ഇന്റര്‍നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട്

വാഷിംങ്ടണിനെ കേന്ദ്രകരിച്ച് പ്രവര്‍ത്തിക്കുന്ന പഠന കേന്ദ്രം. 1981 ല്‍ രൂപീകൃതമായി. വിജ്ഞാനീയങ്ങളുടെ ഇസ്‌ലാമികവല്‍ക്കരണമാണ് പ്രധാന ലക്ഷ്യം. അറിവുകള്‍ അന്യാധീനപ്പെട്ടുപോവുകയും ഇതര സംസ്‌കാരങ്ങളുടെ അകമ്പടിയോടെ അത് നല്‍കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് ഇസ്‌ലാമിക ചിന്തയുടെ പിന്‍ബലത്തില്‍ അത് നല്‍കപ്പെടണമെന്ന ആശയമാണ് ഇതിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. അറബി, ഇംഗ്ലീഷ് ഭാഷകളില്‍ അനവധി പഠന ഗ്രന്ഥങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. മുസ്‌ലിം ലോകത്തെ യൂണിവേഴ്‌സിറ്റികളും പഠന ഗവേഷണ കേന്ദ്രങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ഇസ്മാഈല്‍ റാജി ഫാറൂഖിയായിരുന്നു ഈ ചിന്തയുടെ ഉപജ്ഞാതാക്കളില്‍ പ്രധാനി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter