ലിങ്സിയായിലെ സ്വൂഫി ഇസ്‍ലാം ചൈനയെക്കുറിച്ചുളള നമ്മുടെ ധാരണകളെ തിരുത്തുന്നു
[caption id="attachment_37888" align="alignleft" width="300"]
ഹൂയ് മുസ്‍ലിംകള്‍ അവരുടെ സാധാരണ വേഷത്തില്‍[/caption]
ചൈനയിലെ വടക്കുകിഴക്കന്‍ നഗരമായ ലിങ്‌സിയായിലേക്കുള്ള പാത പ്രാദേശികമായി ഖുര്‍ആന്‍ ബെല്‍റ്റ് എന്നാണ് അറിയപ്പെടുന്നത്. പുതുതായി നിര്‍മിച്ച പള്ളികളും സ്വൂഫീകേന്ദ്രങ്ങളും നിറഞ്ഞുനില്‍ക്കുന്ന പാതയോരങ്ങള്‍. ചിലത് പരമ്പരാഗതമായ ചൈനീസ് ശില്‍പമാതൃകയില്‍ നിര്‍മിച്ചവയാണ്. പഗോഡകളുടെ പോലുള്ള മോന്തായങ്ങളോടു കൂടിയവ. മറ്റു ചിലത് പച്ച ടൈല്‍ പാകിയ താഴികക്കൂടങ്ങളുള്ള, മധ്യേഷ്യന്‍ ശില്‍പകലയെ അനുസ്മരിപ്പിക്കുന്ന നിര്‍മിതികള്‍.
ചൈനീസ് സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും ഇടക്കിടെയുള്ള ഇടപെടലുകളിലൂടെ പത്രവാര്‍ത്തകളില്‍ ഇടം പിടിച്ചുകൊണ്ടിരിക്കുന്ന ഉയിഗൂര്‍ മുസ്‍ലിം വംശങ്ങള്‍ അധിവസിക്കുന്ന വടക്കു-പടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാങില്‍ നിന്ന് വ്യത്യസ്തമാണ് ലിങ്‌സിയാ. ചൈനയിലെ തന്നെ രണ്ടാമത്തെ അംഗീകൃതമായ ഏറ്റവും വലിയ വംശീയ ന്യൂനപക്ഷമായ ഹൂയ് വംശത്തിന്‍രെ കേന്ദ്രമാണത്. ഏകദേശം പത്തര മില്ല്യനോളം വരും രാജ്യത്തെ അവരുടെ ജനസംഖ്യ. ഹൂയ് വംശത്തിന്റെ ഇസ്‍ലാം മത പഠനങ്ങളുടെ കേന്ദ്രമാണ് ലിങ്‌സിയായിലെ വൈല്‍ഡ് വെസ്റ്റ് നഗരമായ ഗാന്‍സൂ പ്രവിശ്യ. സൂഫീ പാരമ്പര്യങ്ങള്‍ ഇപ്പോഴും മുറ്റിനില്‍ക്കുന്നുണ്ട് അവിടെയെങ്ങും.
കഴിഞ്ഞ റമദാന്‍ കാലത്തു വരെ സിന്‍ജിയാങിലെ ഉയ്ഗൂര്‍ മുസ്‍ലിംകള്‍ക്കു നേരെ സൈനിക ആക്രമണമുണ്ടായിരുന്നു. നൂറോളം പേര്‍ അതില്‍ കൊല്ലപ്പെടുകയും ചെയ്തു. മതചടങ്ങുകളും ആചാരങ്ങളും പ്രകടിപ്പിക്കുന്നതിനു കടുത്ത വിലക്കാണ് അവര്‍ സര്‍ക്കാറില്‍ നിന്നും നേരിട്ടുകൊണ്ടിരിക്കുന്നത്. ആയിടക്കു തന്നെ അടിസ്ഥാനപരമായി നിരീശ്വരരാജ്യം കൂടിയായ ചൈനയില്‍ വളരെ ആസ്വാദ്യപരമായി ഹൂയ് മുസ്‍ലിംകള്‍ ഇസ്#ലാമിനെയും സ്വൂഫീ പാരമ്പര്യത്തെയും കൊണ്ടുനടക്കുന്നുവെന്നതാണ് ആശ്ചര്യകരം.
പക്ഷെ, ഹാന്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്നൊരു ഉയ്ഗൂര്‍ വംശജന്‍ പറഞ്ഞത്, സര്‍വകലാശാലാ അധികാരികള്‍ ഞങ്ങള്‍ കഫ്തീരിയയില്‍ വന്ന് ഭക്ഷണം കഴിക്കുന്നില്ലേയെന്ന് ഉറപ്പുവരുത്തുന്നുവെന്നാണ്. എന്നാല്‍സര്‍ക്കാര്‍ സ്ഥാപനത്തില്‍ തൊഴിലാളിയായ ഹൂയ് വംശജനായ ഇസ്മായീല്‍ പറയുന്നത്, താനും സുഹൃത്തുക്കളും റമദാനില്‍ മുടക്കമില്ലാതെ നോമ്പനുഷ്ടിക്കുന്നുവെന്നാണ്.
[caption id="attachment_37889" align="alignleft" width="300"]
ലിങ്സിയായിലെ ഗ്രാന്‍ഡ് ജുമാമസ്ജിദ്[/caption]
കഴിഞ്ഞ കുറച്ചു വര്‍ഷമായി, ഹൂയ് വംശജരുടെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള ഒഴുക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അവിടത്തെ പണ്ഡിതന്മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇസ്മായീല്‍ പറയുന്നത്, അടുത്തകാലത്തായി തലമറക്കുന്ന പ്രവണത ഹൂയ് സ്ത്രീകളുടെ ഇടയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നുണ്ടെന്നാണ്. പൊതു വിദ്യാഭ്യാസത്തോടൊപ്പം തങ്ങളുടെ സ്വത്വപരമായ നിലനില്‍പിന്റെ ഭാഗമായി സ്ത്രീകള്‍ മതവിദ്യയും കൂടതലായി അഭ്യസിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇസ്‍ലാമിലെ വസ്ത്രധാരണ ശൈലി പകര്‍ന്നു നല്‍കുന്ന സുരക്ഷയായിരിക്കാം അവരെ അങ്ങനെയൊരു ട്രന്‍ഡ് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഇസ്മായില്‍ നിരീക്ഷിക്കുന്നു.
തുര്‍ക്കി സംസാരിക്കുന്ന ഉയ്ഗൂര്‍ മുസ്‍ലിംകളില്‍ നിന്നും ടിബറ്റുകാരില്‍ നിന്നും വ്യത്യസ്തമായി പ്രാദേശികതയോട് താദാത്മ്യപ്പെട്ടുള്ളതാണ് ഹൂയ് വംശത്തിന്റെ ചരിത്രം. പേര്‍ഷ്യന്‍-മധ്യേഷ്യന്‍-അറബ് വ്യാപാരികളായിരുന്നു ഹൂയികളുടെ മുന്‍തലമുറക്കാര്‍. സില്‍ക്ക് പാതയിലൂടെ നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്ന അവര്‍ പിന്നീട് ചൈനീസ് സ്ത്രീകളെ വിവാഹം കഴിക്കുകയും ഇവിടെ കുടില്‍ കെട്ടി സ്ഥിരതാമസമാക്കുകയുമായിരുന്നു. ഹൂയ് വംശജര്‍ ധരിക്കുന്ന വെളള തൊപ്പികളൊഴിച്ചു നിര്‍ത്തിയാല്‍ പ്രാദേശിക ഹാന്‍ ജനവിഭാഗങ്ങളില്‍ നിന്ന് അവരെ ഭാഷാപരമായോ വംശപരമായോ തിരിച്ചറിയാനുള്ള ഒരു മാര്‍ഗവുമില്ല.
അടിസ്ഥാനപരമായി ഹിംസാത്മകമായ ഉയ്ഗൂര്‍ വംശജരുടെ സ്വഭാവത്തില്‍ നിന്നു മാറി വ്യവസ്ഥകളോടും അധികാരികളോടും മിതപരമായി സമീപിക്കുന്നവരാണ് ഹൂയ് മുസ്#ലിംകളെന്ന് ചൈനീസ് മുസ്‍ലിംകളെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദേശ ഗവേഷകന്‍ പറയുന്നു. 2010ലെ ചൈനീസ് സെന്‍സസ് പ്രകാരം സിന്‍ജിയാങില്‍ തന്നെ 983,015 ഹൂയ് വംശജരുണ്ട്. 2009ലെ ഇരുനൂറു പേര്‍ കൊല്ലപ്പെട്ട കലാപകാലത്ത് ഹൂയ് വംശജരെയും ഹാന്‍ വംശജരെയും കൊല്ലുക എന്ന് ആഹ്വാനം ചെയ്തുള്ള സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ചൈനയിലെ വ്യാപാരരംഗത്ത് മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഹൂയികള്‍. ടിബറ്റിന്റെ തലസ്ഥാനമായ ലാസയില്‍ വരെ അവര്‍ റെസ്റ്റോറന്റുകളും ചെറുകിട ആഭരണശാലകളും നടത്തുന്നുണ്ട്.
[caption id="attachment_37891" align="alignright" width="163"]
ഹൂയ് മുസ്‍ലിം പാചകക്കാരന്‍[/caption]
ഇന്തോനേഷ്യ മുതല്‍ ഉത്തരാഫ്രിക്ക വരെ, ലോകത്തുടനീളമു്ണ്ടായ സലഫി ഇസ്‍ലാമിന്‍രെ വ്യാപനം ചൈനയിലെ ഇസ്‍ലാം സംസ്‌കൃതികളെയും സ്വാധീനിച്ചുതുടങ്ങിയിട്ടുണ്ട്. പള്ളികളുടെയൊക്കെ നിര്‍മാണത്തില്‍ ചൈനീസ് മുസ്‍ലിംകള്‍ പ്രത്യേകിച്ചും ഹൂയ് വംശജര്‍ തുടര്‍ന്നിരുന്ന പ്രാദേശികതയും ഇസ്‍ലാമിക പാരമ്പര്യവും സംയോജിപ്പിച്ചുള്ള ശില്‍പശൈലിയിലും അവരുടെ ഇടപെടലുകളുടെ ഭാഗമായി മാറ്റംവന്നു തുടങ്ങിയിട്ടുണ്ട്. ഇസ്‍ലാമിനെയും ചൈനീസ് സംസ്‌കാരത്തെയും ഹൂയ് വംശജര്‍ സുന്ദരമായി സമ്മേളിപ്പിച്ചിരുന്നുവെന്ന് കാലിഫോര്‍ണിയയിലെ പൊമോന കോളജ് പ്രഫസറായ ഗ്ലാഡ്‌നി പറയുന്നു. പ്രമുഖരായ ഹൂയ് വംശജരെല്ലാം ഈജിപ്തിലെ അല്‍ അസ്ഹറില്‍ പോയി പഠിച്ചുവന്നവരാണെന്നും ഏകദേശം മുന്നൂറോളം ഹൂയ് വംശജര്‍ ഇന്ന് സൗദിയിലെ മദീനയില്‍ ജീവിക്കുന്നുണ്ടെന്നും, ഹൂയ് വംശജരെ കുറിച്ച് പ്രത്യക പഠനം നടത്തിയ ഗ്ലാഡ്‌നി പറയുന്നുണ്ട്.
പതിമൂന്നാം നൂറ്റാണ്ടില്‍ യൂവാന്‍ ഭരണകാലത്ത് നിര്‍മിക്കപ്പെട്ട മുസ്‍ലിം പള്ളി ഇന്നും ലിങ്‌സിയായിലുണ്ട്. ഹോങ്ഷൂയ് നദിയോട് ഓരം ചേര്‍ന്നുള്ള നങ്ക്‍വാന്‍ മസ്ജിദാണത്. പലവട്ടം തകര്‍ക്കപ്പെടുകയും പുനര്‍നിര്‍മിക്കപ്പെടുകയും ചെയ്ത പള്ളി അവസാനമായി 1979ലാണ് പുനര്‍നിര്‍ച്ചത്. ഏകദേശം 2,189 സ്‌ക്വയര്‍ മീറ്ററുകള്‍ക്കകത്താണ് പളളി സ്ഥിതിചെയ്യുന്നത്. പള്ളിയുടെ മുന്‍ഭാഗത്ത് ഇരുപത്തിരണ്ട് മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കപ്പെട്ട, ഖുര്‍ആനികസൂക്തങ്ങള്‍ ആലേഖനം ചെയ്ത മൂന്ന് പച്ച മിനാരങ്ങളുണ്ട്. കല്ലും മരുവുമുപയോഗിച്ച് നിര്‍മിക്കപ്പെട്ട പള്ളി ഇസ്‍ലാമിക-ചൈനീസ് ശില്‍പ സമന്വയത്തിന്റെ ഏറ്റവും സുന്ദരമായ രൂപമാണ്.
കടപ്പാട്: ടൈം ടോട്ട് കോം, ചൈനാപ്ലാനര്‍ ഡോട്ട് കോം
Leave A Comment