മതനിന്ദ: പ്രതിഷേധങ്ങള്‍ക്കൊണ്ട് കാര്യമായോ
 width=ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ് എന്ന് അമേരിക്കന്‍ സിനിമ മുസ്‌ലിംലോകത്തെ ചര്‍ച്ചാവിഷയമായിട്ട് ആഴ്ചകള്‍ കഴിഞ്ഞു. ലോകത്താകെ മുസ്‌ലിംകള്‍ അതിനെതിരെ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നു. മുസ്‌ലിംപശ്ചാത്തലത്തിലുള്ളതും അല്ലാത്തവയുമായ വിവിധ സംഘടനകള്‍ അതിനെതിരെ രംഗത്തു വന്നു. ആഗോള തലത്തില്‍ തന്നെ ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമങ്ങള്‍ നിര്മി‍ക്കുക അത്യാവശ്യമാണെന്ന് പറഞ്ഞു. ഏകദേശമെല്ലാ മുസ്‌ലിംരാജ്യങ്ങളും അതേ പല്ലവി ആവര്‍ത്തിച്ചു. അവസാനം ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലും സിനിമയുടെ ദുരുദ്ദേശ്യത്തെ അംഗീകരിച്ചു അതിനെതിരെ പ്രസ്താവന നടത്തി. ഇനി ഫ്ലാഷ്ബാക്കിലേക്ക്. കഴിഞ്ഞ വര്‍ഷം ഷൂട്ടിങ്ങ് പൂര്‍ത്തിയായ ഈ ഫിലിം ഇക്കഴിഞ്ഞ ജൂണിലാണ് കാലിഫോര്‍ണിയയില്‍ റിലീസായത്. കാലിയായ കൊട്ടകകളില്‍ ഓടിയ സിനിമയുടെ ട്രെയിലര്‍ അക്കാലത്ത് തന്നെ യൂട്യൂബിലുണ്ട്. അതിനെതിരെ പ്രതിഷേധമോ ബഹളമോ ഉണ്ടായില്ല. ലോകം അറിഞ്ഞതു പോലുമില്ല. സെപ്തംബറിന്റെ തുടക്കത്തില്‍ പ്രസ്തുത ട്രെയിലറിന്റെ അറബി പതിപ്പ് ഡബ്ബ് ചെയ്ത് അതേ യൂട്യൂബ് ചാനലില്‍ അപലോഡ് ചെയ്യപ്പെട്ടു. ഇരട്ടഗോപുരങ്ങളുടെ ആക്രമണത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് ആഗോള മാധ്യമങ്ങള് ഇസ്‌ലാമിക തീവ്രവാദത്തെ കുറിച്ചം മുസ്‌ലിംവിശ്വാസികളുടെ മൌലികവാദത്തെ കുറിച്ചും ചര്ച്ചകളും ടോക്കേഷോകളും നടത്തിക്കൊണ്ടിരുന്ന സമയം. യൂട്യൂബിലെ ഈ അറബി പതിപ്പിനെ കുറിച്ചുള്ള വാര്‍ത്ത മുസ്‌ലിംമാധ്യമങ്ങളും ഏറെ പ്രാധാന്യത്തോടെ ഏറ്റെടുക്കുന്നു. അന്നാസ് പോലുള്ള ഈജിപ്ഷ്യന്‍ ചാനലുകള് ഈ ട്രെയിലര്‍ സംപ്രേഷണം ചെയ്തതോടെ മുസ്ലിംരാജ്യങ്ങള്‍ അതേറ്റെടുത്തു. അവര് തക്ബീര് മുഴക്കി തെരുവിലിറങ്ങി. യു.എസ് അംബാസഡറടക്കം നിരവധി പേര്‍ അതില്‍ കൊല്ലപ്പെട്ടു. ഇന്നലെയാണ് പാകിസ്ഥാന്‍ ഔദ്യോഗികമായി പ്രതിഷേധ ദിനം ആചരിച്ചത്. അതില് മാത്രം പോലീസുകാരടക്കം 17 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഡച്ചുമാഗസിനായ ജിലന് പോസ്റ്റില് വര്ഷങ്ങള്‍ക്ക് മുന്പ് പ്രസിദ്ധീകരിച്ചു വന്ന മുഹമ്മദ് നബിയെ അവഹേളിക്കുന്ന കാര്‍ട്ടൂണാണ് അടുത്തകാലത്തായി ഈ വിഷയത്തെ ലോകജനതയുടെ ശ്രദ്ധയില്‍ കൊണ്ടു വന്ന സംഭവം. സല്മാന്‍ റുഷ്ദിയും സാത്തിനിക് വേഴസസുമെല്ലാം മുസ്ലിംലോകത്തെ ചൊടിപ്പിച്ചത് അതിനും ഏറെ മുന്നെയായിരുന്നു. ആവിഷ്കാരസ്വാതന്ത്ര്യവും മതനിന്ദയും തമ്മിലാണ് ഇവിടെ സംഘട്ടനത്തിലുള്ളത്. മതങ്ങളെയും മതമൂല്യങ്ങളെയും പരിഹസിച്ചു കൊണ്ടുള്ള ആവിഷകാരങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടരുതെന്നാണ് മുസ്‌ലിംരാജ്യങ്ങള്‍ പൊതുവിലുന്നയിച്ച ആവശ്യം. എന്നാല്‍ ഇതുവെറുമൊരു ആവിഷ്കാരമാണെന്നും അതിനെതിരെ പ്രതിഷേധിക്കുന്നത് അല്പ width=ത്തം കൊണ്ടാണെന്നും പാശ്ചാത്യവലയങ്ങളും പറയുന്നു. ഇക്കുറി ഒരു ഭാഗത്ത് മുസ്‌ലിംകളുടെ പ്രതിഷേധം നടന്നുകൊണ്ടിരിക്കെ തന്നെ മറ്റു രണ്ടു സംഭവങ്ങള്‍ കുടി അരങ്ങേറി. പാരിസിലെ ചാര്ളി ഹെബഡോ മാഗസിനില്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ് അച്ചടിച്ചു വന്നതാണ് അതിലൊന്ന്. രണ്ടാമത്തെത് സല്മാന് റുഷ്ദിയുടെ പുസ്തകമാണ്. ഇറാന്റെ വധ ഫതുവയെ തുടര്‍ന്ന് താന്‍ നടത്തിയ ഒളിവു ജീവിതം കൃത്യമായി വിശദീകരിക്കുന്നതാണ് ഈ പുസ്തകം. രണ്ടിലെയും പ്രതിപാദ്യം പ്രത്യക്ഷത്തില്‍ തന്നെ ഇസ്‌ലാമും മുസ്ലിംകളുമാണ്. പ്രതിഷേധം ഒരിക്കലും ശാശ്വത പരിഹാരമാകുന്നില്ലെന്നാണ് പ്രതിഷേധത്തിനിടയില്‍ തന്നെ വെളിച്ചം കാണാന്‍ ധൈര്യം കാണിച്ച ഈ രണ്ടു ആവിഷ്കാരങ്ങളിലൂടെ നാം മനസ്സിലാക്കേണ്ടത്. പ്രവാചകനെ നിന്ദിച്ചും മറ്റും ഇനിയും സിനിമകള്‍ വരാന്‍ മതി. അപ്പോഴും നാം മുസ്‌ലിംകള്‍ പ്രതിഷേധവുമായി രംഗത്തുവരും. കൂടെക്കടെ പ്രതിഷേധവുമായി രംഗത്തുവരുന്പോള്‍ പിന്നെ ഇസ്‌ലാമിന് പുറത്തുള്ളവര്‍ അതിനെ ഗൌനിക്കാതെയാവും. നമമുടെ പ്രതിഷേധങ്ങള്‍ നമുക്കുള്ളിലേക്ക് മാത്രം വലിയും. പ്രതിഷേധങ്ങള്‍ വേണ്ടത് തന്നെ. എന്നാല്‍ നാം നമ്മെ പ്രതിഷേധങ്ങളില്‍ മാത്രം തളച്ചിട്ടാല്‍ മതിയോ. സാത്താനിക് വേഴ്സസ് പുറത്തിറങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. ഇപ്പോള്‍ അതിനെ തുടര്ന്ന് തനിക്കുണ്ടായ അനുഭവങ്ങളും റുഷ്ദി ലോകത്തിനു മുന്നില്‍ എഴുതിയവതരിപ്പിച്ചു. എന്നാല്‍ സാത്താനിക് വേഴ്സസിലെ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ് അന്നത്തെ പ്രതിഷേധം നിര്ത്തിയതോടെ  തീര്‍ന്നുപോയി മതമൂല്യങ്ങളെ രക്ഷിക്കാനുള്ള നമ്മുടെ വ്യഗ്രത! സത്യാവസ്ഥ എന്തെന്ന് വിശദീകരിക്കുന്ന ഒരു കുറിപ്പുപോലും നമ്മുടെ ഭാഗത്ത് നിന്നുണ്ടായില്ല. തസ്ലീമനസ്റിന്റെ രചനകളുടെ കാര്യവും അങ്ങനെ തന്നെ. മര്‍മം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയാത്തതു പോലെ.  width=പ്രവാചക പത്നി ആയിശബീവിയെ മുഖ്യകഥാപാത്രമാക്കി ജുവല്‍ ഓഫ് മദീന എന്നൊരു പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ട് അധിക കാലമായിട്ടില്ല. പ്രവാചക പത്നിയെ മോശമാക്കി ചിത്രീകരിക്കുന്ന പ്രസ്തുത ഫിക്ഷന്‍ പുറത്ത് വന്നയുടനെ അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാന്‍ ശ്രമിച്ചവര്‍ തുറന്നു പറയുന്ന ഒരു ദുഖ സത്യമുണ്ട്. വിഷയം വിവാദമായിട്ടു കൂടി അതെ കുറിച്ച് ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ ലഭ്യമായില്ല പോലും. വിവാദമാകുന്ന വിഷയങ്ങള്‍, ചുരുങ്ങിയത് അതെങ്കിലും, കൃത്യമായി അടയാളപ്പെടുത്തുന്ന പുസ്തകങ്ങളും ആവിഷ്കാരങ്ങളും എന്തുകൊണ്ട് നമുക്ക് ശ്രമിച്ചു കൂടാ. മുസ്ലിംലോകത്ത് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നില്ലെന്ന് ഒറ്റയടിക്ക് പറയുന്നില്ല. ഈജിപതും ഇറാനും തുര്ക്കിയുമെല്ലാം ഇത്തരം ശ്രമങ്ങളുമായി മുന്നോട്ട് വരാറുണ്ടെങ്കിലും അവയൊന്നും വിടവ് നികത്താന് പോന്നവയല്ല. സമീപനത്തിലും ഭാഷയിലും അനുഭവപ്പെടുത്തുന്നതിലുമെല്ലാം ഈ ശ്രമങ്ങള്‍ പാജയപ്പെട്ടുപോകുന്നു. നമ്മള്‍ നടത്തുന്ന സംവാദം നമ്മളിലേക്ക് മാത്രം ഒതുങ്ങിപ്പോകുകയാണ്. നമ്മുടേതെന്ന വലയം വെട്ടിച്ച് അന്യന് കൂടി അനുഭവിക്കാന്‍ പാകമാകുന്പോള്‍ മാത്രമേ വിവരസാങ്കേതികതയുടെ ഇക്കാലത്ത് ഏത് ശ്രമവും വിജയിക്കൂ. നമ്മുടെ വിശ്വാസവലയത്തിലുള്ളവരെ ഈ ശ്രമങ്ങള്‍ സുഖിപ്പിക്കുന്നുണ്ടാവാം. പക്ഷേ, അന്യനെ അഭിസംബോധന ചെയ്യാത്ത കാലത്തോളം ഒരര്ഥത്തില്‍ ഇവയെല്ലാം വിഫലമായി തുടരുകയാണ്. അത് കൊണ്ടാണ് ഇസ്‌ലാമിനെ തെറ്റായി വ്യഖ്യാനിക്കുന്ന ചില ആവിഷ്കാരങ്ങള്‍ ഇടയ്ക്കിടക്ക് പ്രത്യക്ഷപ്പെട്ടു കൊണ്ടേയിരിക്കുന്നത്. മന്‍ഹര്‍ യു.പി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter