മുസ്‌ലിംകള്‍ അപരവല്‍കരിക്കപ്പെടുന്നു: സച്ചിദാനന്ദന്‍

 


ഹിന്ദുപ്രത്യയശാസ്ത്രവല്‍ക്കരണത്തിലൂടെ മുസ്‌ലിംകള്‍ അപരവല്‍ക്കരിക്കപ്പെടുകയാണെന്നും ഇത് സായുധമായ ലഹളകളിലേക്കോ തീവ്രവാദത്തിലേക്ക് നയിക്കപ്പെടാമെന്നും പ്രശസ്ത കവി സച്ചിദാനന്ദന്‍. 'ഹാദിയ പൗരാവകാശങ്ങളുടെ നിലവിളി' എന്ന വിഷയത്തില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച ബഹുജനസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീ പുരുഷന്മാര്‍ക്ക് അടുത്തിടപെഴകാന്‍  മുന്‍പത്തേക്കാളും ഇന്ന് അവസരമുണ്ട്. ഇത് പ്രണയത്തിലോ വിവാഹത്തിലോ കലാശിക്കുന്നത് സ്വാഭാവികം. വിവാഹത്തിലൂടെ ഒരു മതത്തില്‍ പെടുന്നയാള്‍ മുസ്‌ലിമായാല്‍ ലൗ ജിഹാദ്. എന്നാല്‍ ക്രിസ്ത്യാനിയോ ഹിന്ദുവോ ആയാല്‍ ഈ പ്രശ്‌നവുമില്ല. മുസ്‌ലിമിനെ വിവാഹം ചെയ്താല്‍ വലിയ പാപമെന്നാണ് മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കുന്നത്. ഡല്‍ഹിയിലും മറ്റും കണ്ടിരുന്ന തരംതിരിവ് കേരളത്തിലും പ്രകടമാകുകയാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

 

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter