ഇസ്‌ലാമിനെ നശിപ്പിക്കാന്‍ പദ്ധതിയിട്ടു; ഒടുവില്‍ മുസ്‌ലിമായി

അമേരിക്കയില്‍ പഠനം തുടര്‍ന്ന് കൊണ്ടിരിക്കെ വിശുദ്ധ ഇസ്‌ലാമിനെ കളങ്കപ്പെടുത്താന്‍ പദ്ധതിയിട്ടവര്‍ക്കിടയില്‍ ഒരാളായി ശരീഫ കാര്‍ലോസും ഉണ്ടായിരുന്നു. സത്യത്തിന്റെ പാത തിരിച്ചറിഞ്ഞ് ഒടുവില്‍ തൗഹീദിന്റെ വഴിയിലേക്ക് കടന്നുവന്ന വിസ്മയകരമായ കഥ അവര്‍തന്നെ പറഞ്ഞുതുടങ്ങുന്നത് ഇങ്ങനെയാണ്......

ഞാന്‍ എങ്ങനെയാണ് ഇസ്‌ലാമിലേക്ക് കടന്നുവന്നത്? അതൊരു ചരിത്രമാണ്. ഇസ്‌ലാമിനെ ഇല്ലായ്മ ചെയ്യാന്‍ ഞാന്‍ കുറച്ച് പദ്ധതികളൊക്കെ തയ്യാറാക്കിയിരുന്നു. നാഥന്‍ മറ്റു പദ്ധതികളും. പക്ഷെ, അവന്റെ പദ്ധതികളാണല്ലോ നടക്കുക!

കൗമാരക്കാരിയായിരിക്കുമ്പോള്‍ കപടമായ അജണ്ടകളുള്ള ഒരു കൂട്ടം ആളുകളുടെ ഇടയിലായിരുന്നു ഞാന്‍. ഒരുപാട് വ്യക്തികളടങ്ങുന്ന അസോസിയേഷന്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.  ഇസ്‌ലാമിനെ തകര്‍ക്കുക എന്ന പ്രത്യേക അജണ്ടയായിരുന്നു ആ അസോസിയേഷനുപിന്നില്‍. അവരുടെ കൂട്ടത്തിലെ പ്രത്യേകം ഒരാളായി ഞാനും അണിചേര്‍ന്നിരുന്നു.
അറിഞ്ഞെടുത്തോളം അത് ഗവണ്‍മെന്റിന്റെ കീഴിലുളള ഗ്രൂപ്പ് ആയിരുന്നില്ലെങ്കിലും യു.എസ് ഗവണ്‍മെന്റില്‍ ഓരോരുത്തര്‍ക്കുമുള്ള തങ്ങളുടെ സ്വാധീനങ്ങള്‍ അവര്‍ ഇതിന് വേണ്ടി ഉപയോഗിക്കുമായിരുന്നു.

ഗ്രൂപ്പിലുള്ള ഒരാള്‍ എന്നെ സമീപിച്ചു, ഞാന്‍ പ്രചോദിതമായി വന്നതാണെന്നും സ്ത്രീ അവകാശങ്ങളെ കുറിച്ച് കൂടുതല്‍ ഉപദേശിക്കാന്‍ കഴിയുമെന്നും  അവര്‍ മനസ്സിലാക്കി. മിഡില്‍ ഈസ്റ്റിലെ ഐ.ആര്‍ (അന്താരാഷ്ട്രാ ബന്ധങ്ങളെ) കോഴ്‌സ് പഠിക്കുകയാണെങ്കില്‍ ഈജിപ്തിലെ അമേരിക്കന്‍ എംബസ്സിയില്‍ ജോലി നല്‍കാമെന്ന് അവരിലൊരാള്‍ എനിക്ക് ഉറപ്പ് നല്‍കി. എന്റെ സ്ഥാനം ഉപയോഗപ്പെടുത്തി മുസ്‌ലിം സ്ത്രീകളോട് സംവദിക്കുവാനും സ്ത്രീ അവകാശങ്ങള്‍ക്ക് പ്രചോദനം നല്‍കുവാനും അവര്‍ക്ക് ഞാന്‍ ആവശ്യമായിരുന്നു.

ഇതൊരു നല്ല ആശയമാണെന്ന് ഞാനും ചിന്തിച്ചു. മുസ്‌ലിം സ്ത്രീകളെ ഞാന്‍ ടി.വിയില്‍ കണ്ടിരുന്നു. അവര്‍ പാവപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട വിഭാഗമാണെന്നാണ്  മനസ്സിലാക്കിയിരുന്നത്. 20ാം നൂറ്റാണ്ടില്‍ അവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകര്‍ന്ന് നല്‍കല്‍ അനിവാര്യമാണെന്ന് എനിക്ക്‌തോന്നിയിരുന്നു. ഈ ടെന്‍ഷനോടെ ഞാന്‍ കോളേജിലേക്ക് പോയി. എന്റെ വിദ്യഭ്യാസം ആരംഭിച്ചു. ഖുര്‍ആന്‍ പഠിച്ചു. ഹദീസും ഇസ്‌ലാമിക ചരിത്രവും പഠിച്ചു. ഈ വിവരങ്ങള്‍ എനിക്ക് കിട്ടാവുന്ന പല മാര്‍ഗങ്ങളെയും പഠിച്ചു. ഏത് വാക്കില്‍ എങ്ങനെ അവരോട് സംസാരിക്കണമെന്നും ഞാന്‍ മനസ്സിലാക്കി, അത് വലിയ തന്ത്രമായിരുന്നു.

 പഠനം തുടര്‍ന്നുകൊണ്ടിരിക്കെ ഒരിക്കല്‍ ഈ സന്ദേശത്തിന്റെ പദ്ധതികള്‍ തയ്യാറാക്കാന്‍ തുടങ്ങി. അത് ഭീതിതമായിരുന്നു. അങ്ങനെ, ഇതിന് എതിര്‍ ചെയ്യാനെന്നോണം ഞാന്‍ ക്രിസ്തു മതത്തില്‍ ക്ലാസുകള്‍ എടുക്കാന്‍ തുടങ്ങി. കാമ്പസില്‍ ഞാന്‍ ഒരു പ്രൊഫസര്‍ക്കൊപ്പമാണ് ക്ലാസുകള്‍ എടുക്കാന്‍ താത്പര്യപ്പെട്ടത്. കാരണം അദ്ദേഹത്തിന് അത്യാവശ്യം പ്രശസ്തിയും ഹാര്‍ഡ് വാര്‍ഡ് യൂണിവേഴ്സ്റ്റിയില്‍ നിന്ന് തിയോളജിയില്‍ അദ്ദേഹം പിഎച്ചഡിയും നേടിയ ആളായിരുന്നു. ഞാന്‍ നല്ല കരങ്ങളിലാണുള്ളതെന്ന് എനിക്ക് തോന്നി. പക്ഷെ മറ്റു പല കാരണങ്ങളാലും പ്രൊഫസര്‍ ഏക ദൈവവാദിയായ ക്രിസ്താനിയെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ത്രിയേകത്വത്തില്‍ അദ്ദേഹം വിശ്വസിക്കുന്നില്ലെന്നും യേശു എന്ന പ്രവാചകനില്‍ മാത്രമാണ് അദ്ദേഹം വിശ്വസിക്കുന്നതെന്നും മനസ്സിലായി.

അതിന് അദ്ദേഹത്തിന് കാരണങ്ങളും ഉണ്ടായിരുന്നു. ബൈബിളിന്റെ ഒറിജിനല്‍ സോഴ്‌സുകളായ ഗ്രീക്ക്, ഹിബ്രു,അരമൈക് ഭാഷകളിലൂടെ അദ്ദേഹം അത് തെളിയിക്കുകയും ചെയ്തു. ഈ മാറ്റങ്ങള്‍ക്കുള്ള ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങളെയും അദ്ദേഹം കാണിച്ചു തന്നു.
എന്റെ പഠനംകഴിഞ്ഞപ്പോഴേക്കും  എന്നില്‍ നിന്ന് മതം നശിച്ചു, പക്ഷെ ഞാന്‍ ഇസ്‌ലാം മതംസ്വീകരിക്കാന്‍ സന്നദ്ധയായിരുന്നില്ല.
കാലം കടന്നു പോയിരിക്കെ എന്റെ പഠനം തുടര്‍ന്നു,എന്റെ സ്വത്തത്തിനും ഭാവിക്കും വേണ്ടി , മൂന്ന് വര്‍ഷം കഴിഞ്ഞു. ഞാന്‍ മുസ്‌ലിംകളോട് അവരുടെ വിശ്വാസത്തെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷനിലെ ഒരു സഹോദരനോട് ഞാന്‍ എന്റെ മനസ്സിലെ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു. ഇസ്‌ലാമിനെ അടുത്തറിയാനുളള എന്റെ ആഗ്രഹം അവര്‍ മനസ്സിലാക്കി. ഓരോ അവസരം ലഭിക്കുമ്പോഴും അവര്‍ ഇസ്‌ലാമിനെ കുറിച്ച് പൂര്‍ണമായും എനിക്ക ബോധ്യപ്പെടുത്തി തന്നു.

ഒരിക്കല്‍ ആ മനുഷ്യന്‍ എന്നെ വിളിച്ചു. ഒരു കൂട്ടം മുസ്‌ലിംകള്‍ ടൗണിലേക്ക് വരുന്നുണ്ടെന്നും അവര്‍ക്ക്  തന്നെ കാണാന്‍ ആഗ്രഹമുണ്ടെന്നും അയാള്‍ പറഞ്ഞു. അവര്‍ പറഞ്ഞതനുസരിച്ച ഇശാ നിസ്‌കാരത്തിന് ശേഷം കാണാമെന്ന് ഞാന്‍ സമ്മതിച്ചു. അവര്‍ എനിക്കും ഇരിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. ഇരുപത് മിനുട്ട് അവിടെയുള്ള പാകിസ്ഥാനി മനുഷ്യന് അഭിമുഖമമായി ഞാന്‍ ഇരുന്നു.
അദ്ദേഹത്തിന് ക്രിസ്തു മതത്തെ കുറിച്ച് നല്ലവണ്ണം അറിവുണ്ടായിരുന്നു.സുബ്ഹി വരെ ബൈബിളിലും ഖുര്‍ആനിലുമായി സംശയമുള്ള വാദങ്ങളെ കുറിച്ച് ഞങ്ങള്‍ സംവാദത്തിലേര്‍പ്പെട്ടു.ആ മനുഷ്യനില്‍ നിന്ന് ഇസ്‌ലാമിന്റെ പാത ഞാന്‍ തിരിച്ചറിഞ്ഞു. ക്രിസ്തു മതത്തില്‍ നിന്നും ഇസ്‌ലാമിലേക്കുള്ള വാതില്‍ എനിക്കുമുമ്പില്‍ തുറക്കപ്പെട്ടു.

കഴിഞ്ഞ മൂന്ന് വര്‍ഷം ഞാന്‍ പലതിനുമുള്ള ഉത്തരങ്ങളും അന്വേഷിക്കുകയായിരുന്നു. അത് വരെ ഒരാളും എന്നെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചില്ല. പല വാദങ്ങളും സംശയങ്ങളും മുന്നോട്ട് വെച്ചേെപ്പാഴും പലരും എന്നെ കളിയാക്കുകയായിരുന്നു. പക്ഷെ, ആ മനുഷ്യന്‍ ക്ഷണിച്ചപ്പോള്‍ എനിക്ക് ഇസ്‌ലാമിലേക്കുളള വഴി തെളിഞ്ഞു. എനിക്ക് സത്യം മനസ്സിലായി. അല്‍ഹംദുലില്ലാഹ്, പടച്ചവനിലേക്കുള്ള ഹൃദയ വാതില്‍ എന്റെ മുമ്പില്‍ തുറക്കപ്പെട്ടു.

ഇംഗ്ലീഷിലും അറബിയിലുമായി അദ്ദേഹം എനിക്ക ശഹാദത്ത് കലിമ ചൊല്ലി തന്നു. ആ ശഹാദത്ത് ഉരുവിട്ടപ്പോഴാണ് ജീവിതത്തിലെ ഏററവും നല്ല ശ്വാസം വീണതായി എനിക്കനുഭവപ്പെട്ടത്. അല്ലാഹു എനിക്ക പുതിയ ജീവിതം തന്നു. സ്വര്‍ഗത്തിലേക്കുളള വഴി തുറന്നു തന്നു.

കടപ്പാട് എബൗട്ട് ഇസ്‌ലാം.നെറ്റ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter