ഇസ്‌ലാമോഫോബിയ കേരളത്തെയും ബാധിച്ചിരിക്കുന്നു?!

കറുത്തവരുടെ സാന്നിധ്യം വെള്ളക്കാരില്‍ ഒരേ സമയം ഭയാശങ്കകളും കാമനകളും ഉണ്ടാക്കുന്നതാണ്. അതേപോലെ ഇസ്ലാമിന്റെ മതപരതയോടുള്ള ഭയപ്പാട് മതേതര ആധുനികതയുടെ പിറവിയില്‍ തന്നെയുണ്ട്. തന്മൂലം; ഭരണകൂടവും കോടതികളും വ്യക്തിവാദികളായ ബുദ്ധിജീവികളും മതനിരപേക്ഷതയെപ്പറ്റി എത്രമാത്രം ആണയിട്ടാലും ഈ ഭയപ്പാടിന്റെ ഭാരം 'മതഭ്രാന്ത്' 'സദാചാരഭ്രാന്തു', 'മതതീവ്രവാദം', മുതലായ പേരുകളിലൂടെ ഇസ്ലാമിന്റെമേല്‍ മാറിമാറി പതിച്ചുകൊണ്ടിരിക്കും.

ഹാദിയ മതത്തെ പ്രാക്ടീസ് ചെയ്യാത്ത ഒരു മുസ്ലിമിനെ വിവാഹം കഴിക്കുകയും, പര്‍ദ്ദ ധരിക്കാതെയും, വിശ്വാസജീവിതം നയിക്കാതെയും ഇരുന്നെങ്കില്‍ അവളെ ഇത്രമാത്രം മെരുക്കണമെന്നോ, അവളുടെ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്രത്തെ സംശയിക്കണമെന്നോ ആര്‍ക്കും തോന്നുമായിരുന്നില്ല.

പടിഞ്ഞാറന്‍ നാടുകളില്‍ ഇപ്പോള്‍ മുസ്ലിമിനെകുറിച്ചു പഠിക്കാനും ശ്രദ്ധിക്കാനുമുള്ള നിരവധി ശ്രമങ്ങള്‍ നടക്കുന്നതായി ദറീദയുമായുള്ള സംഭാഷണത്തില്‍ മുസ്തഫ കമാല്‍ വ്യക്തമാകുന്നു. എന്നാല്‍ ഇവയെല്ലാം വെള്ളക്കാരുടെ ആശങ്കകള്‍ തീര്‍ക്കുന്നതിനെ ലക്ഷ്യം വെക്കുന്നതിനാല്‍ മുസ്ലിമുകളുടെ ജീവിതത്തെ അവ ഒട്ടും പരിഗണിക്കുന്നില്ലന്നു അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

സമാനമായുള്ള അവസ്ഥതന്നെയാണ് ഇവിടടെയും ഉള്ളതെന്ന് തോന്നുന്നു. അതിനാല്‍; ഹാദിയയുടെ പൗരാവകാശത്തിനും ലിംഗനീതിക്കുംവേണ്ടി ഐക്യപ്പെടുന്നതിനോടൊപ്പം, ഇസ്ലാമിന്റെ മതപരതയെ അടുത്തും ആദരവോടെയും കാണേണ്ടതുണ്ട്. അപ്പോഴേ, മതനിരപേക്ഷതയുടെ പ്ലാറ്റുഫോമുകളില്‍ തന്നെയുള്ളവരുടെ വെറുപ്പും വിദ്വേഷവും മാറുകയുള്ളൂ.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter