മതങ്ങളില്‍ കൈകടത്തുന്ന നിലപാട് ആശങ്കാജനകം; എസ്.വൈ.എസ്
- Web desk
- Oct 11, 2018 - 12:28
- Updated: Oct 11, 2018 - 12:28
പള്ളികളില്‍ മുസ്ലിം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന കൊടിയേരി ബാലകൃഷ്ണന്റെയും മന്ത്രി കെ.ടി ജലീലിന്റെയും പ്രസ്താവന അതിരുകടന്ന അജ്ഞതയാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലെലിയും വര്‍ക്കിംഗ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും പിണങ്ങോട് അബൂബക്കറും പ്രസ്താവിച്ചു.
മുസ്ലിം സമൂഹം അവരുടെ സ്വയാര്‍ജിത വസ്തുവഹകള്‍ കൊണ്ട് സ്ഥാപിച്ചതും നടത്തിവരു്നതുമായ പള്ളികളിലും ഒപ്പം മതവിഷയങ്ങളിലും ഒപ്പം കൈകടത്താനുള്ള അധികാരവകാശം ബാഹ്യശക്തികള്‍ക്കോ ഗവണ്മെന്റുകള്ക്കോ ഇല്ല. മതകാര്യങ്ങള്‍ സംബന്ധിച്ച് 14 നൂറ്റാണ്ടുകളായി ലോകത്ത് നിലനില്ക്കുന്നതും മതഗ്രനഥങ്ങളില് രേഖപ്പെടുത്തിയതുമായ നിയമങ്ങള്‍ മാത്രമേ നടത്താന്‍ പാടുള്ളൂ.
സ്ത്രീകള്‍ക്ക് അവരുടെ സുരക്ഷയും പ്രകൃതിപരമായ അവസ്ഥകളും പരിഗണിച്ച് സ്വഭവനങ്ങളാണ് പള്ളികളേക്കാള്‍ ഉത്തമമെന്ന ഇസ് ലാമിക വിധിയില്‍ മുസ് ലിംകളില്‍ രണ്ടുപക്ഷമില്ല. വസ്തുതകള്‍ ഇതായിരിക്കെ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി സ്പര്‍ധയും തര്‍ക്കങ്ങളും ഉണ്ടാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുതിരുന്നത് അപലപനീയമാണ്.
കൊടിയേരി ബാലകൃഷ്ണനും മന്ത്രി ജലീലും പ്രസ്താവനകള്‍ പിന്‍വലിച്ച് മാപ്പുപറയുകയാണ് വേണ്ടത്.മുസ്ലിം സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment