ശാസ്ത്രത്തിലേക്ക് തിരിച്ചുവരുന്ന അറബുലോകം; ദി ഇക്കോണമിസ്റ്റിന്‍റെ പുതിയ ലക്കം പ്രസിദ്ധീകരിച്ച ലേഖനം
നൂറ്റാണ്ടുകളുടെ ഉറകത്തിന് ശേഷം അറബുലോകം ശാസ്ത്രകണ്ടുപിടിത്തങ്ങളുടെ സക്രിയതയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നു. അബ്ബാസിയ്യ ഖിലാഫത്തായിരുന്നു ആധുനിക ശാസ്ത്രത്തിന്റെ തന്നെ സുവര്‍ണകാലഘട്ടം. പില്‍ക്കാലത്ത് രാഷ്ട്രീയ പടലപ്പിണക്കം കാരണം മേഖലയില് ‍പിന്നാക്കം പോയ മുസ്‌ലിം സമൂഹം രണ്ടാമതും രംഗത്തേക്ക് തിരിച്ചുവരുന്നുവെന്ന് വാര്‍ത്ത വിശ്വാസികളെ സംബന്ധിച്ചിടത്തോളം സന്തോഷദായകമാണ്. അതു സംബന്ധമായി പുതിയ ലക്കം ഇക്കോണമിസ്റ്റില്‍ വന്ന ലേഖനത്തിന്‍റെ വിവര്‍ത്തനം.  width=2005 ല്‍ 17 അറബുരാജ്യങ്ങളില്‍ നിന്ന് മൊത്തമുണ്ടായതിനേക്കാള്‍ ശാസ്ത്രീയ ഗവേഷണങ്ങള്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മാത്രമുണ്ടായി എന്നാണ് കണക്കുകള്‍ സൂചിപ്പിച്ചിരുന്നത്. കെമിസ്ട്രിയിലും ഫിസിക്സിലുമായി 1.6 ബില്യന്‍ വരുന്ന ലോകമുസ്‌ലിംകളില്‍ നിന്ന് ഇതുവരെ രണ്ടേരണ്ടു നോബല്‍ ജോതാക്കളാണുണ്ടായത്. അതെസമയം, ജൂതന്മാരില്‍ 79 പേര്‍ ഇതിനകം ഈ വിഷയങ്ങളില്‍ നോബല്‍ നേടിക്കഴിഞ്ഞു. അംഗബലം നോക്കുകയാണെങ്കില്‍ ഒരു ജൂതന് നൂറ് മുസ്‌ലിംകള്‍ വരുമെന്നാണ് കണക്ക്, എന്നിട്ടും. ഓര്‍ഗനനൈസേഷന്‍ ഇസ്‌ലാമിക് കോപറേഷനിലെ 57 മുസ്‌ലിംരാജ്യങ്ങള്‍ ചേര്‍ന്ന് ഗവേഷണമേഖലക്കായി നീക്കുവെക്കുന്നത് ആകെ വരുമാനത്തിന്‍റെ 0.81% മാത്രം. സയന്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ നീക്കിയിരുപ്പ് നടത്തുന്ന അമേരിക്ക പോലും ജി.ഡി.പിയുടെ 2.9% മാത്രമാണ് ഈയിനത്തില്‍ ചെലവാക്കുന്നത്. എന്നാല്‍ ഇസ്രായേല്‍ മൊത്തവരുമാനത്തിന്‍റെ 4.4% തന്നെ ഗവേഷണങ്ങള്‍ക്കായി വകയിരുത്തുന്നുണ്ട്. ഈ വിഷയം ചര്‍ച്ചക്കിട്ടാല്‍ പലരും മുന്നോട്ട് വെക്കുന്നത് ഇസ്‌ലാമും ശാസ്ത്രവുമായുള്ള പടലപ്പിണക്കത്തെയാണ്. ലോകത്ത് ചില സര്‍വകലാശാലകളുണ്ട്. അവിടെ പഠനത്തേക്കാളും പ്രാമുഖ്യം നിസ്കാരത്തിനാണ്. പാകിസ്ഥാനിലെ ഖാഇദെ അഅ്സം സര്‍വകലാശാല തന്നെ ഒന്നാമത്തെ ഉദാഹരണം. അവിടെ കാമ്പസിനകത്ത് ഒരു പുസ്തകക്കട പോലുമില്ല. എന്നാല്‍ പള്ളികള്‍ മൂന്നെണ്ണമുണ്ട്. നാലാമത്തെത് നിര്‍മിക്കാനുള്ള പദ്ധതികള്‍ തയ്യാറാഴിക്കഴിഞ്ഞിരിക്കുന്നിപ്പോള്‍. മറ്റു പല സര്‍വകലാശാലകളും മനപ്പാഠ വിദ്യാരീതിയെയാണ് പ്രോത്സാഹിപ്പിക്കുന്നത്. നിരൂപണാത്മാകമായ സമീപനം അവിടെ തിരസകരിക്കപ്പെടുന്നു. ഇസ്‌ലാമികമായ ചിന്താധാരയിലുള്ള പുസ്തകങ്ങള്‍ക്ക് മാത്രം  വായനക്കാരുണ്ടാകുന്ന സ്വഭാവവും പല സര്‍വകലാശാലകളിലും കണ്ടുവരുന്നുണ്ട്. മതത്തെ അതിന്റെ പവിത്രതക്കപ്പുറം ചര്‍ച്ചക്കെടുക്കുന്ന ക്ലാസുകള്‍ക്കും ലക്ചറുകള്‍ക്കും വേണ്ടത്ര ശ്രോതാക്കളില്ലാത്ത അവസ്ഥയും പല കാമ്പസിലും നിലവിലുണ്ട്. അപ്പോഴും ഒരു കാര്യം വിസ്മരിച്ചുകൂടാ. മുസ്‌ലിം ലോകത്ത് പുതിയകാലത്ത് ഒരു ശാസ്ത്രീയ ഉദ്ഥാനം പ്രകടമായി തന്നെ കാണുന്നുണ്ടെന്ന കാര്യം. 8 മതുല്‍ 13 വരെയുള്ള നൂറ്റാണ്ടുകള്‍. യൂറോപ്പ് അറിവിന്റെ ഇരുളില്‍ തപ്പിത്തടഞ്ഞിരുന്ന അക്കാലത്ത്  മുസ്‌ലിം രാജ്യങ്ങളിലായിരുന്നു ശാസ്ത്രീയമുന്നേറ്റങ്ങള്‍ നടന്നത്, ഒരര്‍ഥത്തില് ‍അവിടെ മാത്രമായിരുന്നു. അബ്ബാസി ഭരണാധികാരികളുടെ കാലം ശാസ്ത്രത്തിന്റെത് കൂടിയായിരുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ വിരചിതമായ ഇബ്നുസീനയുടെ കാനന്‍ ഓഫ് മെഡിസിന്‍, ഒമ്പതാം നൂറ്റാണ്ടിലെ മൂസല്‍ ഖവാറസ്മിയുടെ അല്‍ജബര്‍ വല്‍മുഖാബല, ഹസന്‍ ബിന്‍ ഹൈസമിന്‍റെ പ്രകാശസംബന്ധിയായ പഠനങ്ങള്‍ തുടങ്ങി അക്കാലത്ത് പുറത്ത് വന്ന ശാസ്ത്രീയ ഗവേഷണങ്ങള്‍ എണ്ണമറ്റതാണ്.  മുസ്‌ലിംകള്‍ നൂറ്റാണ്ടുകളോളം സംരക്ഷിച്ചു വന്ന വിവരത്തിന്റെ ഈ ഖനിയാണ് യൂറോപ്പിന് പില്‍ക്കാലത്ത് അവരിന്നഹങ്കരിക്കുന്ന വെളിച്ചം നല്‍കിയത്. ഇക്കാലത്തെ മുസ്‌ലിം പ്രതിഭകളുടെ കണ്ടെത്തലുകളൊരോന്നും മുസ്‌ലിം ലോകത്ത് ഇന്നും ഏറെ ആഘോഷിക്കപ്പെടുന്നുണ്ട്. ഖത്തറില് 1001 inventions എന്ന പേരില്‍ ഇക്കഴിഞ്ഞ മാസം നടന്ന ശാസ്ത്രപ്രതിഭകളെ കുറിച്ചുള്ള പ്രദര്‍ശനത്തിന് പോലും ആയിരക്കണക്കിന് സന്ദര്‍ശകരാണ് സന്നിധ്യമറിയിച്ചത്. പല അറബുരാജ്യങ്ങളിലെയും സര്‍വകലാശാല പുതിയ കാലത്ത് ശാസ്ത്രമേഖലക്കായി കൂടുതല്‍ ഫണ്ട് വകയിരുത്തുവന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നുവെന്നത് ശുഭസൂചനയാണ്. 2005 മുതല്‍ 2010 വരെയുള്ള അഞ്ചുവര്‍ഷങ്ങളില്‍ മാത്രം തുര്‍ക്കിയില്‍ ഗവേഷണ മേഖലക്ക് പത്ത് ശതമാനം വളര്‍ച്ച നേടാനായിയെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. ജി.ഡി.പിയുടെ 2.8% വരെ ശാസ്ത്രാന്വേഷണങ്ങള്‍ക്കായി നീക്കിവെക്കാനൊരുക്കമാണെന്ന ഖത്തറിന്‍റെ പ്രഖ്യാപനമുണ്ടായത് ഈയടുത്താണ്. മുസ്‌ലിം രാജ്യത്ത് ഗവേഷണമേഖലക്ക് നീക്കിവെപ്പ് അധികരിച്ചതനുസരിച്ച് പ്രബന്ധങ്ങളുടെ എണ്ണത്തിലും കാര്യമായ വര്‍ധനവ് കാണാനാകുന്നുണ്ട്. 2000 മാണ്ടില്‍ തുര്‍ക്കിയില്‍ ഈ മേഖലയിലുണ്ടായ ആകെ ഗവേഷണപ്രബന്ധങ്ങള്‍ 5,000 മാത്രമായിരുന്നു. 2009 ആയപ്പോഴേക്ക് അത് 22,000 മായി വളര്‍ന്നിട്ടുണ്ട്.  ഇറാനിലെയും വളര്‍ച്ച എടുത്തു പറയേണ്ടതാണ്. ഇതേകാലത്ത് വെറും 1300 ല്‍ നിന്ന് 15000 ത്തിലെത്തി നില്‍ക്കുകയാണ് അവിടെ ശാസ്ത്ര പ്രബന്ധങ്ങളുടെ എണ്ണം. ലോകപ്രശസ്തമായ ശാസ്ത്രജേണലുകള്‍ പലതും ഈ പഠനങ്ങളെ എടുത്തുദ്ധരിച്ചു കാണുന്നുണ്ട്. അതു സംബന്ധമായി ഏറെ സന്തോഷം തരുന്ന ഒരു റിപ്പോര്‍ട്ട് 2011 ല്‍ Thomson Reuters പുറത്തുവിടുകയുണ്ടായി. 1990 കളില്‍ ശാസ്ത്രജേണലുകള്‍ അറബുലോകത്തെ പ്രബന്ധങ്ങളെ അപൂര്‍വമായി മാത്രമെ പരാമര്‍ശിച്ചു കണ്ടിരുന്നുള്ളൂ. അവയെക്കാളും നാലിരട്ടി പരാമര്‍ശിച്ചിരുന്നത് ഇതര രാജ്യങ്ങളിലെ ഗവേഷണങ്ങളെയായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ തോത് നേര്‍പകുതിയായി ചുരുങ്ങിയിട്ടുണ്ടെന്നും ഈജിപ്ത്, തുര്‍ക്കി, ഇറാന്‍, സുഊദി അറേബ്യ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പഠനങ്ങള്‍ കാര്യമായി പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. 2000ത്തലാണ് SESAME എന്ന പേരില്‍ അന്താരാഷ്ട്ര ഫിസിക്സ് ലബോറട്ടറി ജോര്‍ദാനില് ‍സ്ഥാപിതമായത്. പാര്‍ട്ടിക്കിള്‍ പഠനത്തിന് വേണ്ടി സ്ഥാപിച്ച ഈ ലബോറട്ടറി യൂറോപ്പിലെ CERN ലാബിന്റെ മാതൃകയാണ് അവലംബിച്ചിരിക്കുന്നത്. യുദ്ധമുഖത്തുള്ള രാജ്യങ്ങളിലെ ശാസ്ത്രജ്ഞരെ ഒരുമിച്ചിരുത്താന്‍ വരെ ഈ ലാബിനായിട്ടുണ്ട്. ഇസ്രായേലിലും ഫലസ്തീനിലെയും ശാസ്ത്രജ്ഞര്‍ ഇവിടെ ഒരേ സീറ്റിലിരുന്ന് പഠനം നടത്തുന്നത് ഒരു ഉദാഹരണം. (ദി ഇക്കോണമിസ്റ്റിലെ ലേഖനം ഇനിയുമുണ്ട്. പുതിയ കാലത്തെ മുസ്‌ലിം ലോകത്തെയും അവിടെ നടക്കുന്ന രാഷ്ട്രീയസാഹചര്യങ്ങളെയുമെല്ലാം വിശകലനം ചെയ്താണ് ലേഖനം പൂര്‍ണമാകുന്നത്. പ്രസ്തുത ഭാഗങ്ങള്‍ ഈ കുറിപ്പില്‍ മൊഴിമാറ്റം നടത്തിയിട്ടില്ല.)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter