സ്ത്രീകളിലെ ചേലാകര്‍മം: വാദങ്ങളും വസ്തുതകളും
സ്ത്രീകളിലെ സുന്നത്ത്: പ്രാകൃതം, ക്രൂരം..?
ഇങ്ങനെ വിലയിരുത്തുന്നതിന് രണ്ടാലൊരു കാരണം ഉണ്ട്. ഒന്നുകില്‍ ഇസ്ലാമിലെ 'സ്ത്രീ സുന്നത്ത്' എങ്ങനെ ചെയ്യുന്നു എന്ന അറിവില്ലായ്മ. അഥവാ, മറ്റു ചിലര്‍ ചെയ്യുന്നതു പോലെയായിരിക്കുമെന്ന മുന്‍ധാരണ. അല്ലെങ്കില്‍ ഇസ്ലാമിനോടുള്ള വിരോധം.. മുസ്ലിംകള്‍ക്കിടയില്‍ നിന്ന് 'പരിഷ്‌കാരം' ചമയുന്ന ചിലരുടെ പ്രതിഷേധം വെറും 'പുരോഗമന നാട്യം' അല്ലാതെ മറ്റൊന്നുമല്ല..
എന്താണ് സ്ത്രീ സുന്നത്ത് ?
സ്ത്രീകളുടെ യോനീ ഛേദം വിവിധ നാടുകളില്‍ നടപ്പിലുണ്ട്. ''ആഫ്രിക്ക, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ , ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ പെണ് സുന്നത്ത് നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന കര്‍മ്മമാണ്. ഇപ്പോഴും ഇരുപത് രാജ്യങ്ങളിലെങ്കിലും സ്‌ത്രൈണ പ്രജനനാവയവങ്ങളുടെ ബാഹ്യ ഭാഗങ്ങള്‍ മുഴുവനായോ ഭാഗികമായോ ഛേദിച്ചു കളയുന്ന സമ്പ്രദായം നിലവിലുണ്ട്..'' (നഗ്‌നനാരി/ഡോ.ഡസ്‌മെണ്ട് മോറിസ്/ മാതൃഭൂമി പബ്ലിഷേര്‍സ്)
അതായത്, വിവിധ രൂപങ്ങളില്‍ ഇത് നടക്കുന്നുണ്ട്. ഏറ്റവും കടുപ്പ മേറിയ രൂപം ഇതാണ്: ഭഗാധരങ്ങളും ഭഗ ശിശ്‌നികയും മുറിച്ചു കളയുകയോ ചീകിക്കളയുകയോ ചെയ്ത്, യോനീ ദ്വാരം, മൂത്രമൊഴിക്കാനും ആര്‍ത്തവ മൊഴുക്കിനുമുള്ള സ്ഥലമൊഴിച്ചു , സില്‍ക്ക് കൊണ്ടോ പൂച്ച ക്കുടല്‍ കൊണ്ടോ മുള്ളുകള്‍ കൊണ്ടോ തുന്നിക്കൂട്ടുക.ഇതാണ് ഫറോണിക് സുന്നത്ത്.. ഇങ്ങനെ തുന്നിക്കെട്ടുന്നതിന് infibulation എന്നുപറയും.
ആഫ്രിക്കയില്‍ നടക്കുന്ന യോനീ മുഖ ഛേദം അറ്റ് നാ കാമാ എന്നറിയപ്പെടുന്നു.. ഏകദേശം പതിന്നാല് പതിനഞ്ച് വയസ്സിലാണ് പെണ്‍കുട്ടികളെ ഈ ചടങ്ങിന് വിധേയരാക്കുക. പെണ്‍കുട്ടിയുടെ വികസിച്ചു നില്‍ക്കുന്ന സ്തനങ്ങളില്‍ പുരോഹിതന്‍(?!) മൃഗ ക്കൊഴുപ്പും ഒരു തരം ചെമ്മണ്ണും പുരട്ടുന്നു. അതോടെ ചുറ്റും നില്‍ക്കുന്ന സ്ത്രീ പുരുഷന്മാര്‍ നൃത്തം വെക്കുകയും പാട്ടുപാടുകയും ചെയ്യുന്നു. അവരുടെ മദ്ധ്യത്തില്‍ നിന്നും പുരോഹിതന്‍ പെണ്‍കുട്ടിയെ അകത്തേക്ക് കൊണ്ടുപോകുകയും അവളുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. അതിനു ശേഷം അയാള്‍ അവളുടെ യോനീ മുഖമാകെ മുറിച്ചു കളയുകയും ചെയ്യുന്നു.. ഉള്ച്ചുണ്ടുകള്‍ കൃസരിയടക്കം ശിശ്‌നികാ ഛേദം വരെയാണ് മുറിക്കുക. ചിലര്‍ പെണ്‍കുട്ടിയെ പൂര്‍ണ്ണ നഗ്‌നയായി കിടത്തിയിട്ട് ഒരു പൂവന്‍ കോഴിയെ കൊന്ന് അതിന്റെ രക്തം കൊണ്ട് യോനീ തടം ശുദ്ധിയാക്കിയ ശേഷമാണ് മുറി.. ഇക്കാലത്ത് വനിതാ പുരോഹിതര്‍ ആണത്രേ ഇത് ചെയ്യുന്നത്.. (ഭക്തിയും കാമവും/ ജോണ്‍സണ്‍ ഐരൂര്‍ /കറന്റ് ബുക്‌സ്)
എന്നാല്‍, ഇസ്ലാമില്‍ നിര്‍ദ്ദേശിക്കുന്ന സുന്നത്ത് മേലെ കാണിച്ച ക്രൂരമോ പ്രാകൃതമോ പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തില്‍ ഉള്ളതോ അല്ല. നോക്കൂ ഈ വിലയിരുത്തല്‍: ''കുറച്ചു കൂടി ക്രൂരത കുറഞ്ഞ രൂപത്തില്‍ ഭഗശിശ്‌നികയും ഭഗാധരങ്ങളും മാത്രം നീക്കം ചെയ്യും. തീവ്രത പിന്നെയും കുറഞ്ഞ സുന്നത്തില്‍ (അത് പ്രവാചകനായ മുഹമ്മദ് നബി ശുപാര്‍ശ ചെയ്തതാണെന്ന് പറയപ്പെടുന്നു) ഭഗശിശ്‌നികയുടെ അറ്റമോ പടമോ മാത്രം നീക്കം ചെയ്യുകയുള്ളൂ..'' പേജ് 218).
മുസ്ലികള്‍ക്കിടയില്‍ സ്ത്രീ സുന്നത്ത് കേരളത്തിലും യഥേഷ്ടം നടപ്പിലുണ്ടായിരുന്നു. അടുത്തകാലം വരെയും. പ്രസവമെടുക്കുന്ന ''ഒസ്സാത്തി' കള്‍ വളരെ സിമ്പിള്‍ ആയി അതങ്ങ് ചെയ്യുമായിരുന്നു. പ്രസവിച്ച കുട്ടിയുടെ ഇളം ശരീരത്തില്‍ നിന്നും അവര്‍ ആ നിശ്ചിത ഭാഗം നുള്ളിയെടുത്ത് കളയും. ഇതാരോടും സമ്മതം ചോദിച്ചിട്ടോ മറ്റോ അല്ല. അതവരുടെ ശുശ്രൂഷാ ക്രമത്തില്‍ പെട്ടതായിരുന്നു. ആണ്കുട്ടികളുടെത് ഒരല്പം കൂടി സങ്കീര്‍ണ്ണ മായതിനാല്‍ അക്കാര്യം 'ഒസ്സാന്‍'മാര്‍ക്ക് വിടും. അതിനാല്‍ സ്ത്രീ സുന്നത്ത് ഒരു വലിയ ഇഷ്യൂ ആയില്ല. എന്നാല്‍ കുട്ടികള്‍ വളര്‍ന്ന ശേഷം ഇപ്രകാരം ചെയ്യുന്നത് പൊതുവേ ഉണ്ടാകാറില്ല..മതം അതിന് നിര്‍ദ്ധേശിക്കുന്നുന്‌ടെങ്കിലും ശരി. പെണ്‍കുട്ടികള്‍ വളര്‍ന്നാല്‍ ആണ്‍ കുട്ടികളെക്കാള്‍ നാണം കൂടുതല്‍ പ്രകടിപ്പിക്കുന്നവരായതിനാല്‍ അവരത് സമ്മതിക്കില്ല എന്ന കാരണത്താലാണ് ക്രമേണ ആ സുന്നത്ത് ഒഴിവാക്കപ്പെട്ടത്. ഒസ്സാത്തികള്‍ കുറ്റിയറ്റു പോയതിനാല്‍ , പ്രസവിക്കപ്പെട്ട ഉടനെ 'നുള്ളിക്കളയുന്ന' വിദ്യ പ്രയോഗിക്കാന്‍ ആളില്ലാതായി..
സ്ത്രീ 'സുന്നത്ത്' : എതിര്‍പ്പിന് കാരണം?
ഇതര സംസ്‌കൃതിയില്‍ നടപ്പിലുള്ള ക്രൂര നടപടികള്‍ ഇസ്ലാമിലോ മുസ്ലിം ജീവിതത്തിലോ ഇല്ല. പിന്നെ എന്താണ് ഇതിലെ പ്രതിഷേധം? കുട്ടികള്‍ക്ക് വേദനിക്കുമെന്ന പ്രശ്‌നമാണെങ്കില്‍, ഇതിലേറെ വേദനിക്കുന്നതാണ് ആണ്‍കുട്ടികളുടെ സുന്നത്ത്. അതാണേല്‍ എല്ലാ മുസ്ലിംകളും ചെയ്തുവരുന്നതാണ്. 'മനുഷ്യാവകാശം' പറഞ്ഞ് അതിനെതിരെ രംഗത്തു വരുന്നവര്‍ ഉണ്ടാകാം. എന്നാല്‍, മതഅംഗത്വത്തിന്റെ ഭാഗമായുള്ള ഒരു ശരീരമുദ്ര കൂടിയാണ് ആണ്കുട്ടികളുടെ സുന്നത്ത്. മുലകുടി മാറ്റുമ്പോള്‍ കുഞ്ഞ് അനുഭവിക്കുന്ന വൈകാരിക മാനസിക വിഷമത്തോളം , സുന്നത്ത് കൊണ്ടുള്ള ശാരീരിക വിഷമം വരില്ല എന്ന് കുട്ടികളെ പോറ്റിയ സകലരും സമ്മതിക്കും. ജീവിത വളര്‍ച്ചയില്‍ അങ്ങനെ ചില ത്യാഗങ്ങള്‍ അനിവാര്യമാണെന്ന് ചുരുക്കം. ചിലപ്പോള്‍ ശരീരത്തിന് വേണ്ടി. മറ്റു ചിലപ്പോള്‍ ശരീരം പടച്ച സ്രഷ്ടാവിനു വേണ്ടി..
സ്ത്രീകള്‍ വേദന സഹിച്ചും അവരുടെ ശരീര ഭാഗങ്ങള്‍ മുറിക്കുകയും തുളക്കുകയും ചെയ്യാറുണ്ട്. മത നിര്‍ദ്ധേശമോ പ്രോല്‍സാഹനമോ ഇല്ലാതെയും അത് ചെയ്യുന്നു. ശരീര അലങ്കാരത്തിനോ ലൈംഗിക ഉത്തേജനത്തിനോ വേണ്ടിയായിരിക്കും അവരിത് ചെയ്യുന്നത്. ട്വീസറുകള്‍ ഉപയോഗിച്ചോ ത്രെഡ് ചെയ്‌തോ പുരികങ്ങള്‍ പറിച്ചു കളയുന്നത്, കാതും മൂക്കും കുത്തിത്തുളച്ച് ആഭരണങ്ങള്‍ അണിയുന്നത് സാര്‍വ്വത്രികമാണെങ്കില്‍, ഉദരം കുത്തിത്തുളച്ചും യോനി തന്നെ ഓട്ടയാക്കിയും ഭംഗി വരുത്തുന്ന നടപടികള്‍ ഇതുവരെ ഒരു 'മാതൃഭൂമി'വും പ്രാകൃതമെന്നോ ക്രൂരമെന്നോ പറഞ്ഞ് ഓട്ടം തുള്ളല്‍ നടത്തിയില്ല.
ശരീരം തുളച്ചു ആഭരണങ്ങള്‍ അണിയുന്നത് പാശ്ചാത്യര്‍ക്ക് ഫാഷന്‍ ആയതിനാല്‍ പിന്നെ ആരും അതിനെ പ്രാകൃതം എന്ന് വിളിക്കില്ല. പരിഷ്‌കരണ ഭ്രമം നിമിത്തം ധാരാളം കര്‍ണവളയങ്ങള്‍ ധരിക്കാന്‍ കാതിന് ചുറ്റും അവര്‍ തുളയുണ്ടാക്കി.വളയങ്ങളുടെ പരമ്പര തന്നെ കാതില്‍ തൂക്കിയിട്ടു. ബോളിവുഡ് സിനിമകളുടെ സ്വാധീനത്തില്‍ നാസികാഭാരണങ്ങള്‍ പ്രചരിക്കുകയും മൂക്കുത്തികള്‍ ഫാഷനാവുകയും ചെയ്തു. ''പാശ്ചാത്യ രാജ്യങ്ങളില്‍ സമീപ കാലത്ത് യുവതികള്‍ ഉദര പ്രദര്‍ശനം തുടങ്ങി. അതോടെ നാഭി പ്രദേശം തുളച്ച് ആഭരണങ്ങള്‍ അണിയുന്ന പതിവ് തുടങ്ങി. ആരും കാണുകയില്ലെന്നതിനാല്‍ മുമ്പ് അപൂര്‍വ മായിരുന്ന ഇതിപ്പോള്‍ സാധാരണയായി..തലയ്ക്ക് കീഴെയുള്ള ഏത് ശരീരഭാഗം തുളച്ചാലും ഏറ്റവുമടുത്ത കൂട്ടുകാരന്‍ മാത്രമേ അതറിയൂ എന്നൊരു പ്രശ്‌ന മുണ്ടായിരുന്നു. ഇപ്പോള്‍, അലങ്കാരമായ പൊക്കിള്‍ സ്റ്റഡുകളും വളയങ്ങളും പ്രദര്ശിക്കപ്പെടുന്നു. അതിനാല്‍ അവയ്ക്ക് പ്രചാരം കൂടിയിരിക്കുന്നു. മുമ്പ് ഒരു പ്രത്യേക ന്യൂനപക്ഷം മാത്രം ചെയ്തിരുന്ന പൊക്കിള്‍ തുളയ്ക്കല്‍ ഇപ്പോള്‍ ഒരു വ്യാപകമായ പരിഷ്‌കാരമായി മാറിയിരിക്കുന്നു..'' നഗ്‌നനാരി/പേജ് 182
ജനനേന്ദ്രിയം തുളക്കുന്നത് പരിഷ്‌കാരം
ശരീരാലങ്കരണത്തിന്റെ ദീര്‍ഘകാല ചരിത്രത്തില്‍ ഇപ്പോള്‍ ഏറ്റവും വശ്യമായിട്ടുള്ള പരിഷ്‌കാരമത്രേ ജനനേന്ദ്രിയം തുളച്ചു ആഭരണം അണിയല്‍. പ്രജനനാവയവങ്ങള്‍ തുളക്കുന്ന ആധുനിക പരിഷ്‌കാര പ്രവണതയെ പക്ഷേ നിരുല്‍സാഹപ്പെടുത്താന്‍ ഇതുവരെ ആരുടെ ഭാഗത്തുനിന്നും ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല. വേദനയുണ്ടാകുമെന്ന് പറഞ്ഞു സഹതപിക്കാന്‍ ആരെയും കാണുന്നില്ല. വളരെ സംവേദനക്ഷമമായ യോനീ സന്ധിയില്‍ ദ്വാരങ്ങളുണ്ടാക്കി ലോഹ സ്റ്റഡ്ഡുകളോ വളയങ്ങളോ അണിയുകയാണ് ഈ പരിഷ്‌കാരത്തിന്റെ/ വിനോദത്ത്തിന്റെ രൂപം.
പ്രധാനയിനം യോനീതുളകള്‍..
കുത്തനെയുള്ള ഭഗപടം തുളയ്ക്കല്‍: ഏറ്റവും പ്രചാരമുള്ളത് ഇതാണ്. ഭഗശിശ്‌നികയ്ക്ക് തൊട്ടുമുകളിലുള്ള ചര്മപടത്തില്‍ കുത്തനെയായി ഒരു നേര്‍ത്ത് വളഞ്ഞ ദണ്ഡിനോട് ഒരു വൃത്താകൃതിയിലുള്ള സ്റ്റഡ് ഇരുവശങ്ങളിലും ഘടിപ്പിക്കുവാനാണിത്. ഇതിന്റെ താഴത്തെ അറ്റം ഭഗശിശ്‌നികയെ സ്പര്ശിക്കുന്നതിനാല്‍ പ്രത്യേക ചലന സമയത്ത് അത് ഉരസി ലൈംഗിക വികാരം ഇളകും..
രണ്ട്, ഭഗശിശ്‌നികാപടം തിരശ്ചീനമായി തുളയ്ക്കല്‍: പടത്തിന്റെ ഒരു ഭാഗത്തുനിന്ന് മറ്റേ വശത്തേക്ക് തുളച്ച് ദണ്ഡുകളോ വളയമോ തൂക്കാന്‍ സൗകര്യമുണ്ടാക്കുന്നു. ഭംഗിയാണ് ലക്ഷ്യം.
മൂന്ന്, ഭഗാധരങ്ങള്‍ തുളയ്ക്കല്‍.. വളയങ്ങളോ സ്റ്റഡ്ഡുകളോ യോനീ ദ്വാരത്തിന്റെയോ ഭഗശിശ്‌നികയുടെയോ ഇരുഭാഗങ്ങളിലും തൂക്കിയിടാന്‍ ഭഗാധരങ്ങള്‍ തുളയ്ക്കുന്ന രീതി.. വേറെയും രീതികളില്‍ യോനീ മുഖം തുളയ്ക്കുന്നത് ഇന്നൊരു പരിഷ്‌കാരമാണ്.
ലൈംഗിക സംതൃപ്തി ഇല്ലാതാക്കുന്നു?!
ഇസ്ലാം നിര്‍ദ്ദേശിക്കുന്ന വിധം സ്ത്രീകള്‍ സുന്നത്ത് ചെയ്താല്‍ അവരുടെ ലൈംഗിക സംതൃപ്തി കുറയുന്നുപോലും! തികഞ്ഞ അസംബന്ധമാണിത്. സുന്നത്ത് കഴിച്ച പഴയ സ്ത്രീകളിലും കഴിക്കാത്ത പുതിയ സ്ത്രീകളിലും ശാസ്ത്രീയമായ വല്ല പരീക്ഷണമോ വ്യവസ്ഥാപിതമായ സര്‍വ്വേയോ നടത്തിയിട്ടാണോ ഇവരീ പുളുവടിക്കുന്നത്
ലൈംഗിക സമ്പര്‍ക്കത്തില്‍ വളരെ പ്രധാനമായ ശരീര ഭാഗമാണ് ഉദരം. അവിടെ തുളച്ച് ആഭരണം തൂക്കുന്നത് ലൈംഗിക ബന്ധത്തില്‍ വളരെ പ്രയാസകരമായിട്ടും 'ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കാതു കുത്തുന്നത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രചാരം പൊക്കിള്‍ തുളക്കുന്നതിനാണ്'. ഇവിടെ ലൈംഗികാവകാശ പടുക്കള്‍ ഇടപെടുന്നില്ല. ലൈംഗിക ബന്ധത്തില്‍ ഭഗശിശ്‌നിക ഇലക്ട്രോണിക് ബട്ടണ്‍ പോലെയാണ്. അത് തുളച്ച് മോതിരം അണിയുന്നത് പരിഷ്‌കാരവും
കൂടെത്തുള്ളുന്നവരോട്..
ഇസ്ലാമിക നിയമങ്ങളെ അപരിഷ്‌കൃതവും ക്രൂരവുമാക്കി വക്രീകരിക്കുന്ന താല്‍പര കക്ഷികളുടെ കൂടെനിന്ന്, മത നിയമങ്ങളെ പരിഹസിക്കാനും ചോദ്യം ചെയ്യാനും ഇറങ്ങുന്ന നപുംസകങ്ങള്‍ ഉണ്ട്. അവരോട് പറയാനുള്ളത് ഇത്രമാത്രം: നിങ്ങടെ മാര്‍ക്കം കയിച്ചത് അന്ന് നേരാം വണ്ണം ആയിട്ടില്ല. ഒരിക്കല്‍ കൂടി പൊന്നാനിയില്‍ വന്ന് ആ കൃത്യം നിര്‍വ്വഹിക്കുക...
Leave A Comment