5 കശ്മീരി നേതാക്കളെ കേന്ദ്ര സർക്കാർ മോചിപ്പിച്ചു
ശ്രീനഗർ:കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് കേന്ദ്ര സർക്കാർ വീട്ടുതടങ്കലിൽ ആക്കിയിരുന്ന രാഷ്ട്രീയ നേതാക്കളിൽ 5 പേരെ വിട്ടയച്ചു. സ്ഥിതിഗതികൾ സാധാരണ നിലയിൽ ആയെന്ന വിലയിരുത്തലിനെ തുടർന്നാണ് രാഷ്ട്രീയ നേതാക്കളെ വിട്ടയക്കാൻ സർക്കാർ തീരുമാനിച്ചത്. നാഷണൽ കോൺഫറൻസ് നേതാക്കളായ ഇഷ്ഫാക്ക് ജബ്ബാർ, ഗുലാംനബി ബട്ട്, പിഡിപി നേതാവ് ബഷീർ മിർ കോൺഗ്രസ് നേതാക്കളായ സഹൂർ മിർ, യാസിർ റിഷി എന്നിവരാണ് തടങ്കലിൽ നിന്ന് മോചിതരായത്. എന്നാൽ കശ്മീരിലെ പ്രമുഖ നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായ ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മെഹബൂബ മുഫ്തി, സജ്ജാദ് ഗനി ലോൺ തുടങ്ങിയവരെല്ലാം എല്ലാം ഇപ്പോഴും വീട്ടുതടങ്കലിൽ തന്നെയാണുള്ളത്. നേരത്തെ കശ്മീർ വിഷയം ചർച്ച ചെയ്യുവാൻ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കൺട്രീസ് സൗദി യുടെ നേതൃത്വത്തിൽ യോഗം ചേരാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മേഖല പൂർവ്വ നിലയിലേക്ക് മാറുന്നുവെന്ന പ്രതീതി സൃഷ്ടിക്കുവാൻ കേന്ദ്രസർക്കാർ നേതാക്കളെ വിട്ടയക്കാൻ തുടങ്ങിയിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter