മനുഷ്യാവയവയങ്ങളുടെ ക്രയ വിക്രയങ്ങളും കര്‍മശാസ്ത്രവും

വൈദ്യ ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് അനുസൃതമായി ചികിത്സയുടെ പുതിയ പുതിയ രീതികള്‍ വന്നുകൊണ്ടിരിക്കുന്നു.  മുമ്പ് ഊഹിക്കാന്‍ പോലും കഴിയാതിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ സാക്ഷാല്‍കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വൃക്കമാറ്റിവെക്കല്‍, നേത്രദാനം, രക്തദാനം തുടങ്ങി മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങളുടെ ക്രയവിക്രയങ്ങള്‍ വ്യാപകമാണ്.


1950കള്‍ക്കുശേഷം മുതല്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു തുടക്കമായിട്ടുണ്ട്. 1963നു ശേഷം ഇതു വ്യാപകമായിത്തുടങ്ങി. കിഡ്‌നി ട്രാന്‍സ്പ്ലാന്റ് എന്ന പേരിലാണ് ഈ ശസ്ത്രക്രിയ അറിയപ്പെടുന്നത്. ജീവനുള്ളവരുടെ കിഡ്‌നിയാണ് കൂടുതല്‍ ഫലപ്രദമെങ്കിലും മരിച്ചവരേടതാണ് കൂടുതലായും ഉപയോഗിക്കുന്നത്. (ബ്രിട്ടാണിക്ക എന്‍സൈക്ലോപീഡിയ 6/852)


നേത്രം മാറ്റിവെക്കലും ഇന്ന് വ്യാപകമായി കഴിഞ്ഞു. കൃഷ്ണമണിയിലെ വള്ളകൊണ്ട് കാഴ്ചട നഷ്ടപ്പെടുകയാണെങ്കില്‍ കേടുവന്ന ഭാഗം മുറിച്ചു കളഞ്ഞിട്ട് പകരം മരിച്ച വ്യക്തിയുടെ നേത്രഭാഗം (കോര്‍ണിയ) വച്ചുപിടിപ്പിക്കുന്നു. മരിച്ചു രണ്ടു മണിക്കൂര്‍ കഴിയും മുമ്പ് കണ്ണ് എടുക്കണം. അങ്ങനെ എടുക്കുന്ന കണ്ണ് നേത്രബാങ്കില്‍ ഒരു റെഫ്രിജറേറ്ററില്‍ അണുജീവികള്‍ കടക്കാത്ത സ്ഥിതിയില്‍ സൂക്ഷിക്കുന്നു. രണ്ട് ആഴ്ചക്കാലം കണ്ണ് കേടുകൂടാതെ ഇരിക്കുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. (വി.വി. കോശം 2/273)


മനുഷ്യാവയവങ്ങളിലെ ഇത്തരം ക്രയവിക്രയങ്ങളെക്കുറഇച്ച് ഫുഖഹാഇനു വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന സമയത്ത് മറ്റൊരു വസ്തുവും കിട്ടാതെ വന്നാല്‍ സ്വന്തം ശരീരത്തിന്റെ അല്‍പഭാഗം മുറിച്ചെടുത്ത് വിശപ്പകറ്റാമെന്നാണ് ഫുഖഹാഇന്റെ വീക്ഷണം. കാരണം ശരീരം മുഴുവനും നിലനിര്‍ത്താന്‍ അല്‍പം മുറിക്കുക എന്ന പ്രക്രിയയാണഅ അവിടെ നടക്കുന്നത്. ഒരു അവയവം കേടുവരികയും വൃണബാധിതമാവുകയും ചെയ്താല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം നിബന്ധനകള്‍ക്കുവിധേയമായി ആ ഭാഗം മുറിച്ചു മാറ്റാവുന്നതാണ്. (തുഹ്ഫ. 9/397 നോക്കുക)


ഫുഖഹാഇന്റെ ഈ വിവരണങ്ങളില്‍ നിന്ന് മുന്‍ചൊന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ ഇങ്ങനെ സംക്ഷേപിക്കാം.


1- ജീവനുള്ള വ്യക്തിയുടെ അവയവങ്ങള്‍ മറ്റൊരാള്‍ക്ക് ദാനം ചെയ്യലും മറ്റൊരാളുടേത് സ്വീകരിക്കലും ഹറാമാണ്. (തുഹ്ഫ. 9/397)
2- തന്റെ ശരീരത്തിന്റെ ആവശ്യത്തിനുവേണ്ടി സ്വന്തം ശരീരത്തിന്റെ തന്നെ അവയവങ്ങള്‍ മുറിച്ചുമാറ്റലും ഇപ്പോഴുള്ള സ്ഥാനത്ത് നിന്ന് മറ്റൊരുഭാഗം പ്രതിഷ്ഠിക്കലും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അനുവദനീയമാണ്.
3- മരിച്ച വ്യക്തിയുടെ ശരീര ഭാഗങ്ങള്‍ മറ്റൊരു വസ്തുവും കിട്ടാതെ വരുന്ന സാഹചര്യത്തില്‍ കുടുങ്ങിയ വ്യക്തികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.


ചോ. ഒരാള്‍ തന്റെ അവയവം ദാനം ചെയ്യലും മറ്റൊരാളുടേത് സ്വീകരിക്കലും അനുവദനീയമാണോ?
ഉ. ജീവനുള്ള വ്യക്തി തന്റെ അവയവം മറ്റൊരാള്‍ക്ക് കൊടുക്കുന്നതോ ഇസ്‌ലാമില്‍ ജീവന് വിലയുള്ള മറ്റൊരാളുടേത് സ്വീകരിക്കുന്നതോ ഹറാമാണ്.


ചോ. നേത്രദാനം ഇന്നു വ്യാപകമായിരിക്കുകയാണല്ലോ. ഇതിന്റെ ഫിഖ്ഹീ വീക്ഷണം.
ഉ. ജീവനുള്ള ഒരു വ്യക്തി തന്റെ നേത്രം മറ്റൊരാള്‍ക്കു കൊടുക്കലോ അതല്ലെങ്കില്‍ ഇസ്‌ലാമില്‍ ജീവന് വിലയുള്ള മറ്റൊരാളുടേത് താന്‍ സ്വീകരിക്കലോ ഹറാമാണ്. എന്നാല്‍ മരിച്ച വ്യക്തിയുടെ ശരീരഭാഗങ്ങള്‍ പ്രയാമനുഭവിക്കുന്നവര്‍ക്ക് മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍ ഉപയോഗിക്കാവുന്നതാണ്. പൊട്ടിയ എല്ലിനു പകരം മറ്റൊരു എല്ല് വെച്ചുപിടിപ്പിക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചയില്‍ ഫുഖഹാഅ#് ഇക്കാര്യം പറയുന്നുണ്ട്.


ഈ അടിസ്ഥാനത്തില്‍ മനുഷ്യന്റെ നേത്രം എടുക്കലല്ലാതെ തനിക്കു കാഴ്ച കിട്ടാന്‍ മറ്റൊരു മാര്‍ഗമില്ലെന്നുവന്നാല്‍ മരിച്ചവരുടെ നേത്രം കുടുംബക്കാരുടെ സമ്മതപ്രകാരം എടുക്കാവുന്നതാണ്.
ചോ. രണ്ട് വ്യക്തിയും ഫെയിലറായ വ്യക്തിക്ക് ജീവന്‍ നിലനിര്‍ത്താന്‍ മറ്റൊരാളുടെ വൃക്ക സ്വീകരിക്കാമോ?


ഉ. ഇസ്‌ലാമില്‍ ജീവന് വിലയുള്ള ഒരാളില്‍ നിന്ന് വൃക്ക സ്വീകരിക്കലും ജീവനുള്ളവന്‍ തന്റെ വൃക്ക മറ്റൊരാള്‍ക്ക് കൊടുക്കലും ഹറാമാണ്. എന്നാല്‍ ഇസ്‌ലാം ജീവന് വിലകല്‍പ്പിക്കാത്തവരുടേത് കുടുങ്ങിയ ഘട്ടങ്ങളില്‍ സ്വീകരിക്കാവുന്നതാണ്. തുഹ്ഫയിലെ മേല്‍പറഞ്ഞ ഉദ്ധരണി ശ്രദ്ധിച്ച് മനസ്സിലാക്കുക. ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ശവം തിന്നല്‍ അനുവദനീയമായതുപോലെ മൃതശരീരത്തിന്റെ വൃക്ക സ്വീകരിക്കലും അനുവദനീയമാണ്.


ചോ. ചിലരുടെ കാലിലോ കയ്യിലോ ആറാമതൊരു വിരല്‍ കാണാറുണ്ട്. അത് ശരീരത്തിന് അഭംഗിയായി തോന്നുകയാണെങ്കില്‍ മുറിച്ചു മാറ്റുന്നതിന്റെ വിധിയെന്ത്?


ഉ. ശരീരത്തില്‍ അധികമായി വരുന്ന ഭാഗങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുണ്ടെങ്കില്‍ അഭംഗി നീക്കാനായി അത് മുറിച്ചുമാറ്റല്‍ അനുവദനീയമാണ്. പക്ഷേ അത് മുറിച്ചുമാറ്റല്‍കൊണ്ട് ശരീരത്തിന് ഒരു കുഴപ്പവും സംഭവിക്കില്ലെന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായത്തിലോ മറ്റോ തെളിയണം. അവയവങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മുഴകള്‍ നീക്കം ചെയ്യാമെന്നു ഫുഖഹാഅ#് വിവരിച്ചിട്ടുണ്ട്.


ചോ. രക്തദാനത്തിന്റെ വിധിയെന്ത്?
ഉ. നിര്‍ബന്ധിത സാഹചര്യത്തില്‍ തന്റെ രക്തം മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യല്‍ അനുവദനീയമാണ്. ഇമാം നവവി(റ) പറയുന്നു: ചികിത്സാര്‍ത്ഥം രക്തം കയറ്റാമെന്ന് ഇത് കൊണ്ട് ബോധ്യപ്പെടും. എന്‌നാല്‍ വില്‍ക്കാന്‍ പാടില്ല.


ചോ. ലിംഗമാറ്റ ശസ്ത്രക്രിയ ഇന്നു വ്യാപകമാണല്ലോ. ഇതിന്റെ ഇസ്‌ലാമിക വിധി?


ഉ. ആവശ്യമില്ലാതെ തന്റെ ശരീരത്തില്‍ നിന്ന് അല്‍പം മുറിക്കല്‍ ഹറാമാണെന്നു പറഞ്ഞതുകൊണ്ടുതന്നെ ലിംഗമാറ്റ ശസ്ത്രക്രിയയും ഹറാമാണെന്നു ബോധ്യപ്പെട്ടു. പക്ഷേ അങ്ങനെ മാറ്റിക്കഴിഞ്ഞാല്‍ ആ വ്യക്തിക്ക് ആണിന്റെ നിയമങ്ങളോ പെണ്ണിന്റെ നിയമങ്ങളോ ബാധിക്കുക എന്ന സംശയം ഉദിക്കുന്നുണ്ട്. ഇവിടെ ഫുഖഹാഅ#് വിധിക്കുന്നത് പുരുഷന്‍ പറ്റെ മാറി സ്ത്രീയായി രൂപാന്തരപ്പെട്ടിട്ടുണ്ടെങ്കില്‍ സ്ത്രീയുടെ വിധികളാണ് ഉണ്ടാവുക. തടിയില്‍ മാറ്റം വരാതെ കേവല വിശേഷണങ്ങളില്‍ മാത്രമേ മാറ്റം വന്നിട്ടുള്ളൂവെങ്കില്‍ പുരുഷന്റെ വിധിയുമാണ് ഉണ്ടാവുക.


ചോ. മൂക്കിന് ഓട്ട തുളച്ച് ആഭരണമിടുന്നതിന്റെ വിധി?
ഉ. ചെവിക്ക് ഓട്ടതുളച്ച് ആഭരണമിടല്‍ അനുവദനീയമാണെന്നു വിവരിച്ചതിനുശേഷം ഇബ്‌നുഹജര്‍(റ) വ്യക്തമാക്കുന്നു.


ചോ. ചില അവയവങ്ങളില്‍ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ പ്രത്യക്ഷപ്പെടുകയോ അല്ലെങ്കില്‍ ഏതെങ്കിലും നിലയില്‍ ജീവിതം ദുരിതപൂര്‍ണമാവുകയോ ചെയ്താല്‍ ദയാവധം നടത്തുന്നതിന്റെ വിധി
ഉ. അനാവശ്യമായി ഒരാളെയും വധിക്കാന്‍  ഇസ്‌ലാം അനുവദിക്കുന്നില്ല. അതിനാല്‍ എത്ര ദുരിതമനുഭവിക്കുന്നവനാണെങ്കിലും കൃത്രിമ മാര്‍ഗത്തിലൂടെ അവന്റെ ജീവന്‍ നശിപ്പിക്കല്‍ ഹറാമാണ്. ഇമാം ശര്‍വാനി പറയുന്നു.


വേദനകൊണ്ട് ബുദ്ധിമുട്ടന്ന വ്യക്തിക്ക് മരണത്തെ ഉദ്ധരിപ്പിക്കല്‍ ഹറാമാണ്. സഹിക്കാന്‍ പറ്റാത്ത കഠിനമായ വേദനയാണെങ്കിലും ശരി. കാരണം ഭേദമാകാന്‍ സാധ്യതയുണ്ടല്ലോ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter