ചെമ്പരിക്ക ഖാസി കേസ്; സമസ്ത പ്രതിഷേധ സമ്മേളനം 28ന്

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ ഉപാധ്യക്ഷനായിരുന്ന ചെമ്പരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സമസ്ത വീണ്ടും സമരത്തിലേക്ക. ചെമ്പരിക്ക ഖാസി സി.എം അബ്ദല്ല മൗലവിയുടെ കൊലപാതകികളെ പിടികൂടണമെന്ന ആവശ്യവുമായാണ് ഫെബ്രുവരി 28 ന് സമസ്ത പ്രക്ഷോഭ സമ്മേളനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

കേസില്‍ പുനരന്വേഷണം നടത്തുക, കുറ്റവാളികളെ പിടികൂടുക എന്നീ രണ്ട് ആവശ്യങ്ങളാണ് സമസ്ത പ്രധാനമായും മുന്നോട്ട് വെക്കുന്നത്. കോഴിക്കോട് സമസ്ത ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യോഗം പ്രതിഷേധ സമ്മേളന സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter