യു.എ.ഇ
- Web desk
- Jun 27, 2012 - 15:53
- Updated: May 30, 2017 - 17:46
ഒമാനും സഊദി അറേബ്യക്കും ഇടയിലായി അറേബ്യന്‍ ഗള്‍ഫിന്റെ ദക്ഷിണ തീരത്ത് സ്ഥിതിചെയ്യുന്ന മുസ്‌ലിം രാഷ്ട്രം. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്ന് ഔദ്യോഗിക നാമം. ഫുജൈറ, റാസല്‍ ഖൈമ, ഉജ്‌റാന്‍, ഷാര്‍ജ, ഉമ്മുല്‍ ഖവീന്‍, ദുബൈ, അബൂദാബി എന്നിങ്ങനെ ഏഴ് അറബ് സംസ്ഥാനങ്ങള്‍ അടങ്ങുന്ന ഫെഡറേഷനാണിത്. അബൂദാബിയാണ് തലസ്ഥാനം. നാണയം ദിര്‍ഹം. പടിഞ്ഞാറ് സഊദി അറേബ്യയും കിഴക്ക് ഒമാനും സ്ഥിതിചെയ്യുന്നു. വിസ്തീര്‍ണം 83,600 ച.കി.മീറ്റര്‍. 2010 ലെ കണക്കനുസരിച്ച് ജനസംഖ്യ 82,64,070. ഇസ്‌ലാമാണ് പ്രധാനമതം. ഔദ്യോഗിക ഭാഷ അറബി. 1971 ഡിസംബര്‍ രണ്ടിനാണ് രൂപം കൊണ്ടത്. എണ്ണയാണ് പ്രധാന വരുമാന സ്രോതസ്സ്.
ചരിത്രം:
1971 ലാണ് യു.എ.ഇ നിലവില്‍വന്നത്. 15 നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇറാനിലേക്കു ചേര്‍ന്നുകിടക്കുന്ന ഒരു വിശാല പ്രദേശമായിരുന്നു ഇത്. ഇറാനും ഗള്‍ഫ് നാടുകള്‍ക്കുമിടയില്‍ കടല്‍ ഇരച്ചുകയറിയാണ് ഈ പ്രദേശം രൂപപ്പെട്ടതെന്ന് ഭൂമിശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. പിന്നീട് ജനങ്ങള്‍ ഇവിടേക്ക് കുടിയേറുകയായിരുന്നു. ഒരു നൂറ്റാണ്ടുകാലം ബ്രിട്ടീഷ് ആധിപത്യത്തിനു കീഴിലായിരുന്നു ഈ ഭൂമി. 1971 അവര്‍ ഗള്‍ഫ് നാടുകളില്‍നിന്നും പിന്‍മാറിയതോടെ ഈ പ്രദേശങ്ങള്‍ സ്വതന്ത്രമാവുകയായിരുന്നു.
മതരംഗം:
പ്രവാചകരുടെ കാലത്തുതന്നെ ഇസ്‌ലാം യൂ.എ.ഇ പ്രദേശങ്ങളിലെത്തിയിട്ടുണ്ട്. പ്രവാചകാനുയായികളുടെ വിഹാര കേന്ദ്രമായിരുന്നു ഇതെല്ലാം.
രാഷ്ട്രീയരംഗം:
രാജഭരണമാണ് യു.എ.ഇയിലുള്ളത്. ഏഴു എമിറേറ്റ്‌സിലും പരമ്പരാഗത ഭരണാധികാരികളടങ്ങിയ സുപ്രീം കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നു. ശൈഖ് സായിദ് ബ്‌നു സുല്‍ഥാന്‍ അന്നഹ്‌യാന്‍ ആയിരുന്നു പ്രഥമ പ്രസിഡന്റ്. ആധുനിക യു.എ.ഇയുടെ ശില്‍പിയാണദ്ദേഹം. അദ്ദേഹത്തിനു ശേഷം മകന്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് അന്നഹ്‌യാന്‍ ആണ് ഭരണാധികാരി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment