പ്രതിഷേധം ശക്തം; പ്രവാചകനെ കുറിച്ചുള്ള കാര്‍ട്ടൂണ്‍ മല്‍സരം പിന്‍വലിച്ചു
- Web desk
- Sep 2, 2018 - 14:19
- Updated: Sep 4, 2018 - 14:16
പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രവാചനെ കുറിച്ച് നടത്താന്‍ ഉദ്ധേശിച്ചിരുന്ന കാര്‍ട്ടൂണ്‍ മത്സരത്തില്‍ നിന്ന് ഡച്ച് നേതാവ് പിന്മാറി.
നവംബറില്‍ മത്സരം നടത്താനായിരുന്നു ഹോളണ്ടിലെ മുസ്ലിംകുടിയേറ്റ വിരുദ്ധ മുന്നണിയുടെ നേതാവും തീവ്ര വലതുപക്ഷ എംപിയുമായ ഗീര്‍റ്റ് വില്‍ഡേഴ്സ് തീരുമാനിച്ചിരുന്നത്. എന്നാല്‍ തനിക്കെതിരേയും ജനതയ്ക്കെതിരേയും പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പിന്മാറ്റമെന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. മറ്റുള്ളവരെ പ്രശ്നത്തില്‍ ചാടിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല.എന്നാല്‍ ഇസ്ലാമിനെതിരായ തന്റെ വ്യക്തിപരമായ പ്രചാരണം തുടരുമെന്നും ഗീര്‍റ്റ് വില്‍ഡേഴ്സ് പറഞ്ഞു.
മല്‍സരത്തിന്റെ പേരില്‍ ഗീര്‍റ്റ് വില്‍ഡേഴ്സിനെതിരെ വധഭീഷണി മുഴക്കിയ 26കാരനായ പാക് സ്വദേശിയെ ഹേഗില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. പാകിസ്ഥാന് അടക്കമുള്ള രാജ്യങ്ങളില്‍ മല്‍സരത്തിനെതിരേ പ്രതിഷേധവും നടന്നു. പാകിസ്ഥാനിലെ ചില സംഘടനകള്‍ രാജ്യവും മറ്റ് മുസ്ലീം രാഷ്ട്രങ്ങളും ഡെന്മാര്ക്കുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.അഫ്ഗാനിസ്ഥാനിലെ ഡച്ച് സൈന്യത്തെ ആക്രമിക്കാന്‍ താലിബാനും അഫ്ഗാന് സൈനികരോട് ആവശ്യപ്പെട്ടിരുന്നു. ഇസ്ലാമിന്റെ അസഹിഷ്ണുതയാണ് ഇതിലൂടെ തെളിയിക്കപ്പെട്ടതെന്നാണ് ഗീര്‍റ്റ് ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ വിവാദ കാര്‍ട്ടൂണ്‍ മല്‍സരവുമായി ബന്ധമില്ലെന്നും ഇസ്ലാമിനെ കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കലല്ല, പ്രകോപനമുണ്ടാക്കലാണ് ഗില്‍റ്റിന്റെ ലക്ഷ്യമെന്നുമാണ് ഡെന്മാര്ക്ക് സര്‍ക്കാര്‍ പ്രതികരിച്ചത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment