കുവൈത്ത് ഭരണാധികാരി അന്തരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് ഭരണാധികാരിയും മുന്‍ പ്രധാനമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് അന്തരിച്ചു. രോഗബാധിതനായതിനെ തുടര്‍ന്ന് അമേരിക്കയില്‍ സര്‍ജറിക്ക് വിധേയനായിരുന്ന അദ്ദേഹം രണ്ടുമാസമായി ചികിത്സയിലായിരുന്നു. രാജാവിന് 91 വയസ്സായിരുന്നു. 1990 ലെ ഗള്‍ഫ് യുദ്ധത്തിനുശേഷമുള്ള കാലയളവില്‍ ഇറാഖുമായി കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്തുന്നതിനും മറ്റ് പ്രാദേശിക പ്രതിസന്ധികള്‍ക്കുള്ള പരിഹാരങ്ങള്‍ക്കുമായി രാഷ്ട്രത്തലവന്‍ എന്ന തരത്തില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു.

ഖത്തറും മറ്റ് അറബ് രാജ്യങ്ങളും തമ്മിലുള്ള കടുത്ത തര്‍ക്കം പരിഹരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. 40 വര്‍ഷം വിദേശകാര്യമന്ത്രിയായിരുന്ന ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് 2006ലാണ് കുവൈത്തിന്റെ പതിനഞ്ചാമത് ഭരണാധികാരിയായി ചുമതലയേറ്റത്. ഷെയ്ഖ് സബയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ അര്‍ദ്ധസഹോദരനായ കിരീടാവകാശി ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബയാണ് ചുമതലയേല്‍ക്കുക

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter