പരിസ്ഥിതിയുടെ പ്രതികരണം
ഭൗതിക ദർശനങ്ങളുടെ ബഹുലതക്കു മുമ്പിലാണ് ഇസ്ലാമിക കല രൂപപ്പെടുന്നത്. സമീപിക്കുന്നതിനെല്ലാം സൗന്ദര്യം ദർശിച്ച് ആത്മികത പകരുന്ന ഇതിന്റെ രംഗപ്രവേശം തീർത്തും വിസ്മയാവഹമായിരുന്നു. അഗ്നിയാരാധകർക്കോ ത്രിത്വവാദികൾക്കോ ഉൾക്കൊള്ളാനാവാത്ത വിധം ദീർഘവീക്ഷണത്തോടും വിമലീകരണ ബോധത്തോടും സംവിധാനിക്കപ്പെട്ടതായിരുന്നു ഈ മാറ്റം. കലകളെ സംബന്ധിച്ചിടത്തോളം പാരതന്ത്ര്യത്തിന്റെ കൂച്ചുവിലങ്ങുകളിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ ശാദ്വലതയിലേക്കുള്ള ന്യായമായ പ്രവേശനമാണിത്. വിശിഷ്യാ, സസാനിയൻ, ബൈസാന്തിയൻ എന്നീ ദ്വിഭരണങ്ങളായിരുന്നു അന്ന് ലോകമാകെ നിയന്ത്രിച്ചിരുന്നത്. വിജ്ഞാനപരമായും കലാപരമായും നിർമാണപരമായും വിവിധ ഭാഗങ്ങളിലായി അവർ അഭൂതപൂർവമായ വളർച്ച നേടിക്കഴിഞ്ഞിരുന്നു. സമകാലികർക്കും വരാനിരിക്കുന്നവർക്കും അനുകരിക്കാൻ മാത്രം ക്രമബദ്ധവും നയന മനോഹരവുമായിരുന്നു അവ. എത്രത്തോളമെന്നാൽ ഇന്നും അവരുടെ വാസ്തുശിൽപ മാതൃകകൾ അലങ്കാരത്തിനായി ഫേഷനായി ഉപയോഗപ്പെടുന്നുവെന്നതാണ് വസ്തുത. എന്നാൽ, ഇസ്ലാമിക കലയെ സംബന്ധിച്ചിടത്തോളവും ഈ അനുകരണം അന്യായമായിരുന്നില്ല. നിർമാണരംഗത്ത് ബൈസാന്തിയൻ-സസാനിയൻ കല ഇസ്ലാമിക കലയെ നല്ലപോലെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ന് നാം പള്ളികളിലും വീടുകളിലും കാണുന്ന പല ചമത്കാരങ്ങളും അവർ തുടങ്ങിവെച്ചവയാണ്. പക്ഷേ, ഇസ്ലാമികവൽക്കരണമെന്ന ഒരു മഹൽസംരംഭത്തിന് അവ പാത്രമായിട്ടുണ്ടെന്നുമാത്രം. ഒരർഥത്തിൽ ആ പവിത്രീകരണം മാത്രമാണ് അവക്കിന്നും മേന്മ നൽകിക്കൊണ്ടിരിക്കുന്നത്. പേർഷ്യൻ സംസ്കാരത്തിന് ഖ്യാതിയും അംഗീകാരവും നേടിക്കൊടുത്ത സസാനിയൻ ഭരണം കലകളിലെന്ന പോലെത്തന്നെ സർവ വിജ്ഞാനങ്ങളിലും ഉന്നത ശ്രേണിയിലായിരുന്നു. പാർഥിയന്മാരുടെ പതനത്തിനു ശേഷം പേർഷ്യയിൽ അർദശീർ ബാബകാൻ ഒന്നാമൻ സ്ഥാപിച്ച (ക്രി. 226) ഭരണകൂടമാണ് സസാനിയൻ ഭരണകൂടം.
652 ൽ പേർഷ്യ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭാഗമാകുന്നതുവരെ അത് പുരോഗതിയുടെയും മകുടമായി ശേഷിക്കുകയായിരുന്നു. ക്രമരഹിതവും മതേതരവുമായിരുന്നു പാർഥിയൻ സാമ്രാജ്യമെങ്കിൽ അധികാരകേന്ദ്രീകൃതവും മതപരവുമായിരുന്നു സസാനീ പേർഷ്യ. സരതുഷ്ട മത(ദീൃമെ‍്ശമിശൊ)ത്തിനായിരുന്നു അവിടെ ആധിപത്യം. പേർഷ്യയും റോമും എന്നും ബദ്ധവൈരികളായിരുന്നു. ഭൂമിക്കുവേണ്ടിയും അല്ലാതെയും പോരടിക്കലാണ് അവരുടെ പതിവ്. അർദശീർ ഒന്നാമന്റെ കാലത്തും യുദ്ധം അരങ്ങേറി. അർമീനിയ സ്വായത്തമാക്കലായിരുന്നു അതിന്റെ കലാശം. താമസിയാതെ റോമിന്റെ ഭരണപ്രദേശങ്ങളായ സിറിയയും തുർക്കിയും കീഴടക്കപ്പെട്ടു. മതകാര്യങ്ങളിൽ പ്രബുദ്ധരായിരുന്ന അവർ അഗ്നിക്ഷേത്രങ്ങൽ നിർമിച്ച് അവയെ പവിത്രമാക്കി. പക്ഷേ, തികഞ്ഞ അവഗണനയും സ്വവർഗ പക്ഷപാതവുമായിരുന്നു ഇവരുടെ മുഖമുദ്ര. ഗവർണർമാരായും അധീശാധിപതികളായും സ്വന്തം വംശത്തിലെ അംഗങ്ങൾ മാത്രമേ തെരഞ്ഞെടുക്കപ്പെട്ടിരുന്നുള്ളൂ. ഉമർ ഖയ്യാമിന്റെ റുബാഇയ്യാത്തിൽ പ്രതിപാദിച്ച ബഹ്‌റാമും നീതിമാനായ അനൂശിർവാൻ എന്നറിയപ്പെടുന്ന ഖുസ്രു ഒന്നാമനുമാണ് പ്രസിദ്ധരായ മറ്റു സസാനിയൻ ഭരണാധികാരികൾ.
ഭരണ-പരിഷ്കാര രംഗങ്ങളിലും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്ന ഇദ്ദേഹമായിരുന്നു തിരുമേനി � യുടെ അവതരണകാലത്തെ പേർഷ്യൻ ഭരണാധികാരി. നിയമനിർമാണത്തിലും നികുതി സംവിധാനത്തിലും നിർമാണപ്രവർത്തന രംഗത്തും അദ്ദേഹത്തിന്റെ സംഭാവനകൾ അദ്വിതീയമാണ്. ശേഷം വന്ന ഖുസ്രു പർവേസാ(590-628)ണ് പേർഷ്യൻ സംസ്കാരത്തിന് ഒരു കലാത്മക മുഖം നൽകുന്നത്. ടെസിഫോണും ഫിറോസാബാദും ഗംഭീര പട്ടണങ്ങളാക്കി മാറ്റിയ അദ്ദേഹം തന്റെ ഭരണത്തിലൂടെ മുഖ്യമായും ലക്ഷീകരിച്ചിരുന്നത് കലാപരമായ മുന്നേറ്റമായിരുന്നു. അതുകൊണ്ടുതന്നെ ലോഹനിർമാണം, വാസ്തുവിദ്യ, കൊത്തുപണി, വസ്ത്ര നിർമാണം തുടങ്ങിയ പ്രോത്സാഹിപ്പിക്കപ്പെട്ടു. നാടിന്റെ നാനാഭാഗത്തും കൊത്തുപണികളും വാസ്തുശിൽപങ്ങളും സാർവത്രികമായി. പക്ഷേ, ഈ ഭരണം ഏറെ നീണ്ടുനിന്നില്ല. ധർമബോധത്തിന്റെ ധീരശബ്ദുമായി ഇരച്ചുകയറിവന്ന മുസ്ലിംകൾക്കു മുമ്പിൽ എന്നെന്നേക്കുമായി അടിയറവ് പറയേണ്ടിവരികയായിരുന്നു. തിരുനബി � ഇസ്ലാമിക പ്രബോധനവുമായി രംഗം കൈയടക്കിയ ഘട്ടം. വിവിധ ഭാഗങ്ങളിൽ സ്വേച്ഛാധിപത്യം നടത്തിക്കൊണ്ടിരിക്കുന്ന രാജാക്കന്മാരെ ഇസ്ലാമിലേക്ക് ക്ഷണിച്ച് കത്തയച്ചവരുടെ പേർഷ്യൻ ചക്രവർത്തി ഖുസ്രു പർവേസിനും എഴുത്തയച്ചിരുന്നു. പക്ഷേ, ധിക്കാരിയും തെമ്മാടിയുമായിരുന്ന അദ്ദേഹത്തിനത് തീരെ രസിച്ചില്ല. തന്റെ അധീശാധിപത്യത്തിനു മുമ്പിൽ ചോദ്യമുയർത്താൻ അവനാര് എന്ന ചിന്താഗതിയോടെ ഏറെ പുച്ഛത്തോടും അതിലേറെ നിന്ദ്യതയോടും അത് പിച്ചിച്ചീന്തി. താമസിയാതെ വിവരം തിരുമേനി � ക്കെത്തി. മനം നൊന്ത് അവിടന്ന് അനിയന്ത്രിതമായി പറഞ്ഞു: അല്ലാഹു അവന്റെ ഭരണം പിച്ചിച്ചീന്തട്ടെ. പിന്നെ കാത്തുനിൽക്കേണ്ടിവന്നില്ല. ചുരുങ്ങിയ ദിനങ്ങൾക്കുള്ളിൽ തന്നെ സ്വന്തം മകന്റെ കരങ്ങൾ കൊണ്ട് അദ്ദേഹം വധിക്കപ്പെട്ടു.
സത്യത്തിൽ ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഇതൊരു സുവർണാവസരമായിരുന്നു. സാമുദായിക വിപ്ലവങ്ങൾ കൊണ്ട് അന്തരംഗം ചൂടുപിടിച്ച ജനങ്ങൾക്ക് ഇസ്ലാമിനെക്കുറിച്ച് പഠിക്കാനും അടുത്തറിയാനും ഇതവസരമൊരുക്കി. മാത്രമല്ല, ഏത് പ്രാരാബ്ധങ്ങൾ സഹിച്ചും ജനങ്ങൾ ഇസ്ലാമിലേക്കൊഴുകിക്കൊണ്ടിരുന്നു. ഉമർ(റ)വിന്റെ ഭരണകാലം വന്നതോടെ ഇതിന് ശക്തി കൂടി. ഒരേ സമയം പേർഷ്യക്കാരെയും റോമാക്കാരെയും നേരിടേണ്ടിയിരുന്നിട്ടും അത്ഭുതകരമായി പേർഷ്യയിൽ വിജയം കാണുകയായിരുന്നു. മുഹമ്മദുൽ ഖസ്‌വീനിയെന്ന ഇറാനിയൻ പണ്ഡിതൻ പറയുന്നു: സസാനിയൻ ഭരണകൂടത്തിന്റെ അടിത്തറ ഇളകിയതും പേർഷ്യൻ സൈന്യം ഇസ്ലാമിന്റെ മുമ്പിൽ രണ്ടോ മൂന്നോ തവണ പരാജയപ്പെട്ടതും കണ്ട ഇറാനിലെ വഞ്ചകരായ പ്രവിശ്യാ ഭരണാധികാരികളും അതിർത്തികാവൽക്കാരും മുസ്ലിംകളുടെ മടിത്തട്ടുകളിലേക്ക് തങ്ങളെത്തന്നെ ഇട്ടുകൊടുക്കുകയായിരുന്നു. മുസ്ലിംകളെ വിജയിക്കാൻ സഹായങ്ങൾ അർപ്പിക്കുക മാത്രമല്ല, തങ്ങളുടെ അധീനത്തിലായിരുന്നതും അറബികൾ കടന്നുചെന്നിട്ടില്ലാത്തതുമായ പേർഷ്യൻ പേർഷ്യൻ ഭൂപ്രദേശങ്ങളുടെ ഭരണം ഏറ്റെടുക്കാൻ ക്ഷണിക്കുകകൂടി ചെയ്തു. തങ്ങളുടെ കൈവശമുണ്ടായിരുന്ന മേഖലകൾ തുറന്ന് ഭരിക്കാൻ കോട്ടകളുടെയും ഖജനാവുകളുടെയും താക്കോൽതന്നെ ഏൽപിക്കുകയുണ്ടായി. മാനുഷിക ചരിത്രത്തിലെ ഒരു അനിർവചനീയ നിമിഷമായിരുന്നു ഇത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഇറാനിയൻ പീഠഭൂമിയിലെ കലാരീതികളും കെട്ടിട നിർമാണ കലയും ആത്മികതക്ക് പ്രാധാന്യം നൽകുന്ന ഒരു ദർശനത്തിനു മുമ്പിൽ എത്തിപ്പെടുകയാണിവിടെ. ബി.സി. 4 മുതൽ തന്നെ കൊട്ടാരങ്ങളിൽ കമാനങ്ങൾ നിർമിച്ച് അലങ്കരിക്കുകയും ആകർഷണീയമായ വിധത്തിൽ പിഞ്ഞാണപ്പാത്രങ്ങൾ തയ്യാറാക്കുകയും ചെയ്തിരുന്ന ഇവർ അറബികളെ സംബന്ധിച്ചിടത്തോളം ആത്മികതയില്ലാത്ത കലാരൂപങ്ങളുടെ പിതാക്കളായിരുന്നു. അതുകൊണ്ടുതന്നെയാണ് മുസ്ലിം കലകളിൽ ഇവരുടെ സ്വാധീനം ഏറെ പ്രകടമാകുന്നതും. പക്ഷേ, പേർഷ്യൻ കലയിലെ ദയനീയമായൊരു വസ്തുത കൊടിയ കുത്തക മനോഭാവമാണ്. കലകളും കലാകാരന്മാരും ഭരണനേതൃത്വത്തിന്റെ കളിപ്പാവകളായി മാത്രമാണ് പരിഗണിക്കപ്പെട്ടത്. കലയുടെ സ്വകാര്യവൽക്കരണമെന്നതിലുപരി സാമൂഹ്യവൽക്കരണമെന്നത് അവർക്ക് ഓർക്കാനും പോലും കഴിഞ്ഞിരുന്നില്ല. രാജാക്കളിലോ സ്വാധീനമുള്ളവരിലോ മാത്രം ഒതുങ്ങിനിൽക്കുന്നവയായിരുന്നു അവരുടെ കലാരൂപങ്ങൾ. ഇസ്ലാമിന്റെ ആഗമനം തീർച്ചയായും ഇതിനുള്ള ഒരു തിരിച്ചടിയായിരുന്നു. കൊട്ടാരത്തിൽ നിന്ന് കലകളെ സമൂഹത്തിലേക്കിറക്കിവെക്കുകയായിരുന്നു അതിന്റെ ദൗത്യം. കൂടാതെ സന്ദേശ പ്രസരണത്തിനും ആശയ വിനിമയത്തിനും ഇസ്ലാമിക ലോകത്ത് കലകൾ ഉപയോഗിച്ചുപോന്നു. എല്ലാറ്റിലുമുപരി അജ്ഞരായ ഗ്രാമവാസികളിൽവരെ സൗന്ദര്യബോധവും കലാസ്വാദന മാർഗവും സംജാതമാക്കി. കലകളുടെ ഭൗതിക മുഖത്ത് ജനകീയവൽക്കരണം നടത്തി. ബൈസാന്തിയൻ കലയാണ് മുസ്ലിം കലാകാരന്മാർക്ക് അഭിമുഖീകരിക്കേണ്ടിവന്ന മറ്റൊരു വസ്തുത. പടിഞ്ഞാറിലെ റോമൻ പതനത്തിനു ശേഷം കിഴക്കൻ റോമിൽ ഉടലെടുത്ത ഒരു രീതിയാണിത്. ക്രി. 330 ൽ കോൺസ്റ്റന്റൈൻ ചക്രവർത്തി ബോസ്ഫറിനടുത്ത് കോൺസ്റ്റന്റിനോപ്പിൾ ആസ്ഥാനമാക്കിയാണതിന്റെ തുടക്കം.
ബദ്ധവൈരിയായ സസാനിയൻ സാമ്രാജ്യത്തെപ്പോലെത്തന്നെ കലാപരമായ പുരോഗതിയിൽ ഏറെ ശ്രദ്ധാലുക്കളായിരുന്നു ഇവരും. ശിൽപകല, ചുമർ ചിത്രകല, കൊത്തുവേല തുടങ്ങിയവയിൽ ആയിരം വർഷത്തോളം അവർ നൽകിയ സംഭാവനകൾ കലാചരിത്രത്തിനൊരിക്കലും വിസ്മരിക്കാവതല്ല. ബൈസാന്തിയൻ ഹിസ്റ്റോറിയനായി അറിയപ്പെടുന്ന പ്രോകോപിയസ് തന്നെ തന്റെ കെട്ടിട്‌അങ്ങൾ (ആൗശഹറശിഴെ) എന്ന ലഘുലേഖയിൽ ഇവ തുറന്നുപറയുന്നുണ്ട്. റോമിലെ കലാംശങ്ങൾ മുറ്റിനിൽക്കുന്ന സൗധങ്ങൾ, തെരുവുകൾ, ഓവുചാലുകൾ, ജലധാര, കുളിമുറികൾ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചർച്ചാ വിഷയം. ശിൽപകല, ചുമർചിത്രങ്ങൾ തുടങ്ങിയ അവർ തുടങ്ങിവെച്ച പല കലാരൂപങ്ങളും പിന്നീട് മുസ്ലിംകളെ നല്ലപോലെ സ്വാധീനിക്കുകയുണ്ടായി. കെട്ടിടത്തിന്റെ മധ്യത്തിൽ മുകൾതലപ്പിലുള്ള കുംഭഗോളകവും ഉള്ളിലെ സമാന്തര സ്തംഭങ്ങൾക്കിടയിലെ കമാനങ്ങളും അവർ തുടങ്ങിവെച്ച മാതൃകകളായിരന്നു. മുഖ്യമായും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ബൈസാന്തിയൻ കലകളും സംഗമിച്ചിരുന്നത്. റാവന്നെയിലെ സാൻവിറ്റലെ, അവിടത്തന്നെയുള്ള അപ്പോളിനയർ പള്ളി, കോൺസ്റ്റന്റിനോപ്പിളിലെ ഹേഗിയാസോഫിയ തുടങ്ങിയവ ഇവയുടെ ചില അതുല്യ രൂപങ്ങളാണ്. പള്ളിയുടെ അന്തർഭാഗ ചുമരാലങ്കാരമാണ് ഇവർ പരിഗണിച്ച മറ്റൊരു സൗന്ദര്യ രൂപം.
ക്രിസ്ത്യൻ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ജലഛായ ചിത്രങ്ങൾ, മൊസൈക്ക് രൂപങ്ങൾ എന്നിവയായിരുന്നു ഇതിനവർ ഉപയോഗിച്ചിരുന്നത്. കൂടാതെ സിംഹാസനാലങ്കാരത്തിനും കളിപ്പാട്ട നിർമാണത്തിനും ആനക്കൊമ്പുകളും ഉപയോഗപ്പെടുത്തിയിരുന്നു. നൂറ്റാണ്ടുകളോളം ശിൽപകലാരംഗത്ത് രാജപാതയൊരുക്കിയ ഇവരുടെ സുവർണകാലമായി അറിയപ്പെടുന്നത് തിരുമേനി � അവതരിച്ച ആറാം നൂറ്റാണ്ടാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ ഉസ്മാനികൾ (തുർക്കികൾ) കോൺസ്റ്റന്റിനോപ്പിൽ കീഴടക്കുന്നതുവരെ റോമാസാമ്ര്യാജ്യം പുഷ്ടിപ്പെട്ടിരുന്നുവെങ്കിലും ആറാം നൂറ്റാണ്ടിന്റെ ഏകദേശം മധ്യമായതോടെത്തന്നെ ബൈസാന്തിയൻ കലക്ക് മങ്ങലേൽക്കാൻ തുടങ്ങിയിരുന്നു. 541-42 കാലങ്ങളിൽ ഈജിപ്ത്, സിറിയ, ഏഷ്യാ മൈനർ, കോൺസ്റ്റന്റിനോപ്പിൾ തുടങ്ങിയിടങ്ങളിൽ പടർന്നുപിടിച്ച മാറാവ്യാധികളും സസാനിയൻ സാമ്രാജ്യങ്ങളുമായി ഇടക്കിടെയുണ്ടായ പോരാട്ടങ്ങളുമായിരുന്നു ഇതിനു കാരണം. ഇതര ബന്ധങ്ങളെപ്പോലെത്തന്നെ കലയിലും വാസ്തുവിദ്യയിലും ബൈസാന്തിയൻ-സസാനിയൻ ബന്ധം പ്രകടമാണ്. യുദ്ധങ്ങളിൽ പിടിക്കപ്പെടുന്നവരെപ്പോലും റോമൻ നിർമാണ രഹസ്യങ്ങൾ കണ്ടെത്താനായിരുന്നു സസാനിയൻ പടയാളികൾ ഉപയോഗപ്പെടുത്തിയിരുന്നത്. കാലക്രമേണ പല ബൈസാന്തിയൻ ശിൽപികളും പേർഷ്യൻ കലാമേധാവികളായി. ഉന്നത പ്രഭാഷകർ വരെ ഇങ്ങനെ അവിടെ എത്തിപ്പെട്ടു. ഈ കാലഘട്ടത്തിലാണ് റോമൻ നഗരങ്ങളിൽ ഏറെ പ്രശസ്തി നേടിയ വള്ളി പോലെയുള്ള അലങ്കാരപ്പണി (ടരൃീഹഹശിഴ ഢശില) പോലും സസാനികൾ തിരിച്ചറിയുന്നത്.
അറബെസ്ഖ് എന്ന ഒരു പരിഷ്കൃത രൂപമായായിരുന്നു ഇസ്ലാമിലക ലോകത്ത് ഇതിന്റെ പ്രചാരം. നാലാം നൂറ്റാണ്ടിലെ ഇവരുടെ കലാമാതൃകകൾ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ ഇന്നും ദൃശ്യമാണ്. ഇസ്ലാമിനു മുമ്പത്തെ അറേബ്യൻ സംസ്കാരമാണ് ഇസ്ലാമിക കലയെക്കുറിച്ച് പറയുമ്പോൾ ചർച്ച ചെയ്യപ്പെടേണ്ട മറ്റൊരു കാര്യം. പൊതുവെ സ്ഥിരവാസമില്ലാതെ അലഞ്ഞുനടക്കുന്നവരായിരുന്നുവെങ്കിലും സമകാലിക ലോകത്ത് വേറിട്ടൊരു ശബ്ദമായിരുന്നു അവരുടേത്. അറേബ്യൻ ഉപദ്വീപിന്റെ അതിർത്തികളും വിട്ട് പുറത്തേക്ക് പ്രചരിക്കാൻ തുടങ്ങിയ ഇതിന്റെ ആദ്യരൂപം ഇന്ന് ജോർദു സ്ഥിതി ചെയ്യുന്നിടത്തെ പെട്രാസിറ്റിയായിരുന്നത്രെ. ബി.സി. 200 മുതൽ എ.ഡി. 106 വരെ തഴച്ചുവളർന്നിരുന്ന ഇത് അറബ് നാഗരികതയോടും വിശ്വാസത്തോടും താദാത്മ്യം പ്രാപിക്കുന്ന അലഞ്ഞുനടക്കുന്നവരല്ലാത്ത ഒരു സമൂഹത്തെ കേന്ദ്രീകരിച്ചായിരുന്നു. അറബ് നബാത്തിയൻ സാമ്രാജ്യമെന്നാണ് ഇത് പൊതുവെ വിളിക്കപ്പെട്ടിരുന്നത് . ഇന്ത്യയുമായും ചൈനയുമായും വ്യാവസായിക ബന്ധമുണ്ടായിരുന്ന ഇവരുടെ വിഹാരഭൂമി പ്രത്യേക നാഗരികതയുടെ ഉറവിടമായിരുന്ന മെഡിറ്ററേനിയൻവരെ നീണ്ടുകിടന്നു. അതുകൊണ്ടുതന്നെ പെട്രയുടെ സംസ്കാരത്തിലും കലയിലും വാസ്തുവിദ്യയിലും മെക്സിറ്ററേനിയൻ സ്വാധീനം അൽപമായെങ്കിലും ദൃശ്യമായിരുന്നു. ഹി. രണ്ടായപ്പോഴേക്കും പാൽമിറ(ജമഹാ‍്യൃമയെന്ന സാംസ്കാരിക നഗരം പെട്രയെ വെല്ലുമാർ വളർന്നുകഴിഞ്ഞിരുന്നു. ഡമസ്കസിനും യൂഫ്രട്ടീസിനുമിടക്ക് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം തദ്മൂർ (ഠമറാൗൃ) എന്ന നാമത്തിലാണ് മുസ്ലിം ലോകത്ത് അറിയപ്പെട്ടിരുന്നത്. 634-ഓടെ ഇത് മുസ്ലിം കരങ്ങളിൽ എത്തിപ്പെടുകയുണ്ടായി.
Leave A Comment