസ് @ അബൂ താലിബ് എന്ന വ്യക്തി ഹരജി നൽകിയപ്പോൾ 3 മാസത്തിനകം റൂൾ ഉണ്ടാകാമെന്ന സർക്കാർ ഉറപ്പ് നൽകുകയും ആ ഉറപ്പിന്മേൽ ബഹു. ഹൈക്കോടതി കേസ് തീർപ്പാക്കുകയും ചെയ്‌തു. എന്നാൽ, 3 മാസം കഴിഞ്ഞ ശേഷവും റൂൾ ഉണ്ടാവതായപ്പോൾ യൂത്ത് ലീഗ് സെക്രട്ടറി PK ഫിറോസ് വിണ്ടും ഹരജി നൽകി. അതിനിടെയാണ് ഗവർമെന്റ് നിയമം ഇറക്കിയിറിക്കുന്നത്.

*സെക്ഷൻ 3 യുടെ അന്തസത്ത*

ഒസ്യത്ത്, ദത്ത് എന്നിവയും സെക്ഷൻ 2 ൽ പറയുന്ന മറ്റു കാര്യങ്ങളിലും മുസ്ലിം നിയമമനുസരിച്ച് ബന്ധിക്കുവാൻ താല്പര്യമുള്ളവർക്കു ഡിക്ലറേഷൻ വാങ്ങാമെന്നാണ് സെക്ഷൻ 3 യുടെ ചുരുക്കം. 1937 ൽ നാവാബുമാർ, മുതലാളിമാർ തുടങ്ങിയവർക്ക് തങ്ങളുടെ ഇഷ്ടം പോലെ ഒസ്യത്ത് എഴുതാനും ദത്തെടുക്കാനുമുള്ള അവകാശം സംരക്ഷിച്ചാണ് ജിന്ന അന്ന് വ്യക്തിനിയമം ഡ്രാഫ്റ്റ് ചെയ്തത്.
അത്തരക്കാർക്ക് പിന്നീട് ഈ നിയമം പൂർണമായി സ്വീകരിക്കുന്നതിന് വേണ്ടിയാണ് സെക്ഷൻ 3 നിലനിർത്തിയത്. *പിന്നീട് പാകിസ്താനിൽ ഈ വകുപ്പ് ഒഴിവാക്കിയിട്ടുണ്ട് എന്നതാണ് വസ്തുത*

മേൽ വിഷയത്തിൽ എന്റെ വിയോജനക്കുറിപ്പ് ഇവിടെ രേഖപ്പെടുത്തുന്നു.

1. ആരാണ് മുസ്ലിം എന്ന് Act ഓ Rules ഓ നിർവചിക്കുന്നില്ല. ഖാദിയാനികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങൾ ഈ നിർവചനത്തിൽ ഉൾപ്പെടുമോ ? മുസ്ലിം ആവുക എന്നതിന്റെ മാനദണ്ഡം തഹസിൽദാർ എങ്ങനെയാണ് തീരുമാനിക്കുക? മുസ്ലികൾ പൊതുവെ അംഗീകരിക്കാത്ത പല വിഭാഗണങ്ങളും ഉണ്ട്. അവയിൽ ഏതൊക്കെ വിഭാഗത്തെയാണ് തഹസിൽദാർ അംഗീകരിക്കുക? ഏത് മഹല്ല് ജമാഅതിന്റെ കത്തും സ്വീകരിക്കുമോ ?

2. "Any Muslim who desires to obtain a declaration provided sections 3 of the Act may file before the prescribed authority ..." എന്നാണ് റൂൾ തുടങ്ങുന്നത്.

2018 ലെ Rules വന്ന ശേഷം അത് പ്രകാരം ഡിക്ലറേഷൻ വാങ്ങാത്ത ഒരാൾ മുസ്ലിം വ്യക്തിനിയമത്തിന് വിരുദ്ധമായി ഒരു ആചാരമോ സിസ്റ്റമോ (ഉദാ, ദത്ത്, മരുമാക്കാത്തയം) തൻറെ കുടുംബത്തിൽ നിലനിൽക്കുന്നുവെന്ന് വാദിച്ചാൽ എന്ത് സംഭവിക്കും ? ഡിക്ലറേഷൻ വാങ്ങിയില്ല എന്ന കാരണത്താൽ അയാളുടെ വാദം അംഗീകരിക്കപ്പെടില്ലേ?

3. പുതിയ Rules പ്രകാരം തൻറെ idendity വെളിപ്പെടുത്താൻ തയാറാകാത്ത (സുരക്ഷാ കാരണങ്ങൾ കൊണ്ടോ മറ്റോ) നവമുസ്ലിം എന്ത് ചെയ്യും? അങ്ങനെ രജിസ്റ്റർ ചെയ്യാത്ത വ്യക്തിയെ മുസ്ലിം ആയി പരിഗണിക്കാതിരിക്കുമോ ? അയാളുടെ അനന്തരവകാശം, സ്വത്ത് തുടങ്ങിയ കാര്യങ്ങൾ എങ്ങനെ തീരുമാനിക്കും?

*ഉദാഹരണം:* ഈ Rules പ്രകാരം രജിസ്റ്റർ ചെയ്യാത്ത ഒരു നവ മുസ്ലിം മരണപ്പെട്ടുന്നു. സ്വത്തുതർക്കം കോടതിയിലെത്തുന്നു. ബാപ്പ മുസ്ലിം ആണെന്ന് മക്കളും അമുസ്ലിം ആണെന്ന് സഹോദരന്മാരും വാദിച്ചാൽ എന്ത് ചെയ്യും ? Register ചെയ്യാതിരുന്നത് അമുസ്ലിം ആണെന്നതിന്റെ തെളിവാണെന്ന് പറഞ്ഞാൽ എന്ത് ചെയ്യും?

4. ആയിഷ × Director, office of directorate Printing Dept, Tvm (2018) കേസിൽ നവ മുസ്ലിംകൾക്ക് മതം മാറിയെന്ന ഡിക്ലറേഷൻ നൽകിയാൽ മതിയെന്ന വിധി മതംമാറ്റ പ്രക്രിയയെ ലളിതമാക്കുന്ന ഒന്നായിരുന്നു. പക്ഷെ അതിൽ നിന്ന് വിഭിന്നമായി കൂടുതൽ സങ്കീര്ണമാക്കുന്ന ഈ Rules ന്റെ ആവശ്യമുണ്ടോ എന്ന് ഗൗരവാതരമായി ചിന്തിക്കേണ്ടതുണ്ട്.

5. Shariat Application Act ലെ സെക്ഷൻ 2 പ്രകാരം ഒസ്യത്ത്, ദത്ത് എന്നിവ ഉൾപ്പെടുന്നില്ല. അങ്ങനെ വരികിൽ ഈ Rules പ്രകാരം declaration വാങ്ങിയില്ല എങ്കിൽ അയാൾക്ക് മുഴുവൻ സ്വത്തും ഒരു മകനോ/മകൾക്കോ എഴുതി വെക്കാം. 
Rules ഉണ്ടാക്കാൻ മുൻകൈ എടുത്തവർ സെക്ഷൻ 2 ഭേദഗതി ചെയ്ത് ഒസ്യത്ത്, ദത്ത് എന്നിവ കൂടെ ചേർക്കണം. അല്ലാത്ത പക്ഷം, ഡിക്ലറേഷൻ വാങ്ങാത്ത മുസ്ലിംകൾക്ക് ഇഷ്ടം പോലെ സ്വത്തും ഏതെങ്കിലും മകനോ/മകൾക്കോ എഴുതി വെക്കാം എന്ന് വരും. അത് അടിസ്ഥാനപരമായി മുസ്ലിം വ്യക്തിനിയമത്തിന് വിരുദ്ധവുമാകും. ഫലത്തിൽ വെളുക്കാൻ തേച്ചത് പാണ്ടാകും.

6. നോട്ടറി അറ്റസ്റ്റ് ചെയ്ത അപേക്ഷ ഫോം തഹസിൽദാർ മുമ്പാകെ സമർപ്പിക്കണമെന്നും, അതിന്മേൽ അദ്ദേഹം enquiry നടത്തണമെന്നും തുടർന്ന് തൃപ്തികരമാണെങ്കിൽ ഡിക്ലറേഷൻ നൽകാമെന്നും Rules പറയുന്നു. എന്നാൽ, അന്വേഷണത്തിൽ തൃപ്തികരമല്ലെങ്കിൽ Reject ചെയ്യാനും അധികാരമുണ്ട്. പിന്നീടുള്ള option അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് (ADM) മുമ്പാകെ അപ്പീൽ ഫയൽ ചെയ്യലാണ്. തഹസിൽദാരുടെ enquiry എങ്ങനെയാണ്? അന്വേഷണം തൃപ്തിയകരമാണോ അല്ലയോ എന്നതിന്റെ മാനദണ്ഡം എന്തായിരിക്കും ? ഈ നീണ്ട procedure ലൂടെ പോകുന്നവന്റെ സാമൂഹിക സാഹചര്യങ്ങൾ എത്രത്തോളം എളുപ്പമാകും ?

7. ഡിക്ലറേഷൻ കൊണ്ട് നജ്മൽ ബാബുവിന് വന്ന ഗതി ഉണ്ടാവില്ല എന്ന് പറയാൻ പറ്റില്ല. അത് മറികടക്കാൻ മറ്റു വഴികൾ ഉണ്ട്. ഉദാ; Kerala Anatomy Act പ്രകാരം ഒരാൾ (ഏത് മാതാക്കരനാണെകിലും) വാക്കലോ ലിഖിതമായോ തന്റെ ശരീരം എടുക്കാമെന്ന് *എഴുതിയാൽ/എഴുതിപ്പിച്ചാൽ* ആ ശരീരം വിട്ടു നൽകേണ്ടതുണ്ട്. അല്ലെങ്കിൽ, മുസ്ലിം ആചാരമായ കബറടക്കത്തിന് വിരുദ്ധമായി "വിൽപത്രം" എഴുതിവെപ്പിക്കുകയോ/ കൃത്രിമമായി നിർമിക്കപ്പെടുകയോ ആവാം; കാരണം, അതിന് രെജിസ്ട്രേഷൻ നിർബന്ധമില്ല എന്ന് മാത്രമല്ല, രെജിസ്ട്രേഷൻ ചെയ്താലും കോടതിയിൽ തെളിയിച്ചാലെ വില കല്പിക്കപ്പെടൂ.

ശേഷക്കുറിപ്പ് : എപ്പോഴും കേസിന് പോകണമെന്ന് നിർബന്ധമില്ല. ചിലപ്പോൾ അർത്ഥ ഗർഭമായ മൗനവും നല്ലതാണെന്നും ഓർക്കുക. ഇത്തരം വിഷയങ്ങളിൽ കുറേകൂടെ ഗൃഹപാഠം ചെയ്യേണ്ടത് അനിവാര്യമാണെന്ന് സൂചിപ്പിക്കുന്നു...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter