എന്റെ പേര് ഐഷ റോസലി, ഇത് എന്റെ ഇസ്‌ലാം ആശ്ലേഷണത്തിന്റെ കഥയാണ്-

(നിരീശ്വരവാദത്തില്‍ നിന്നും ഇസ്‌ലാമിലേക്ക്, ഒരു ബ്രിട്ടീഷ് വനിതയുടെ ഇസ്‌ലാം ആശ്ലേഷണത്തിന്റെ കഥ ,തന്റെ ജീവിതത്തില്‍ വഴിത്തിരിവായത് ആ ബാങ്കായിരുന്നുവെന്ന് അവര്‍ പറയുന്നു....)

ഞാന്‍ യു.കെയിലാണ് ജനിച്ചത്. എന്റെ മാതാപിതാക്കള്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നില്ല. ഞാന്‍ കൃസ്ത്യാനിയായല്ല വളര്‍ന്നത്, കാരണം ഞങ്ങള്‍ ചര്‍ച്ചില്‍ പോവാറോ ചര്‍ച്ചുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാറോ ഉണ്ടായിരുന്നില്ല. ദൈവത്തെ കുറിച്ചോ പ്രപഞ്ച നാഥനെ കുറിച്ചോ ധാരണയോ കൂടുതല്‍ അറിവോ ഉണ്ടായിരുന്നില്ല. ഞാന്‍ കാണുന്നതിലും വലുതാണ് ലോകമെന്ന് എനിക്കെപ്പോഴും അനുഭവപ്പെട്ടിരുന്നു.
ഇസ്തംബൂളിലേക്ക് പോയ എന്റെ തുര്‍ക്കിയാത്രയാണ് ജീവിതത്തില്‍ വഴിത്തിരിവായി മാറിയത്. അവിടെ വെച്ചാണ് ആദ്യമായി ഞാന്‍ മതത്തെ തിരിച്ചറിഞ്ഞതും ദൈവത്തെ കണ്ടെത്തിയതും.

ഞാന്‍ ഒറ്റക്ക് തന്നെയാണ് തുര്‍ക്കിയിലേക്ക് പോയത്. അവിടെ യാത്രചെയ്യുകയും ഒരു ഹോസ്റ്റലില്‍ തങ്ങുകയും ചെയ്തു. സാധാരണഗതിയില്‍ ടൂറിസ്റ്റ് യാത്രികര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഒക്കെ തന്നെയാണ് ഞാനും ചെയ്തിരുന്നത്. നിങ്ങള്‍ക്കറിയാവുന്ന പോലെ തുര്‍ക്കിയില്‍ ബ്ലൂമോസ്‌ക് ഉണ്ട്. എനിക്കവിടെ സന്ദര്‍ശിക്കണമായിരുന്നു, പക്ഷെ അവിടെ സന്ദര്‍ശിക്കണമെങ്കില്‍ ഹിജാബ് ധരിക്കണം, അതിന് എനിക്ക് ആദ്യം ഹിജാബ് വാങ്ങണം, ഞാന്‍ തൊട്ടടുത്ത കടയില്‍ കയറി അവിടുത്തെ സ്ത്രീയോട് എന്റെ അവസ്ഥ പറഞ്ഞപ്പോള്‍ അവര്‍ ഉടനെ തന്നെ എനിക്ക് ഒരു ഹിജാബ് നല്‍കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ അത്തരമൊരു ഹിജാബാണ് ഞാന്‍ ഇപ്പോള്‍ ധരിച്ചിരിക്കുന്നത്. ഇതിപ്പോള്‍ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. കാരണം ആ ഹിജാബിലായിരുന്നു എന്റെ ഇസ്‌ലാമികാശ്ലേഷണം.

എന്നാല്‍ വന്ന വഴിയത്രയും അതും ധരിച്ച് ഹോസ്റ്റലിലേക്ക് തിരിച്ചു നടക്കാന്‍ ഞാന്‍ താത്പര്യപ്പെട്ടില്ല. ഞാന്‍ ഒരു കോഫിഷോപ്പിലേക്ക് പോയി. എനിക്ക് നല്ല സൗന്ദര്യമുള്ള മുടിയുണ്ടായിരുന്ന സമയമാണ്, ഞാന്‍ എന്റെ തലമുടി നേരെയാക്കി കഫെ നീറോ കോഫീ ഷോപ്പിലേക്ക് കയറുകയും അവിടെ ബാത്ത് റൂമില്‍ കയറി പാക്കറ്റില്‍നിന്ന് ആ ശിരോവസ്ത്രം പുറത്തെടുക്കുയും ചെയ്തു. അത് വളരെ എളുപ്പത്തില്‍ ധരിക്കാവുന്ന ഒന്നായിരുന്നു. എന്നാലും എനിക്ക് ചില സംഘര്‍ഷങ്ങള്‍ അനുഭവപ്പെട്ടു. അത് ധരിച്ചു ഞാൻ കണ്ണാടിയില്‍ നോക്കി, അത് ഒരു ഫാഷന് വേണ്ടി ധരിച്ചു നോക്കിയതായിരുന്നില്ല, ഞാന്‍ കോഫീഷോപ്പില്‍ നിന്നിറങ്ങി ബ്ലൂമോസ്‌കിലേക്കുള്ള എന്റെ യാത്രതുടര്‍ന്നു, എന്റെ ഹോസ്റ്റലില്‍ നിന്ന് അങ്ങോട്ട് കറക്ട് ഒന്നരമണിക്കൂര്‍ ദൂരമുണ്ട്.

പക്ഷെ ബ്ലൂമോസ്‌കിലേക്കുള്ള വഴിയില്‍ വെച്ച് ഞാന്‍ ഒരു തസ്ബീഹ് മാല വാങ്ങാന്‍ തീരുമാനിച്ചു. കാരണം ഇസ്തംബൂളില്‍ വെച്ച് ജനങ്ങള്‍ അത്തരം തസ്ബീഹ് മാലകള്‍ ഉപയോഗിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു, അതിന് വളരെ വിലക്കുറവുമാണ്,ഞാന്‍ അതിനായി പരതി, നിങ്ങള്‍ക്ക് അതേ കുറിച്ച് അറിയുമായിരിക്കാം, അല്ലെങ്കില്‍ ഒരു പക്ഷെ നിങ്ങള്‍ അത് ഉപയോഗിക്കുന്നുണ്ടാവാം, തസ്ബീഹ് മാലയുമായി സുബാഹാനല്ലാ, അല്‍ഹംദുലില്ല, അല്ലാഹു അക്ബര്‍ എന്ന് പറയണമെന്നുണ്ടായിരുന്നു, പക്ഷെ എനിക്ക് അത് മൊഴിയാന്‍ കൃത്യമായി കഴിഞ്ഞിരുന്നില്ല, ഞാന്‍ വഴിയില്‍ വെച്ച് അത് ചൊല്ലാന്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്നു, തസ്ബീഹ് മാല പോക്കറ്റില്‍ വെച്ച് ഓരോന്നും 33 തവണ ഞാന്‍ ചൊല്ലാന്‍ ശ്രമിച്ചു. അതില്‍ 33 മുത്തുകളാണ് ഉണ്ടായിരുന്നത്, അതും വഹിച്ച് ഞാന്‍ പള്ളിക്കകത്ത് കയറി, എന്റെ മനസ്സില്‍ ഞാന്‍ ഒരു കപടയല്ലേ എന്ന വെകാരിക ചിന്തയുണ്ടായി, കാരണം ഞാന്‍ അപ്പോള്‍ യഥാര്‍ത്ഥത്തില്‍ മുസ്‌ലിമല്ലല്ലോ, ഒന്നു വെറുതെ ഹിജാബ് ധരിച്ചെന്ന് മാത്രം, പക്ഷെ ജനങ്ങള്‍ എന്നെ കുറിച്ച് മുസ്‌ലിമാണെന്നല്ലേ പറയുക, ചിലപ്പോള്‍ എന്നെ കുറിച്ച് പലരും പലതും പറയുന്നുണ്ടാകണം എന്നൊക്കെ തോന്നി, പക്ഷെ എനിക്ക് അത് മനസ്സിലാവില്ലല്ലോ, ഏതായാലും ഞാന്‍ ഇസ്‌ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചു. ഞാന്‍ അതേ കുറിച്ച് നന്നായി ചിന്തിച്ചു. ജനങ്ങള്‍ നിസ്‌കരിക്കുന്ന ഭാഗത്തേക്ക് ഞാന്‍ പോയിരുന്നില്ല, കാരണം എനിക്കെങ്ങനയാണ് നിസ്‌കരിക്കുകയെന്ന് അറിയില്ലല്ലോ, ഞാന്‍ ആ തറയിലിരുന്ന് എന്റെ ജപമാലയിലെ മുത്തുകള്‍ അനക്കി ഏകദേശം ഒരു മണിക്കൂര്‍ അവിടെ ഇരുന്നു, ശരിക്കും അവിടെ ഞാന്‍ ആസ്വദിക്കുകയായിരുന്നു, ഒരു സമാധാനന്തരീക്ഷം എനിക്കനുഭവപ്പെട്ടു. ഒടുവില്‍ അവിടെ നിന്ന് പോരാന്‍ വേണ്ടി ഞാന്‍ എഴുന്നേറ്റു, അപ്പോൾ ബാങ്ക് കൊടുക്കാന്‍ തുടങ്ങി, അത് അല്‍പം ഉച്ചത്തിലുള്ളതായിരുന്നു,

ബ്ലൂമോസ്‌കിന് എതിര്‍വശത്തായി മറ്റൊരു മസ്ജിദും ഉണ്ടായിരുന്നു, ഇതിനിടയില്‍ വേറെയും പള്ളികളുണ്ട്, എല്ലായിടത്ത് നിന്നും ഉച്ചത്തില്‍ ബാങ്ക് ഉയരാന്‍ തുടങ്ങി, നല്ല മാസ്മരിക ശബ്ദം, തെരുവ് നിശബ്ദമായി, ബാങ്കിന് കാതോര്‍ത്തു, വളരെ നല്ല ബാങ്ക്, അപ്പോള്‍ ഞാന്‍ ആ അഭിപ്രായം പറഞ്ഞില്ല, കാരണം അന്നേരം ഞാന്‍ മുസ്‌ലിമായിരുന്നില്ല എന്നത് തന്നെയായിരുന്നു കാരണം, പക്ഷെ ഇപ്പോള്‍ എനിക്ക് പറയാമല്ലോ, അല്‍ഹംദുലില്ലാഹ് അത് വളരെ മാസ്മരികമാണ്. ബാങ്ക് കഴിഞ്ഞപ്പോഴേക്കും എന്റെ ഫോണ്‍ സ്വിച്ച് ഓഫാവാനായിരുന്നു, ഞാന്‍ നിലവിലുള്ളിടത്ത് നിന്ന് ഹോസ്റ്റലിലേക്കുള്ള വഴി ഫോണ്‍വഴി നോക്കാന്‍ ശ്രമിച്ചു, പക്ഷെ കഴിഞ്ഞില്ല, എനിക്ക് ഒരു തരം പരിഭ്രാന്തി അനുഭവപ്പെട്ടു, പക്ഷെ ഞാന്‍ ഒന്ന് നിന്നു, ഇപ്പോള്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലല്ലോ എന്ന് ആലോചിച്ചു. ഫോണ്‍ പോക്കറ്റില്‍ വെച്ചു, പോക്കറ്റില്‍ നിന്ന് തസ്ബീഹ് മാല എടുത്തു, നേരത്തെ ചെയ്തിരുന്നത് പോലെ സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ് ഒക്കെ ചൊല്ലി എന്റെ ഹോസ്റ്റലിലേക്ക് തിരികെയുള്ള വഴി കണ്ടെത്തി, ഒടുവില്‍ അല്‍ഹംദുലില്ലാഹ് ഞാന്‍ ഹോസ്റ്റലിലെത്തി.

ഹോസ്റ്റലിലെത്തിയപ്പോള്‍ അവിടെയുള്ള ഖുര്‍ആന്റെ ഒരു ഇംഗ്ലീഷ് ട്രാന്‍സ്‌ലേഷന്‍ കയ്യിലെടുത്തു വായിക്കാന്‍ തുടങ്ങി. യഥാര്‍ഥത്തില്‍ എല്ലാ കാര്യങ്ങളുടെയും തുടക്കം അവിടെ നിന്നാണെന്ന് ഞാന്‍ ഊഹിച്ചു. ആ ദിവസത്തിന് ശേഷം ഒന്നോ രണ്ടോ തവണ മാത്രം ഞാന്‍ എന്റെ ഹിജാബ് ധരിച്ചു, കാരണം, ഞാന്‍ മുസ്‌ലിമായിരുന്നില്ലല്ലോ അന്നേരം. പക്ഷെ ഞാന്‍ ലണ്ടനിലേക്ക് തിരികെവന്നപ്പോഴും അവിടെ നില്‍ക്കുമ്പോഴും ഹിജാബ് ധരിക്കുമ്പോഴുള്ള ഫീലിങ്ങിനെ കുറിച്ച് ഓര്‍ത്തു, ശരിക്കും അത് ആസ്വദിച്ചു.

അസ്തഗ്ഫിറുല്ലാഹ്, ഇസ്‌ലാം ആശ്ലേഷണത്തിന് മുമ്പ് ഞാന്‍ ശരിക്കും മനോഹരമായി രീതിയില്‍ വസ്ത്രം ധരിച്ചിരുന്നില്ല. ഒതുക്കമുള്ള വസ്ത്രം ധരിക്കുക എന്ന ആശയം എനിക്ക് നന്നായി തോന്നി, അതില്‍ ഒരു അടക്കവും വിനയവുമുണ്ടെന്ന് ബോധ്യപ്പെട്ടു.അപ്പോള്‍ ഷോ ഓഫ് ഒക്കെ ഒഴിവാക്കാന്‍ തീരുമാനിച്ചു. വിനയവും ഒതുക്കവുമുള്ളവളായി ഞാന്‍ മെല്ലെ മാറി, അത്തരത്തിലുള്ള നല്ല വസ്ത്രങ്ങള്‍ ധരിച്ചു. ഞാന്‍ മതത്തെ കുറിച്ച് കൂടുതല്‍ പഠിച്ചുകൊണ്ടിരിന്നു, അതുമായി ബന്ധപ്പെട്ട യൂട്യൂബ് വിഡിയോസ് കണ്ട് കൊണ്ടിരിക്കുന്നു,

അല്‍ഹംദുലില്ലാഹ്, യൂട്യൂബ് വഴിയും അല്ലാതെയും മനോഹരമായ അധ്യാപനങ്ങള്‍ ഒക്കെ കണ്ടു, അങ്ങനെ ഞാന്‍ ഒരു തീരുമാനമെടുത്തു, ഖുര്‍ആന്‍ മുഴുവന്‍ വായിക്കാതെ താന്‍ മുസ്‌ലിമാവില്ല (ശഹാദത്ത് കലിമ മൊഴിയില്ല). അധ്യാപനങ്ങള്‍ കേള്‍ക്കുന്നതും പുസ്തകങ്ങള്‍ വായിക്കുന്നതും തുടര്‍ന്നുകൊണ്ടിരുന്നു, അങ്ങനെ ഞാന്‍ ഖുര്‍ആന്‍ പൂര്‍ണമായും വായിച്ചു തീര്‍ന്നപ്പോള്‍ ആ ഒരു രാത്രി എന്റെ ലിവിംഗ് റൂമിലിരുന്നുകൊണ്ട് അല്ലാഹുവിനെ സാക്ഷിയാക്കി ശഹാദത്ത് കലിമ ചൊല്ലി, നേരത്തെ തീരുമാനിച്ചത് പോലെയല്ല, തീര്‍ത്തും വ്യത്യസ്തമായ വഴിയില്‍, അതാണ്, അല്ലാഹുവിന്റെ ഖദ്റിന്റെ ശക്തി. അടക്കവുമൊതുക്കവുമില്ലാത്തവളായിരുന്ന ഞാനും സന്മാര്‍ഗത്തിലേക്ക്, അല്‍ഹംദുലില്ല, ഇതാണ് എന്റെ ഇസ്‌ലാം ആശ്ലേഷണത്തിന്റെ കഥ. ഞാനിപ്പോഴും പഠിച്ചുകൊണ്ടിരിക്കുക തന്നെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter