ലൈബീരിയയിലെ ഇസ്ലാമും ലൈബീരിയൻ മുസ്ലീങ്ങളും

മറ്റ് ആധുനിക ആഫ്രിക്കൻ സംസ്ഥാനങ്ങളിൽ നിന്ന് താരതമ്യേന വ്യത്യസ്തമായ ചരിത്രമുള്ള നാടാണ് ലൈബീരിയ. 1820 കളിൽ അമേരിക്കൻ കോളനിവൽക്കരണ സൊസൈറ്റി അമേരിക്കയിൽ നിന്ന് "സ്വതന്ത്രരായ അടിമകളെ" പുനരധിവസിപ്പിച്ചതിന്റെ ഫലമായാണ് ഈ രാജ്യം സ്ഥാപിക്കപ്പെട്ടത്.  
ഭൂമിയുടെ യഥാർത്ഥ ഉടമകളായിരുന്ന മുസ്‌ലിംകൾ മറ്റ് ഗോത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി,രാജ്യത്തേക്ക് കടന്നുവന്നവരെ പുനരധിവസിപ്പിക്കാൻ സഹായിച്ചു. ഇതോടെ പുതിയ വരേണ്യവർഗം 1847 -ൽ ലൈബീരിയ വളർന്നുവന്നു. യു.എസ്.എ.യുടെ ഭരണഘടനാ വ്യവസ്ഥയെ അടിസ്ഥാനമാക്കി ആദ്യം തദ്ദേശവാസികൾക്ക് അവരുടെ ഭരണഘടനാ അവകാശങ്ങൾ നിഷേധിച്ചു. വോട്ടവകാശം ഇല്ലാതാക്കി. അങ്ങനെ, ജനസംഖ്യയുടെ 5% വരുന്ന ഈ ന്യൂനപക്ഷം രാജ്യം ഭരിക്കാൻ തുടങ്ങി. കടലിലേക്കുള്ള പ്രവേശനം, അവരുടെ കൈവശമുള്ള ആധുനിക സാങ്കേതിക ഉപകരണങ്ങൾ, അവരുടെ ഉന്നത വിദ്യാഭ്യാസവും സാക്ഷരതയും, അമേരിക്കൻ സ്ഥാപനങ്ങളുമായുള്ള ശക്തമായ ബന്ധം എന്നിവയാൽ 1980 വരെ രാജ്യം ഭരിച്ചിരുന്ന ഈ ഭരണവർഗ്ഗം തദ്ദേശവാസികളുമായി നിരന്തരമായ പിരിമുറുക്കങ്ങൾ ആഭ്യന്തര സംഘർഷമായി പരിണമിച്ചു. പാശ്ചാത്യ നാഗരികത ശ്രേഷ്ഠമായി കണക്കാക്കുകയും രാജ്യത്തെ അമേരിക്കൻ ശൈലിയിലുള്ള വീടുകളും പള്ളികളും കൊണ്ട് നിറയ്ക്കുകയും ചെയ്ത ഈ ക്രിസ്ത്യൻ വരേണ്യവർഗ്ഗവും മുസ്‌ലിംകൾ ഉൾപ്പെടുന്ന 16 ഗോത്രങ്ങളും തമ്മിലുള്ള സംഘർഷം സൈനിക അട്ടിമറിയിൽ അവസാനിച്ചു. 

200,000-ത്തിലധികം ആളുകളുടെ ജീവൻ അപഹരിക്കുകയും അയൽരാജ്യങ്ങളിൽ ആയിരക്കണക്കിന് ആളുകളെ അഭയാർത്ഥികളാക്കുകയും ചെയ്ത ആഭ്യന്തരയുദ്ധത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ, തദ്ദേശീയരും അമേരിക്കൻ-ലൈബീരിയൻ മാതാപിതാക്കൾക്കും ജനിച്ച ഹാർവാർഡ് ബിരുദധാരിയായ എല്ലെൻ ജോൺസൺ സിർലീഫ് രാജ്യ തലവനായി തിരഞ്ഞെടുക്കപ്പെട്ടു. സർലീഫ് രൂപീകരിച്ച സർക്കാർ 2011 ലെ തിരഞ്ഞെടുപ്പിന് രാജ്യത്തെ ഒരുക്കി. ആദ്യ റൗണ്ടിൽ 43.9% വോട്ടും രണ്ടാം ഘട്ടത്തിൽ 90.7% വോട്ടും നേടി, സിർലീഫ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.  

ലൈബീരിയയിലെ ഇസ്ലാമും ലൈബീരിയൻ മുസ്ലീങ്ങളും

1820 -ൽ കുടിയേറ്റക്കാർ എത്തിയപ്പോൾ സാവോ ബോസോ[ഈ മേഖലയിലെ പ്രബലമായ ശക്തി]വിനെ കൂടാതെ, ഈ പ്രദേശത്ത് ഇബ്രാഹിം അസീസി എന്ന മറ്റൊരു രാജാവും ഉണ്ടായിരുന്നു. വാളുകളും പരിചകളും കൊണ്ട് സജ്ജീകരിച്ച ആയിരത്തോളം കുതിരപ്പടയാളികൾ ഇബ്രാഹിം അസിസിയുടെ സൈന്യത്തിലുണ്ടായിരുന്നു. ഏത് ശത്രുവിനെയും തോൽപ്പിക്കാനും ഇല്ലാതാക്കാനും അവർക്ക് കഴിയുമായിരുന്നു. അദ്ദേഹം ജനങ്ങൾക്ക് ഭൂമി നൽകി. ബാവുപുളുവിൽ അറബി കൃതികൾ മാത്രമുള്ള ഒരു ലൈബ്രറി ഉണ്ട്. അസിസി അവിടെയാണ് പഠിക്കാൻ പോയിരുന്നത്. ഇബ്രാഹിം അസിസി മാത്രമാണ് ഒരു സാധാരണക്കാരന്റെ പദവിയിൽ നിന്ന് ഒരു ഭരണാധികാരിയായി ഉയർന്നുവന്നത്. 

ലൈബീരിയൻ ബുദ്ധിജീവിയും മുൻ മന്ത്രിയുമായ ഇ. ബോവിയറിന്റെ അഭിപ്രായത്തിൽ  ഇസ്ലാം അമേരിക്ക ലൈബീരിയയിൽ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനുമുമ്പ് തന്നെ ഇസ്‌ലാം എത്തിയിട്ടുണ്ടെന്നാണ്. നാഷണൽ മുസ്‌ലിം കൗൺസിൽ ഓഫ് ലൈബീരിയയുടെ തലവൻ ശൈഖ് കഫുംബ കോന്നെയുടെ അഭിപ്രായത്തിൽ, 500 വർഷത്തിലധികം നീളുന്ന ചരിത്രമാണ് പറയാനുള്ളത്. എ. വൈ. കല്ലായ് മൊറോക്കൻ മുസ്‌ലിം പണ്ഡിതന്മാരുടെ സഞ്ചാരം വഴിയാണ് ലൈബീരിയ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ ആഫ്രിക്കയിൽ ഇസ്‌ലാം എത്തിയതെന്ന് വാദിക്കുന്നു. ലൈബീരിയയിലെ മുസ്‌ലിം ജനസംഖ്യയുള്ള മാൻഡിംഗോകൾ, മരകകൾ (ഗോത്രങ്ങൾ) രാജ്യത്തിൻറെ വടക്ക് ഭാഗത്ത് ഇസ്ലാമിക കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ഈ പ്രദേശത്തെ ഇസ്ലാമിക സംസ്‌കാര ജീവിതത്തിന് നേതൃത്വം നൽകുകയും ചെയ്തു.  

Also Read:റഷ്യയിലെ മുസ്‌ലിംകൾ

ഇമാം സാമോറിയുടെ (1830-1900) കീഴിൽ, പുതിയ പള്ളികൾ നിർമ്മിക്കുകയും ഖുറാൻ പഠന കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്‌തു. അതിനാൽ തന്നെ 1820 -ൽ അമേരിക്കക്കാർ ആദ്യമായി ഈ പ്രദേശത്ത് എത്തിയപ്പോൾ, മുസ്‌ലിം ഗോത്രങ്ങൾ ഇവിടെ താമസമാക്കിയിരുന്നു. സംരക്ഷണത്തിനും സുരക്ഷിതമായ അന്തരീക്ഷം സ്ഥാപിക്കുന്നതിനും അവർ അമേരിക്കക്കാരെ സഹായിക്കുകയാണുണ്ടായത്.
 
തുടർന്ന്, അമേരിക്കയുടെ നേതൃത്വത്തിലുള്ള "മോചിതരായ അടിമകളും"  മിഷനറി പ്രവർത്തനത്തിന് വഴിയൊരുക്കി. അമേരിക്കൻ ശൈലിയിലുള്ള പള്ളികൾ അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന ഈ ദേശം ഒരു ക്രിസ്ത്യൻ രാജ്യമായി ഉയർന്നുവന്നു. ഫ്രഞ്ചുകാർക്കെതിരായ പോരാട്ടത്തിൽ സമോറി ഇമാം പരാജയപ്പെട്ടപ്പോൾ, ഈ പ്രദേശം സമ്പൂർണ്ണ ക്രിസ്തീയവൽക്കരണത്തിന് കീഴടങ്ങി. 1980 വരെ ലൈബീരിയയിലെ എല്ലാ പ്രസിഡന്റുമാരും മെത്രാന്മാരായിരുന്നു. 

ആധുനിക ലൈബീരിയയിലെ മുസ്ലീങ്ങൾ

ഇസ്‌ലാമിന് പുറമേ, തദ്ദേശീയ മതങ്ങളും ക്രിസ്‌തു, ബഹായി മതങ്ങളും രാജ്യത്തുണ്ട്.  രാജ്യത്തെ 16 വംശങ്ങളിൽ ആറ് വംശങ്ങളും മുസ്‌ലിംകളാണ്. ഉടനീളം ചിതറിക്കിടക്കുന്ന മാൻഡിംഗോകളാണ് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത്. വ്യക്തമായ വിവരങ്ങൾ ലഭിക്കുകയില്ലെങ്കിലും, മുസ്ലീം ജനസംഖ്യ ഏകദേശം 30-35%ആയി കണക്കാക്കപ്പെടുന്നുണ്ട്.  

പ്രസിഡന്റ് വില്യം വി.എസ്. ടബ്മാന്റെ (1941-1971) യാണ് ക്രിസ്ത്യൻ ഇതര തദ്ദേശീയ ജനതയോടും മുസ്‌ലിംകളോടും തുറന്ന മനസ്സോടെയുള്ള നയം സ്വീകരിച്ചത്. രാജ്യത്തെ മുസ്‌ലിംകൾ അവരുടെ വോട്ടവകാശം നേടുന്നത് ഈ കാലയളവിലാണ്. മുസ്‌ലിംകൾക്ക് ഔദ്യോഗിക പ്രാതിനിധ്യത്തിനുള്ള അവകാശം ലഭിച്ചതോടെ 1960 ൽ ലൈബീരിയയിലെ മുസ്ലീം കോൺഗ്രസ് രൂപീകരിച്ചു. 

ചാൾസ് ടെയ്‌ലറുടെ തിരഞ്ഞെടുപ്പിന് ശേഷം മുസ്‌ലിംകൾ ഗുരുതരമായ പ്രശ്നങ്ങൾ അനുഭവിക്കാൻ തുടങ്ങി. മുസ്ലീം വിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുകയും രാജ്യത്തെ ക്രിസ്തീയവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്ത ടെയ്‌ലറിനെതിരെ അവർ ഒരു ചെറുത്തുനിൽപ്പ് പ്രസ്ഥാനം ആരംഭിച്ചു. മുഹമ്മദ് ഗോമാണ്ടോയുടെ നേതൃത്വത്തിലുള്ള അവരുടെ പോരാട്ടം ശക്തമായിരുന്നു. 2003ൽ അന്താരാഷ്ട്ര സമ്മർദ്ദത്തിന്റെ ഫലമായി ടെയ്ലർ രാജിവക്കുന്നതുവരെ പോരാട്ടം തുടർന്നിരുന്നു.

ലൈബീരിയയിലെ മുസ്ലീങ്ങളുടെ "ലോക ബന്ധങ്ങൾ" നിയന്ത്രിക്കുന്നതിന് ഒരു ദേശീയ കൗൺസിൽ ഉണ്ട്. നിയമജ്ഞനായ കഫുംബ കോന്നെയുടെ നേതൃത്വത്തിൽ, ഈ കൗൺസിലിൽ രാജ്യത്തെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്നു. മാത്രമല്ല, മുസ്ലീം എൻ‌ജി‌ഒകൾക്കുള്ള ഒരു കുട സംഘടനയായി ഇത് പ്രവർത്തിക്കുന്നു. മതപരമായ കാര്യങ്ങൾ, മത വിദ്യാഭ്യാസത്തിന്റെയും പള്ളികളുടെയും നിയന്ത്രണം അബൂബക്കരി സൗമറോയുടെ നേതൃത്വത്തിലുള്ള മുഫ്തിയുടെ ഓഫീസാണ്  നിയന്ത്രിക്കുന്നത്. 

മുസ്‌ലിംകൾ തങ്ങൾ സ്ഥാപിക്കുന്ന വിദ്യാലയങ്ങളിലൂടെ സ്വന്തം വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നു. രാവിലെ അറബിയിലും ഉച്ചയ്ക്ക് ഇംഗ്ലീഷിലും വിദ്യാഭ്യാസം ലഭിക്കുന്ന ഈ വിദ്യാലയങ്ങളിൽ ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളായ ഖുർആൻ, ഹദീസ്, പ്രവാചകന്റെ ജീവിതം, വ്യാഖ്യാനം, സിദ്ധാന്തം എന്നിവയെക്കുറിച്ച് പഠിപ്പിക്കുന്നു. വിദ്യാർത്ഥികൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക പാഠ്യപദ്ധതി പിന്തുടരുകയും പടിഞ്ഞാറൻ ആഫ്രിക്കൻ, പാൻ-ആഫ്രിക്കൻ പരീക്ഷകൾ നടത്തുകയും ചെയ്യുന്നു. അറബിക് ക്ലാസുകളിൽ, പ്രധാനമായും സൗദി അറേബ്യൻ, ഈജിപ്ഷ്യൻ പാഠ്യപദ്ധതിയാണ് പിന്തുടരുന്നത്. പ്രസക്തമായ പരീക്ഷകളിൽ വിജയിക്കുന്ന ലൈബീരിയക്കാർക്ക് ഈ രാജ്യങ്ങൾ സ്കോളർഷിപ്പുകൾ നൽകുകയും ചെയ്യുന്നുണ്ട്. അങ്ങനെ അവർക്ക് രാജ്യത്ത് പഠിക്കാൻ കഴിയും.  

ലൈബീരിയൻ മുസ്ലിംകൾ വളരെ കുറഞ്ഞ വരുമാനത്താൽ ബുദ്ധിമുട്ടുന്നവരാണ്. അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നത് മിക്കവാറും അയൽ രാജ്യങ്ങളായ ഗിനിയ, സിയറ ലിയോൺ, സൗദി അറേബ്യ, മറ്റ് ഗൾഫ് രാജ്യങ്ങൾ എന്നിവയുമായുള്ള ബന്ധത്തിലൂടെയാണ്. ആയിരക്കണക്കിന് ആളുകൾ മാത്രമുള്ള ബഹായി സമുദായത്തിന് ലഭ്യമായ റേഡിയോ സ്റ്റേഷൻ മുസ്‌ലിംകൾക്കില്ല. രാജ്യത്തുടനീളമുള്ള മതപഠന സർവകലാശാലകളും പതിനായിരക്കണക്കിന് ആശുപത്രികളും/ക്ലിനിക്കുകളും ഉള്ള മിഷനറി സംഘടനകളുമായി താരതമ്യപ്പെടുത്തുമ്പോൾ, മുസ്ലീങ്ങൾക്ക് ഒരു സർവ്വകലാശാലയോ ആശുപത്രിയോ നിലവിലില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter