പ്രതിഷേധിക്കുന്ന മുസ്‌ലിമിനെ തീവ്രവാദിയും ദളിതനെ നക്‌സലുമാക്കുകയാണ്: ജിഗ്നേഷ് മേവാനി
- Web desk
- May 31, 2019 - 12:08
- Updated: May 31, 2019 - 12:08
പ്രതിരോധമുയര്‍ത്തുന്ന മുസ്ലീമിനെ തീവ്രവാദിയും ദളിതനെ നക്സലും ആക്കുന്നത് ഭരണകൂടത്തിന്റെ പതിവ് രീതിയായി മാറിയിരിക്കുകയാണെന്നു ജിഗ്‌നേഷ് മേവാനി. ദി ഇക്കണോമിക് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ അസാദ് രാവണിനെതിരേയുള്ള എഫ് ഐ ആറുകളെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് മേവാനി ഇങ്ങനെ പ്രതികരിച്ചത്. ആസാദിനെതിരേ യുപി പൊലീസ് ചുമത്തിയിട്ടുള്ള കേസുകള്‍ വ്യാജമാണെന്നും മേവാനി കുറ്റപ്പെടുത്തി.
തനിക്കെതിരേയും അഞ്ച് എഫ് ഐ ആറുകള്‍ ഉണ്ടെന്നും ഒരു ആക്ടിവിസ്റ്റിനെ ദ്രോഹിക്കാനായി ഭരണസംവിധാനം ഉപയോഗിക്കുന്ന വഴിയാണ് ഇത്തരം കേസുകളെന്നുമാണ് മേവാനി പറയുന്നത്. ഭീം ആര്‍മിക്ക് നക്സല്‍ ബന്ധം ആരോപിക്കുന്നത് ആ പ്രസ്ഥാനത്തെ പൊളിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ഉന സമരനായകന്‍ വ്യക്തമാക്കി. പ്രതിഷേധ സമരങ്ങളില്‍ പൊലീസുമായി ഉണ്ടാകുന്ന പ്രശ്നങ്ങളുടെ പേരില്‍ ഭീം ആര്‍മിയെ അക്രമണസ്വഭാവമുള്ള സംഘടനയായി ചിത്രീകരിക്കുന്നതും ശരിയല്ലെന്നും എല്ലാ സംഘടനകളും പൊലീസുമായി പ്രതിഷേധ പരിപാടികള്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ നടത്താറുണ്ടെന്നും അതിന്റെ പേരില്‍ ആ സംഘടനകള്‍ കലാപം ഉണ്ടാക്കുന്നവരാണെന്നു പറയരുതെന്നും മേവാനി പറഞ്ഞു. സഹരാന്‍പൂരില്‍ ആസാദും സംഘവും ഭീം ആര്‍മിയുടെ പേരില്‍ കലാപങ്ങള്‍ ഉണ്ടാക്കുന്നുവെന്ന പ്രാചാരണത്തെയും അദ്ദേഹം നിഷേധിച്ചു.
ദളിത് നേതാവായ ചന്ദ്രശേഖര്‍ ആസാദ് സ്വയം രാവണന്‍ എന്നു വിളിക്കുന്നതിന്റെ കാരണമായി മേവാനി അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെയാണ്; ദളിതരും ശ്രൂദ്രരും ദ്രാവിഡരുമൊക്കെ രാവണനെ ഒരു ശൂദ്രനായിട്ടാണ് വിശ്വസിക്കുന്നത്. ഒരുപക്ഷേ ആ വിശ്വാസത്തിന്റെ പുറത്തു രാവണനെ പാര്‍ശ്വവത്കരിച്ച ഒരു സമൂഹത്തിനു മുന്നില്‍ സ്വയം രാവണന്റെ പ്രതിനിധിയായി നില്‍ക്കാന്‍ തീരുമാനിച്ചതാകാം ചന്ദ്രശേഖര്‍ ആസാദ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment