നേപ്പാൾ

ലോകത്തിലെ ഏക ഹിന്ദു രാഷ്ട്രമായ നേപ്പാളിൽ 1.164 മില്യൺ മുസ്ലിംകളാണ് വസിക്കുന്നത്. ജനസംഖ്യയുടെ അഞ്ച് ശതമാനത്തോളം വരും. വൈദേശിക അക്രമങ്ങൾക്ക് വിധേയപ്പെടാത്ത രാജ്യമാണ് നേപ്പാൾ. ഈ രാജ്യത്ത് പൊതുവെ മുസ്ലിംകൾ സമാധാനത്തോടെയാണ് ജീവിക്കുന്നെങ്കിലും വലിയ പിന്നോക്കാവസ്ഥയാണ് നേരിടുന്നത്. 1930 ലാണ് ഒരു മുസ്ലിം വനിത ആദ്യമായി ബിരുദം കരസ്ഥമാക്കുന്നത്. മതവിദ്യാഭ്യാസ രംഗത്തും മുസ്ലിംകൾ പിന്നോട്ട് തന്നെയാണ്.

ക്രി. 14 ആം നൂറ്റാണ്ടിൽ ബംഗാൾ ഭരിച്ചിരുന്ന ശംസുദ്ധീൻ കഠ്മണ്ഡുവിലേക്ക് കടന്നതാണ് മുസ്ലിം നടത്തിയ നീക്കം. മുഗൾ ചക്രവർത്തി അക്ബർ നേപ്പാളിലേക്ക് ഇസ്ലാം പ്രചാരണത്തിന് ആളുകളെ അയച്ചതായി ചരിത്രം പറയുന്നുണ്ട്. അറബി കച്ചവടക്കാർ അതിന് മുൻപ് തന്നെ നേപ്പാളിലെത്തി എന്നതാണ് മറ്റൊരു ചരിത്രം. പതിനഞ്ചാം നൂറ്റാണ്ടോടുകൂടി കച്ചവട ബന്ധം ശക്തമായതോടെ നേപ്പാളിലെ പല പ്രദേശങ്ങളിലും മുസ്ലിംകൾ താമസമാക്കി. നേപ്പാളിലെത്തിയ ആദ്യത്തെ മുസ്ലീങ്ങൾ കശ്മീരികളാണെന്നും വാദമുണ്ട്. കമ്പിളി വിൽക്കാനാണ് അവർ വന്നത്. അവർക്ക് രാജാവ് രത്‌ന മല്ല (1482–1512) കാഠ്മണ്ഡുവിൽ സ്ഥിരതാമസമാക്കാൻ അനുമതി നൽകിയതായും ചരിത്രം പറയുന്നു.

17, 18 നൂറ്റാണ്ടുകളിൽ കാഠ്മണ്ഡു താഴ്‌വരയ്ക്ക് പുറത്തുള്ള വടക്കൻ മലയോര പ്രദേശങ്ങളിൽ താമസിക്കാൻ നേപ്പാളിലെ രാജകുടുംബം മുസ്ലീങ്ങളെ ക്ഷണിച്ചിരുന്നു. സൈനിക ആയുധങ്ങൾ നിർമ്മിക്കാനും സൈന്യത്തെ പരിശീലിപ്പിക്കാനും മുസ്ലിംകൾ തയ്യാറായിരുന്നു. കാർഷിക ഉപകരണങ്ങളും ഗ്ലാസ് വളകളും നിർമ്മിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചവരാണ് നേപ്പാളിലെ മുസ്ലിംകൾ.  

Also Read:ശ്രീലങ്ക

2012 ൽ നേപ്പാളി സർക്കാർ മുസ്ലീങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി പഠിക്കാൻ ഒരു പ്രത്യേക കമ്മീഷൻ രൂപീകരിച്ചു. 2015 ലെ പുതിയ ഭരണഘടന നേപ്പാളി മുസ്‌ലിംകളെ പാർശ്വവത്കരിക്കപ്പെട്ടവരും ആനുകൂല്യങ്ങൾ കുറഞ്ഞവരുമായ സമുദായമായി അംഗീകരിച്ചിരുന്നു.

നേപ്പാളി മുസ്‌ലിംകൾ ഹിന്ദു, ബുദ്ധ വിഭാഗങ്ങളേക്കാളും താഴ്ന്നവരാണ്. മുസ്‌ലിംകൾക്കിടയിലെ സാക്ഷരതാ നിരക്ക് 45 ശതമാനവും ദേശീയ സാക്ഷരതാ നിരക്ക് 66 ശതമാനവുമാണ്. 2011 ലെ സെൻസസ് റിപ്പോർട്ട് പ്രകാരം 5000 ത്തിൽ താഴെയാണ് ബിരുദവും ബിരുദാന്തര ബിരുദവും നേടിയ വിദ്യാർത്ഥികൾ. ഇസ്ലാമിക വിദ്യാഭ്യാസത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 2007 മദ്രസാ ബോർഡ് രൂപീകരിക്കുകയും നേപ്പാളി  മുസ്ലിംകളുടെ സംസാര ഭാഷയായ ഉർദുവിൽ കോഴ്‌സുകൾ ആരംഭിക്കുകയും ചെയ്തു. രാജ്യത്ത് കൂടുതൽ മുസ്ലിംകളുള്ള പ്രദേശമായ നേപാൾജങിൽ മുസ്ലിംകൾക്ക് കീഴിലായി സ്കൂളുകളും ചാരിറ്റി പ്രവർത്തനങ്ങളും നടന്ന് വരികയാണ്. 

നേപ്പാളിലെ മുസ്ലീങ്ങൾ ഇന്ന് ഇസ്ലാമോഫോബിയയും അനുഭവിക്കുന്നു. നേപ്പാളി ഹിന്ദുക്കളെ സ്വാധീനിച്ച ഇസ്ലാമോഫോബിയയെ കടത്തി വിടുന്നത് ഇന്ത്യൻ മാധ്യമങ്ങളാണ്. നേപ്പാളിനെ ഒരു പരിധിവരെ സഹിഷ്ണുത പുലർത്തുന്ന രാജ്യമായി കണക്കാക്കുന്നുണ്ടെങ്കിലും, ഹിന്ദു ദേശീയശക്തിയുടെ ഉയർച്ചയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും നേപ്പാളിൽ ഹിന്ദു ദേശീയ പ്രത്യയശാസ്ത്രത്തെ വളരാൻ സഹായിച്ചിട്ടുണ്ട്.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter