'ഇസ്‌ലാമോഫോബിയ ചിലരുടെ നിര്‍മാണമാണ്. ആ പദം ഒഴിവാക്കിയാല്‍ തീരുന്നതാണ് ഇപ്പറഞ്ഞ പേടി'
ഇസ്‌ലാമോഫോബിയ ആഗോള മാധ്യമങ്ങള്‍ വഴി വലിയൊരു അര്‍ബുദമായി സമൂഹത്തില്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. പുതിയ കാലത്ത് ഇതിനായി പ്രവര്‍ത്തിക്കുന്നവരെയും അത് നടത്തുന്നതിന്റെ കാരണങ്ങളെയും വിശദമായി ചര്‍ച്ച ചെയ്തു പുതുതായി അമേരിക്കയില്‍ ഇറങ്ങിയ പുസ്തകമാണ് The Islamophobia Industry: How the Right Manufactures Fear of Muslims. അമേരിക്കയിലെ Aslan Media യിലെ എഡിറ്റര്‍-ഇന്‍-ചീഫ് ആയ Nathan Lean ആണ് പുസതകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. (സുഊദിയിലെ തബൂക് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍ഡ് പ്രൊഫസര്‍ ജോസഫ് റിച്ചാര്‍ഡ് നാതന്‍ ലീനുമായി നടത്തിയ അഭിമുഖത്തില്‍നിന്ന്. വിവര്‍ത്തനം.)  width=? പുതിയ ഈ പുസ്തകരചന നടത്തിയതിന്റെ സാഹചര്യം. പാര്‍ക്ക് 51 കമ്മ്യൂണിറ്റി സെന്ററുമായി ബന്ധപ്പെട്ടാണ് ഞാനീ അന്വേഷണം തുടങ്ങുന്നത്. ഗ്രൌണ്ട് സീറോ മോസ്ക് എന്ന പേരില്‍ പ്രശസ്തമായ ആ പ്രശ്നം രാജ്യത്ത് വലിയ ചര്‍ച്ചയായത് ഒരൊറ്റ രാത്രി കൊണ്ടായിരുന്നല്ലോ. അതാണ് സത്യത്തിലീ അന്വേഷണത്തിന് കാരണമായി ഭവിച്ചത്. (അമേരിക്കയിലെ ലോവര്‍ മാന്‍ഹട്ടണില്‍  മുസ്‌ലിംകള്‍ നിര്‍മിക്കാനുദ്ദേശിച്ച കമ്മ്യൂണിറ്റി സെന്ററുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തെ കുറിച്ചാണ് ലീനിവിടെ സൂചിപ്പിക്കുന്നത്. ഇസ്ലാം വിരുദ്ധര്‍ ‘ഗ്രൌണ്ട് സീറോ മോസ്ക്’ എന്ന പേരു നല്‍കിയാണ് ആ നിര്‍മാണ പദ്ധതിക്കെതിരെ പൊതുജന പ്രതിഷേധമുണ്ടാക്കിയത്. മുസ്‌ലിംകളുടെ ഈ നിര്‍മാണം തീവ്രവാദപരമാണെന്നും മറ്റുമായിരുന്നു പ്രതിഷേധക്കാരുടെ വാദം. വിവര്‍ത്തകന്‍.) ഞാന്‍ നോക്കിയപ്പോള്‍ ഗ്രൌണ്ട് സീറോ മോസ്കിനെതിരെ പ്രതിഷേധിച്ചിരുന്നവരെല്ലാം ശരീഅത്ത് വിരുദ്ധ ബില്ലിന് വേണ്ടി ശ്രമിച്ചിരുന്നവരാണെന്ന് മനസ്സിലായി. കാലിഫോര്‍ണിയ തൊട്ട് ടെന്നസി വരെ പല മസ്ജിദുകളുടെയും നിര്‍മാണത്തെ തടസ്സപ്പെടുത്തിയതും ഇവരായിരുന്നു. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പേര് പറഞ്ഞ് അമേരിക്കന്‍ ജനതയെ പേടിപ്പിച്ചിരുന്നവരും ഇവരൊക്കെ തന്നെയായിരുന്നു. അങ്ങനെയെങ്കില്‍  ഇവര്‍ക്കിടയില്‍ ചില കൂട്ടുകെട്ടുണ്ടെന്ന് മനസ്സിലാക്കുക എളുപ്പമായിരുന്നു. ആ ബന്ധങ്ങളെ പുറത്തുകൊണ്ട് വരികയും കാര്യങ്ങളുടെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് സ്വാഭാവികമായും തോന്നി. ? ഇസ്‌ലാമോഫോബിയ ഒരു വ്യവസായമാണെന്നാണ് പുസ്തകം പറയുന്നത്. ആരാണ് സത്യത്തിലീ വ്യവസായത്തിനു പിന്നിലുള്ളത്. അമേരിക്കയില്‍ ഇതിനു പിന്നില് നിരവധി പേരുണ്ട്. പ്രധാനമായും രണ്ടുപേരാണ് ഇവരില്‍ പൊതുജന സ്വാധീനം നേടിയത്. ഒന്ന്, പമീല ഗെല്ലര്‍, രണ്ട്, റോബര്‍ട്ട് സ്പെന്‍സര്‍. രണ്ടും അമേരിക്കയിലെ പ്രശസ്തരായ ബ്ലോഗെഴുത്തുകാരാണ്. ഇന്റര്‍നെറ്റിലെ സാധ്യതകളുപയോഗപ്പെടുത്തി ഇസ്ലാം വിരുദ്ധതയും മുസ്‌ലിംകളോട് വൈരാഗ്യവും കുത്തിവെക്കുന്ന കാര്യത്തില്‍  ഈ രണ്ടു ബ്ലോഗര്‍മാരും ഏറെ വിജയിച്ചിരിക്കുന്നു. ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് പാര്‍ക് 51 പ്രതിഷേധത്തിന് നേതൃത്വം നല്‍കിയിരുന്നത്. ഇവരുടെ പേഴ്സണല്‍ ലോയര്‍മാര്‍ ചേര്‍ന്നാണ് രാജ്യത്തെ നിയമനിര്‍മാണ സഭകളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ശരീഅത്ത് വിരുദ്ധ ബില്ലിന്റെ പ്രഥമ ഡ്രാഫ്റ്റ് എഴുതി തയ്യാറാക്കിയത്. എന്നു മാത്രമല്ല ഈയുടത്ത് ന്യൂയോര്‍ക്ക് മെട്രോയിലുടനീളം സ്ഥാപിതമായിരുന്ന മുസ്‌ലിം വിരുദ്ധ പരസ്യങ്ങള്‍ക്ക് പിന്നിലും സെപെന്‍സറും ഗെല്ലറുമുണ്ടായിരുന്നു. മിഡിലീസ്റ്റില്‍ അതിശക്തമായ പ്രതിഷേധത്തിന് കാരണമായ ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ് എന്ന് പ്രവാചക വിരുദ്ധ സിനിമയുമായും ഇവര്‍ രണ്ടു പേര്‍ക്കും ബന്ധമുണ്ട്. 2010 ല്‍ ജൂലൈയില്‍ യൂറോപിനെ ഇസ്ലാംവല്‍ക്കരിക്കുന്നതിനെതിരെ പ്രതിഷേധിച്ച് 77 പേരെ കൂട്ടക്കശാപ്പ് ചേയത് നോര്‍വീജിയന്‍ തീവ്രവാദി ആന്‍ഡ്ര്യൂ ബ്രിവികിനെ ഓര്‍ക്കുന്നില്ലേ. അയാള്‍ അക്രമം നടത്താന്‍ തനിക്ക് പ്രചോദനമായ വ്യക്തികളെ അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആ ലിസ്റ്റിലും സ്പെന്‍സറുടെയും ഗെല്ലറിന്റെയും പേരുകളുണ്ട്. ? എന്നിട്ടിപ്പോള്‍ എത്ര വിജയകരമാണ് മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന ഇസ്‌ലാമോഫോബിയ എന്ന ഈ വിദ്വേഷവ്യവസായം. അതേറെ വിജയകരം തന്നെയാണ്, സംശയമൊന്നും വേണ്ട. അമേരിക്കയില്‍ ഇസ്‌ലാമിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഏഴോളം സംഘങ്ങള്‍ക്ക് 42 മില്യന്‍ യു.എസ് ഡോളറാണ് കഴിഞ്ഞ പത്തുവര്‍ഷങ്ങളിലായി ഒഴുകിയത്. ഇത് Centre for American Progress പുറത്ത് വിട്ട് ഔദ്യോഗിക കണക്ക്. യഥാര്‍ഥ തുക ഇനിയുമേറെ കാണും. വ്യക്തിപരമായി ഇത്തരം പദ്ധതികള്‍ക്കായി സംഭാവന ചെയ്യുന്ന നിരവധി ആളുകളുണ്ട്. സമ്പന്നരായ ചില ഇസ്രായേലികളും പദ്ധതിയുടെ വിജയത്തിനായി സാമ്പത്തികമായി സഹായിക്കുന്നുണ്ട്. മുസ്‌ലിം വിരുദ്ധ പ്ലാറ്റ്ഫോം സ്വീകരിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി പ്രത്യേകമായി ഒഴുകുന്ന രാഷ്ട്രീയ സംഭാവനകള്‍ ഇതിനു പുറമെ വേറെയും. ? അമേരിക്കയിലെ ജനതയില്‍ ഇസ്‌ലാമോഫോബിയ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട്. അമേരിക്കയിലെ അവസ്ഥ ഏറെ പരിതാപകരമാണ്. പകുതി അമേരിക്കക്കാരും തങ്ങളുടെ രാജ്യത്ത് മുസ്‌ലിംകള്‍ ഒരു തരം അസൌകര്യമാണെന്ന് ചിന്തിക്കുന്നവരാണ്.  ഇതിനകം പുറത്ത് വന്നുകഴിഞ്ഞ് പല അഭിപ്രായ സര്‍വേകളുടെയും ഫലം ഇത് വ്യക്തമാക്കി കഴിഞ്ഞതാണല്ലോ. മസ്ജിദുകള്‍ക്ക് നേരെ പലേടത്തും നടക്കുന്ന അക്രമങ്ങള്‍, മുസ്‌ലിം സമുദായത്തിനെ ചുറ്റിപ്പറ്റി പൊതുജീവിതത്തില്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക നരീക്ഷണം, എന്തിനെയും വംശപരവും വര്‍ഗപരവുമായി വിശദീകരിച്ചു തുടങ്ങുന്ന പുതിയ രീതികള്‍... ഇവയെല്ലാം എന്താണു സൂചിപ്പിക്കുന്നത്. രാജ്യത്തെ സമൂഹത്തിനിടയില്‍ അര്‍ബുദം കണക്കെ ബാധിച്ച ഈ രോഗത്തിന്റെ ലക്ഷണങ്ങളാണവ. ഒരു സംശയവുമില്ല. അമേരിക്കയില്‍ മുസ്‌ലിംകള്‍ വളരെ കുറച്ച് അക്രമം മാത്രമെ നടത്തിയിട്ടുള്ളൂവെന്നതാണ് സത്യം. 2001 മുതല്‍ 2010 വരെയുള്ള പത്താണ്ടില്‍ വിജയകരമായി നടത്തിയെന്ന് പറയപ്പെടുന്ന മുസ്‌ലിം തീവ്രവാദ അക്രമങ്ങള്‍ 33 എണ്ണം മാത്രമാണ്. ശരിയാണ്, 33 അത്ര ചെറിയ കണക്കൊന്നുമല്ല. എന്നാല്‍ ഇക്കാലത്തിനിടെ രാജ്യത്ത് നടന്ന ഒന്നര ലക്ഷത്തില്‍ പരം കൊലപാതങ്ങളുമായി താരതമ്യം ചെയ്യണം. അപ്പോഴാണ് തീവ്രവാദം സത്യത്തിലെവിടെയാണ് വളര്‍ന്നു കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാനാകുക.  width=? യൂറോപ്പില്‍ നിന്ന് വരുന്ന വാര്‍ത്തകളും ഭിന്നമല്ല. അവിടെ ഈ ഭീതി എത്രമാത്രം പടര്‍ന്നിട്ടുണ്ട്. ഇസ്‌ലാമോഫോബിയ പൊതുസമൂഹത്തില് ഏറെ സ്വാധീനിച്ച ഇടമാണ് യൂറോപ്പ്. കാരണം അവിടെ ഈ ചിന്ത സ്ഥാപനവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഭരണകൂട നയങ്ങളില്‍ വരെ മുസ്‌ലിം വിരുദ്ധത ഏറെ പ്രകടമായി കാണുന്നുണ്ട് അവിടെ. നഗരങ്ങളില്‍ പര്‍ദയിട്ട് വന്ന സ്ത്രീകളെ പിടിക്കാനും അവരെ കുറിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനുമെല്ലാം ആളുകളെ കൂലി കൊടുത്ത് ജോലി എല്‍പിക്കുന്ന വാര്‍ത്തകള്‍വരെ യൂറോപ്പിലെ ബെല്‍ജിയത്തില്‍ നിന്ന് പുറത്ത് വന്നിരുന്നു. ഇത്തരം വാര്‍ത്തകളെ കുറിച്ച് കേള്‍ക്കുമ്പോള്‍ ആദ്യം തോന്നുക ഇതെല്ലാം ഇല്ലാത്തതാണെന്നാണ്. അതിനുപുറമേ യൂറോപ്പില്‍ വലതുപക്ഷ ദേശീയതാവാദവും  ശക്തമായി കൊണ്ടിരിക്കുന്നുണ്ട്. ഒരുതരം നിയോ-നാസിസമാണ് അവര്‍ മുന്നോട്ട് വെയ്ക്കുന്നത്. വെള്ള വര്‍ഗക്കാരുടെ പുരോഗമനം മാത്രമെ ഇവര്‍ അംഗീകരിക്കുന്നുള്ളൂ. സാമൂഹിക പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇവര്‍ മുസ്‌ലിംകളെ ചിന്താപരമായി എതിരിടുകയും ചെയ്യുന്നു. ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് അത്തരത്തില്‍ പെട്ട ഒരു യൂറോപ്യന്‍ ഫുട്ബോള്‍ സംഘമാണ്. പട്ടണങ്ങളിലും റസ്റ്റോറാന്റുകളിലും വന്ന് അത്തരക്കാര്‍ നടത്തുന്ന ആക്രമണങ്ങളില്‍ പെട്ട് മുസ്‌ലിംകള്‍ ക്രൂരമായി വധിക്കുന്നു. പുറത്തുള്ളവര്‍ യൂറോപ്പിലേക്ക് കുടിയേറുന്നത് അവിടത്തുകാര്‍ക്ക് സഹിക്കാനാകുന്നില്ല. അത്ര തന്നെ. അതാണ് യൂറോപ്പിന്റെ കഥ. ? ഇസ്‌ലാമോഫോബിയക്ക് എന്താണൊരു പ്രതിവിധി. കാര്യമായും ബന്ധങ്ങളുണ്ടാക്കുക തന്നെ. പിന്നെ അതെ കുറിച്ചു സംവദിക്കുകയും ചെയ്യണം. കൂടെ ജോലിചെയ്യുന്നവരായ, അയല്‍വാസികളായ മുസ്‌ലിംകളെ നേരെ മനസ്സിലാക്കാന്‍ ശ്രമിക്കണം. അവരോട് സൌഹൃദം കൂടിയാല്‍ തന്നെ ഇതേറെ മാറും. അതുവഴി നമ്മുടെ ആശയങ്ങള്‍ പരസ്പരം മാറുമെന്ന് ഇപ്പറയുന്നതിന് അര്‍ഥമില്ല. മറിച്ച് ഇസ്‌ലാമോഫോബിയയെ കുറിച്ച് സമൂഹത്തിലുള്ള ശബ്ദകോലാഹലങ്ങള്‍ക്ക് അവസാനമാകുകയും മനുഷ്യത്വത്തിന്റെ പേരില്‍ നമ്മള്‍ പരസ്പരം അടുത്തറിയുകയും ചെയുന്ന സാഹചര്യം സൃഷ്ടിക്കാന്‍ ഇതിലൂടെയാകുമല്ലോ. അത്രയേ വേണ്ടൂ. ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്ന ആളുകള്‍ക്ക് ഇസ്‌ലാമെന്ന മതത്തോട് ഒരു വൈരാഗ്യമുണ്ടെന്നതാണ് സത്യം. നാം അത്തരക്കാരുടെ വൈരാഗ്യം തിരിച്ചറിയുകയും അത് പൊതുജനത്തിലെത്തിക്കുകയും വേണം. ഇതെല്ലാം വഴി വ്യക്തിപരമായി നമ്മിലും ഇസ്ലാം മതത്തെ കുറിച്ച് വേരൂന്നിക്കഴിഞ്ഞിട്ടുള്ള ദേഷ്യത്തിന് അറുതി വരുത്തണം. വ്യക്തിപരമായി മാത്രം പോര താനും. നമ്മുടെ ജോലിസ്ഥലങ്ങളില്‍, ചുറ്റിലുമുള്ള മാധ്യമങ്ങളില്‍, ചര്‍ച്ചുകളില്‍, കോളേജുകളില്‍, സര്‍വകലാശാലകളില്‌ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട പലേടത്തും ഈ വെറുപ്പ് കാണാനാകും. അതും നാം മാറ്റിയെടുത്തേ പറ്റൂ. അതത്ര നിസ്സാരമായ ഒരു ദൌത്യമല്ലെന്ന് എനിക്കറിയാം. നോക്കൂ, ഒരുകാലത്ത് ഏല്ലാവരും ഏറ്റുപിടിച്ചിരുന്ന റാസിസ്റ്റുകളുടെ വാദത്തിന് ഇന്ന് ആരെങ്കിലും ചെവി കൊടുക്കുന്നുണ്ടോ? ഇല്ലല്ലോ. അതു പോലെ ഇസ്‌ലാമോഫോബുകളായ ആളുകളുടെ ഈ ജല്‍പനങ്ങളെയെല്ലാം ആഗോളസമൂഹം പൂര്‍ണമായി തിരസ്കരിക്കുന്ന ഒരുദിനം വരുമെന്ന് എനിക്കുറപ്പുണ്ട്. എന്തോ. ? നമ്മുടെ സ്വന്തം ചുറ്റുവട്ടങ്ങളില്‍ തന്നെ ഇന്നീ ഇസ്ലാം ഭയം ശക്തമാണെന്ന് തോന്നുന്നു. അതിനെതിരെ ഏങ്ങനെ പ്രതികരിക്കാനാവും. അതിന് നിരവധി മാര്‍ഗങ്ങളില്ലേ. സമൂഹത്തില്‍ ഒരു അനീതി കാണുമ്പോള്‍ ഇനി മുതല്‍ നമുക്ക് മൌനികളാകാതിക്കാം. ഇസ്‌ലാമിനെ കുറിച്ചു പഠിക്കുകയും അയല്‍വാസികളായ മുസ്‌ലിംകളോട് കൂട്ടുകൂടുകയും ചെയ്യാം. ഇസ്‌ലാമോഫോബിയ എന്ന് വാക്ക് തന്നെയാണ് പിന്നെ പ്രധാനപ്പെട്ട ഒന്ന്. ആ പദം ഉപയോഗിക്കുന്നത് ഒഴിവാക്കാനായാല്‍ തന്നെ പിന്നെ സമൂഹത്തില് ഇസ്‌ലാമോഫോബിയ കാണില്ല.   അനുബന്ധ ലേഖനം: സാമുവല്‍ പി. ഹണ്ടിംഗ്ടണ്‍: വിവരക്കേടിന്റെ സംഘര്‍ഷം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter