ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ലൗജിഹാദ് നിയമം ഭരണഘടന ലംഘനമാണെന്ന് ഉവൈസി

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ലൗജിഹാദിന്റെ പേരില്‍ മതപരിവര്‍ത്തനത്തിനെതിരായ ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവരുന്നത് ഭരണഘടന ലംഘനമാണെന്നും ഇത്തരം നിയമങ്ങള്‍വഴി  ഭരണഘടനയെ പരിഹസിക്കുകയാണെന്നും മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.

ഭരണഘടന പ്രകാരമുള്ള മൗലികാവകാശങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് മതപരിവര്‍ത്തനത്തിനെതിരായ ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്നതിന് അസദുദ്ദീന്‍ ഉവൈസി ബി.ജെ.പി സര്‍ക്കാരുകളെ ശക്തമായി വിമര്‍ശിച്ചു.

പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ആരെയും വിവാഹം കഴിക്കാമെന്നും ഉവൈസി പറഞ്ഞു. മതപരിവര്‍ത്തനത്തിനെതിരെ നിയമങ്ങള്‍ കൊണ്ടുവരുന്നതില്‍ ബി.ജെ.പിയുടെ ഉദ്ദേശ്യം ഭരണഘടനയെ പരിഹസിക്കുകയാണെന്നും ഉവൈസി വ്യക്തമാക്കി.

മതപരിവര്‍ത്തനത്തിനെതിരെ യു.പി സര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ ഓര്‍ഡിനന്‍സിനെ കുറിച്ചും മധ്യപ്രദേശ് മന്ത്രിസഭ എടുത്ത നടപടിയെ കുറിച്ചും അദ്ദേഹം വിമര്‍ശിച്ചു. 
ബി.ജെ.പി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ പുറപ്പെടുവിച്ച ഈ നിയമങ്ങളും ഓര്‍ഡിനന്‍സുകളും ഭരണഘടനക്ക് വിരുദ്ധമാണ്. മുസ്‌ലിം സമുദായത്തോട് വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതിന് പിന്നില്‍ ബി.ജെ.പി ചെയ്യുന്നതെന്നും ഹൈദരാബാദ് എം.പി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഇത്തരം നിയമങ്ങള്‍ ഭരണഘടനയുടെ ആര്‍ട്ടിക്ള്‍ 14,21,25 എന്നിവയുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter