അല്‍-അഖ്‌സയിലെ ഇസ്രയേലി നിയന്ത്രണങ്ങള്‍ അംഗീകരിക്കാനാവത്തത്: ഉര്‍ദുഗാന്‍
- Web desk
- Jul 21, 2017 - 03:40
- Updated: Jul 21, 2017 - 15:24
ഇസ്രയേല്‍-ഫലസ്ഥീന്‍ വിഷയത്തില്‍ ഉയര്‍ന്ന് കൊണ്ടിരിക്കുന്ന പ്രതിസന്ധികളും അല്‍-അഖ്‌സയിലെ ഫലസ്ഥീനികളുടെ പ്രവേശനവും ചര്‍ച്ച ചെയ്ത് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം ഫലസ്ഥീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഫലസ്ഥീനികളുടെ അല്‍-അഖ്‌സ പ്രവേശനവുമായി ബന്ധപ്പെട്ട ഒരു തരത്തിലുളള നിയന്ത്രണങ്ങളും അംഗീകരിക്കാനാവാത്തതെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.
ഖുദ്‌സിന്റെ മണ്ണിന്റെ സംരക്ഷണവും അഖ്‌സയും മുസ്‌ലിം ലോകത്തിന് ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ധേഹം വ്യക്തമാക്കി.
അഞ്ച് ദശാബ്ദത്തിനിടെ ആദ്യമായാണ് ഇസ്രയേലി അധികൃതര്‍ വെള്ളിയാഴ്ച മസ്ജിദ് കോമ്പൗണ്ട് അടച്ചിടുന്നത്. തുടര്‍ന്ന് ഫലസ്ഥീനികള്‍ക്ക പ്രവേശനം നിഷേധിക്കുന്ന ഇസ്രയേലി അധികൃതരുടെ ക്രൂര നടപടി തുടരുകയും ചെയ്തു.തുടര്‍ന്ന് ജറൂസലമിനടുത്തുണ്ടായ വെടിവെയ്പ്പില്‍ 3 ഫലസ്ഥീനികളും രണ്ട് ഇസ്രേയലി പോലീസുകാരും കൊല്ലപ്പെട്ടിരുന്നു.
നിലവിലെ അല്‍ അഖ്‌സയുമായി ബന്ധപ്പെട്ട നിയന്ത്രണം ഒഴിവാക്കുന്നതിന് യു.എസ് വഴി ഇസ്രയേലിനോട് സമ്മര്‍ദം ചെലുത്തണമെന്ന് ടെലിഫോണ്‍ സംഭാഷണത്തില്‍ അബ്ബാസ് ഉര്‍ദുഗാനോട് ആവശ്യപ്പെട്ടു.
ഉര്‍ദുഗാന്‍ നഷ്ടപ്പെട്ട ജീവനുകളില്‍ ഇസ്രയേല്‍ പ്രസിഡണ്ട് റെവ്യൂന്‍ റിവിലിനുമായി ദുഖം രേഖപ്പെടുത്തി.
നിയന്ത്രണം കൂടാതെ മുസ്‌ലിംകള്‍ക്ക് അല്‍-അഖ്‌സയില്‍ കയറാന്‍ അനുവദിക്കണമെന്നും ആരാധാനാ സ്വാതന്ത്ര്യം നിഷേധിക്കരുതെന്നും ഉര്‍ദുഗാന്‍ ഇസ്രയേല്‍ പ്രസിഡണ്ടിനോട് പറഞ്ഞു.
അല്‍ അഖ്‌സ കോമ്പൗണ്ട് അടച്ചിട്ടതുമായി ബന്ധപ്പെട്ട ബുധനാഴ്ച നടന്ന പ്രതിഷേധത്തില്‍ ഇസ്രയേലി പട്ടാളക്കാര്‍ 9 ഫലസ്ഥീനികളെ പരിക്കേല്‍പ്പിക്കുകയും 4 ഫലസ്ഥീനികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പ്രവേശന കവാടത്തിനടുത്ത് സ്ഥാപിച്ച ഉപകരണ(മെറ്റല്‍ ഡിക്ടറ്റര്‍)ത്തിനെതിരെയാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്.
1967 ലെ യുദ്ധകാലത്താണ് ഇസ്രയേല്‍ ജറൂസസലം അധീനപ്പെടുത്തുന്നത്. 1980 ല്‍ പട്ടണം പൂര്‍ണമായും ഇസ്രയേലി അധികാരത്തിന് കീഴിലായി, അല്‍ അഖ്‌സ മസ്ജിദ് നില്‍ക്കുന്ന ജറൂസലമിന്റെ മണ്ണ് ഇന്ന് ക്രിസ്താനികളും മുസ്‌ലിംകളും ജൂതന്മാരും പ്രാധാന്യത്തോടെ കാണുന്ന പുണ്യ ഭൂമിയാണ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment