കുവൈത്ത്
അറേബ്യന്‍ കടലിടുക്കിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു രാഷ്ട്രം. സ്റ്റേറ്റ് ഓഫ് കുവൈത്ത് എന്ന് ഔദ്യോഗിക നാമം. കുവൈത്ത് സിറ്റിയാണ് തലസ്ഥാനം. തെക്കും പടിഞ്ഞാറും സഊദി അറേബ്യയും വടക്ക് ഇറാഖും കിഴക്ക് പേര്‍ഷ്യന്‍ ഗള്‍ഫും സ്ഥിതിചെയ്യുന്നു. 17,820 ച.കി.മീറ്ററാണ് വിസ്തീര്‍ണം. 2010 ലെ കണക്കനുസരിച്ച് ജനസംഖ്യ 35,66,437. നാണയം കുവൈത്ത് ദീനാര്‍. ജനങ്ങളില്‍ 96 ശതമാനവും മുസ്‌ലിംകളാണ്. മുസ്‌ലിംകളില്‍ ഭൂരിഭാഗവും സുന്നികളാണ്. അവരില്‍ അധികവും ഹനഫീ മദ്ഹബുകാരാണ്. ശാഫിഈ, ഹമ്പലി മദ്ഹബുകാരുമുണ്ട്. ശിയാക്കള്‍ 35 ശതമാനം വരും. ക്രൈസ്തവരാണ് ഇസ്‌ലാമേതര വിഭാഗങ്ങളില്‍ പ്രബലര്‍. അറബിയാണ് ഔദ്യോഗിക ഭാഷ. ഇംഗ്ലീഷും ഉര്‍ദുവും പേര്‍ഷ്യനും ഉപയോഗിക്കുന്നുണ്ട്.
ചരിത്രം:
ശിലായുഗത്തിലേക്കു നീളുന്ന ഒരു പാരമ്പര്യത്തിന്റെ ഉടമയാണ് കുവൈത്ത്. പതിനെട്ടാം നൂറ്റാണ്ടില്‍ നോര്‍ത്ത് അറേബ്യയില്‍നിന്നും കുടിയേറിയ സബാ രാജവംശത്തിന്റെ ഭരണകാലംമുതല്‍ക്കാണ് ആധുനിക കുവൈത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. 1976 ല്‍ സബാ രാജവംശത്തിലെ അബൂ അബ്ദില്ല രാജാവിന്റെ ഭരണ കാലത്താണ് കുവൈത്ത് ഒരു എമിറേറ്റായി രൂപപ്പെട്ടത്. തുര്‍ക്കി, സഊദി അറേബ്യ തുടങ്ങിയ അയല്‍രാജ്യങ്ങളുടെ പിടിയില്‍നിന്നും മോചനം ലഭിക്കാനായി 1899 ല്‍ ബ്രിട്ടീഷുകാരുമായി സന്ധിയിലായി. ബ്രിട്ടീഷ് ആധിപത്യത്തിനു കീഴിലെ കേവലമൊരു രാഷ്ട്രമായി മാറിയ കുവൈത്തിനെ പിന്നീട് എല്ലാ അയല്‍പക്ക ആക്രമണങ്ങളില്‍നിന്നും സംരക്ഷിച്ചു. 1961 ല്‍ ബ്രിട്ടീഷ് പിന്‍മാറുകയും കുവൈത്ത് സ്വതന്ത്രമാവുകയും ചെയ്തു. എന്നാല്‍, അയല്‍രാജ്യമായ ഇറാഖ് കുവൈത്തിന്റെ സ്വാതന്ത്ര്യം അംഗീകരിച്ചില്ല. കുവൈത്ത് തങ്ങളുടെ ഭാഗമാണെന്നായിരുന്നു ഇറാഖിന്റെ അവകാശവാദം. അതിനായി പല യുദ്ധങ്ങളും നടന്നു. അവസാനമായി 1990 ല്‍ ഇറാഖ് കുവൈത്തിനെ ആക്രമിച്ചു കീഴടക്കി. 1991 ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടുകയും കുവൈത്തിനെ മോചിപപ്പിക്കുകയും ചെയ്തു.
മതരംഗം:
ഇസ്‌ലാമിന്റെ ആരംഭകാലത്തു തന്നെ കുവൈത്തില്‍ ഇസ്‌ലാം പ്രചരിച്ചു. തുടര്‍ന്നുള്ള ഖിലാഫത്ത് കാലങ്ങളിലെല്ലാം കുവൈത്ത് മുസ്‌ലിംകളുടെ ഒരു ശക്ത കേന്ദ്രമായിരുന്നു.
രാഷ്ട്രീയരംഗം:
രാജഭരണം നിലനില്‍ക്കുന്നു. 1962 ല്‍ ഭരണഘടന നിലവില്‍വന്നു. ഭരണ ഘടനപ്രകാരം അമ്പതംഗ ദേശീയ അസംബ്ലിയും അമീറിനെ സഹായിക്കാനായി മന്ത്രിമാരുടെ ഒരു ഭരണ സമിതിയും നിലവിലുണ്ട്. അമീര്‍ ശൈഖ് ജാബിര്‍ അല്‍ സബാഹ് ആണ് ഇപ്പോഴത്തെ പ്രസിഡന്റ്.
Leave A Comment