അലി മിയാന്‍
 width=ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പ്രത്യേക പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത പേരാണ് അബുല്‍ ഹസന്‍ അലി നദവി സാഹിബിന്‍റെത്. പൂര്‍ണ നാമം സയ്യിദ് അബുല്‍ഹസന്‍ അലിയ്യുല്‍ ഹസനി അന്നദവി. അലീമിയാന്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. ജീവചരിത്രം 1914 ല്‍ ഉത്തര്‍ പ്രദേശിലെ റായ്ബറേലിയില്‍ ഒരു ഹസനി ഖുതുബി കുടുംബത്തിലാണഅ നദവി ജനിക്കുന്നത്. 1999 ഡിസംബര്‍ 31 നായിരുന്നു നദവി സാഹിബിന്‍റെ അന്ത്യം. പ്രമുഖ ഗ്രന്ഥകര്‍ത്താവായ ഹകീം അബ്ദുല്‍ ഹയ്യില്‍ ഹസനി ആണ് പിതാവ്, മാതാവ് പണ്ഡിത കൂടിയായ ഖൈറുന്നീസബീഗം. തന്‍റെ 9ാമത്തെവയസ്സില്‍ പിതാവ് മരണപ്പെട്ടു. അതോടെ പിന്നെ ജ്യേഷ്ഠന്‍ അബ്ദുല് ‍അലിയാണ് അലിമിയാനെ വളര്‍ത്തുന്നത്. 1934 ലാണ് അദ്ദേഹം വിവാഹം കഴിക്കുന്നത്. തന്‍റെ കുടുംബത്തില്‍ തന്നെ പെട്ട സയ്യിദ് അഹ്മദ് സഈദിന്‍റെ മകളെയാണ് വിവാഹം കഴിച്ചത്. പക്ഷെ ആ ദാമ്പത്യത്തില്‍ കുഞ്ഞുങ്ങളുണ്ടായില്ല. വ്യക്തിത്വം, സംഭാവനകള്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ മനപാഠമാക്കി. മാതൃഭാഷ ഉറുദുവായിരുന്നുവെങ്കിലും ചെറുപ്പത്തില്‍ തന്നെ പേര്‍ഷ്യനില്‍ അവഗാഹം നേടി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ലഖ്നൌ സര്‍വകലാശാലയില്‍ ചേര്‍ന്നു. 14 മത്തെ വയസ്സിലായിരുന്നു അത്. അവിടെ നിന്ന് ഫസ്റ്റ് റാങ്കോടെ അദ്ദേഹം പാസാകുന്നത് ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍രെ സ്വര്‍ണമെഡല്‍നേടിയാണ്. ശേഷം നദവത്തുല് ‍ഉലമായില് ‍ചേര്‍ന്നു. ഹദീസ് അഗാധമായി പഠിക്കണമെന്ന താത്പര്യമായിരുന്നു അതിന് പിന്നില്‍. അതിനിടെ തൌഹീദ് എന്ന ഉറുദു മാഗസിനിലെ ചരിത്ര ലേഖനം അറബിയിലേക്ക് വിവര്‍ത്തനം ചെയ്തു. പതിനാറാം വയസ്സില്‍ നടത്തിയ ഈ ഉദ്യമം ഏറെ ശ്രദ്ധിക്കപ്പെട്ടു എന്നു പറയാം. നദവത്തുല്‍ ഉലമയെ പഠനത്തിന് ശേഷം ദയൂബന്തിലേക്ക് ഉപരിപഠനാര്‍ഥം പോയി. അവിടത്തെ പഠനം പൂര്‍ത്തിയാക്കി അദ്ദേഹം നദവത്തുല് ‍ഉലമിയിലേക്ക് തന്നെ തിരിച്ചു വന്നു. ഇത്തവണ പക്ഷെ അദ്ദേഹം വിദ്യാര്‍ഥിയായിട്ടല്ല അവിടെ വന്നത്. മറിച്ച് അധ്യാപകനായിട്ടായിരുന്നു. അല്ലാമാ ശിബിലി നുഅ്മാനി സ്ഥാപിച്ച അന്നദവയിലൂടെയാണ് നദവി സാഹിബിന്‍റെ പത്രപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുവരവ്. പാശ്ചാത്യ ജീര്‍ണതകള്‍ക്ക് പ്രതിവിധിയായി ഇസ്‌ലാമിക മൂല്യങ്ങളെ എടുത്തു കാണിച്ചിരുന്ന മുഹമ്മദ് അസദിന്‍റെയും അബുല് ‍അഅലാ മൌദൂദിയുടെയും രചനകള് ‍അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നിരിക്കണം. ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണ കാലത്ത് മൌദൂദിയുമായി നദവി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോകം ചുറ്റിയ പണ്ഡിതനായിരുന്നു നദവി സാഹിബ്. അറബുരാജ്യങ്ങള്‍ക്ക് പുറമെ, ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ നിരവധി രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. സുഉൂദി, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ഔദ്യോഗകി റേഡിയോകളിലും അദ്ദേഹം പ്രഭാഷണം നടത്തിയിട്ടുണ്ട്. 1943 ല്‍ അദ്ദേഹം നദവത്തുല് ‍ഉലമയുടെ പ്രിന്‍സിപ്പളായി ചുമതലയേറ്റു. 1961 ല്‍ ജ്യേഷ്ഠന്‍റെ മരണത്തെ തുടര്‍ന്ന് നദവത്തുല് ‍ഉലമയുടെ റെക്ടറായി തുടരുകയും ചെയ്തു. ഹനഫി മദ്ഹബുകാരനായിരുന്ന നദവി സാഹിബ് സുന്നീധാരക്കൊപ്പം നിന്ന വ്യക്തിത്വമായിരുന്നു. മൂന്നിലേറെ ത്വരീഖത്തുകളില്‍ അദ്ദേഹം ഇജാസത്ത് നല്കിയിരുന്നുവത്രെ. ആള്‍ഇന്ത്യമുസ്‌ലിം പേഴ്സണല് ‍ബോഡ് ചെയര്‍മാന്‍, മുസ്‌ലിം മജിലിസെ മുശാവറ വക്താവ്, ഓക്സ്ഫഡ് സര്‍വകലാശാല ഇസ്‌ലാമിക് റിസര്‍ച്ച് സെന്‍റര്‍ മേധാവി തുടങ്ങിയ സ്ഥാനങ്ങള് വഹിച്ചിട്ടുണ്ട്. രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ ശക്തിയാര്‍ജിപ്പോള്‍ അദ്ദേഹം മാനുഷിക പരിഗണനയോടെ അതിലിടപെട്ടു. 1947 ല് ‍പയാമെ ഇന്‍സാനിയ്യാത്ത് എന്ന പേരില്‍ ഒരു സംഘടനക്ക് രൂപം നല്‍കുന്നുണ്ട്. 1993ല്‍ ആള്‍ ഇന്ത്യ മില്ലി കൌണ്‍സില് ‍രൂപം കൊണ്ടപ്പോള്‍ അതിന്‍റെ മുഖ്യരക്ഷാധികാരി ആയിരുന്നു. അറബു- ഉറുദു ഭാഷകളിലായി നിരവധി ഗ്രന്ഥങ്ങള് ‍അദ്ദേഹത്തിന്‍റെതായുണ്ട്. അദ്ദേഹത്തിന്‍റെ പല ലേഖനങ്ങളും പ്രസംഗങ്ങളും ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യപ്പെട്ടിട്ടുമുണ്ട്. തന്‍റെ 24 ാമത്തെ വയസ്സിലായിരുന്നു അലിമിയാന് ‍ആദ്യഗ്രന്ഥം രചിച്ചത്. 46 പേജുള്ള സീറത്ത് അഹ്മദ് ശഹീദ് ആണ് ആ പുസ്തകം. മാദാ ഖസിറല് ‍ആലം, രിജാലുല്‍ ഫികരി വദ്ദഅവ, ഖസസുന്നബിയ്യീന്‍ തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ അറബിയില്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. മുസ്‌ലിം ലോകത്തിന് അലീമിയാന്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് സുഊദി ഭരണകൂടം അദ്ദേഹത്തിന് കിംഗ്ഫൈസല്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. 1980 ലായിരുന്നു അത്. 1981 ല്‍ കാശ്മീര്‍ യൂനിവേഴ്സിറ്റി അറബിസാഹിത്യത്തില്‍ ഡീ-ലിറ്റ് നല്‍കി ആദരിച്ചു. ശബീര്‍ ഷൊര്‍ണൂര്‍ (ദാറുല്‍ഹുദാ ഡിഗ്രി വിദ്യാര്‍ഥി)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter