റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് ഈ പീഡനങ്ങളില്‍നിന്നും മോചനമില്ലേ?
rohingyകാലങ്ങളായി നിലനില്‍ക്കുന്ന റോഹിങ്ക്യന്‍ മുസ്‌ലിം പ്രതിസന്ധി ഒരിക്കലൂടെ മാധ്യമ ശ്രദ്ധയില്‍ വന്നിരിക്കുന്നു. മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ അറാഖ്യനില്‍ ബര്‍മീസ് സൈന്യം റോഹിങ്ക്യ മുസ്‌ലിംകളെ പുതിയ കാരണങ്ങള്‍ മെനഞ്ഞ് പീഡനം ശക്തമാക്കിയതോടെയാണ് ഇത് ഒരിക്കലൂടെ ചര്‍ച്ചക്കെത്തിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് അതിര്‍ത്തി രക്ഷാ സൈന്യം കൊല്ലപ്പെട്ടതാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലം. മുസ്‌ലിംകളാണ് ഇതിനു പിന്നിലെന്ന ആരോപണവുമായി ബുദ്ധ ഭീകരതയും സൈന്യവും രംഗത്തെത്തിയതോടെയാണ് രംഗം വഷളായിരിക്കുന്നത്. ഇതിനകം അനവധി പേര്‍ കൊല്ലപ്പെടുകയും ധാരാളം വീടുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. മുസ്ലിം വിരുദ്ധ കലാപങ്ങള്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് മ്യാന്‍മര്‍. 1920 മുതല്‍ പല തവണ ഇത് പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ഭൂരിപക്ഷ ബുദ്ധിസ്റ്റുകളുടെ അസഹിഷ്ണുതാപരമായ സമീപനങ്ങളാണ് ഇതിന് നിമിത്തമായിരുന്നത്. ബര്‍മയിലെ മുസ്ലിംകള്‍ പ്രധാനമായും പടിഞ്ഞാറന്‍ തീരത്തെ അറാക്കാന്‍ സംസ്ഥാനത്തിലാണ് താമസിച്ചുവരുന്നത്. റോഹിന്‍ഗ്യ മുസ്ലിംകള്‍ എന്ന പേരില്‍ അവര്‍ വിളിക്കപ്പെടുന്നു. ഈ പദത്തിന്റെ നിഷ്പത്തി കരുണ എന്ന് അര്‍ത്ഥം വരുന്ന റഹ്മ എന്ന അറബ് പദത്തില്‍നിന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. എട്ടാം നൂറ്റാണ്ടു മുതല്‍തന്നെ മുസ്ലിംകള്‍ അറാക്കാന്‍ പ്രദേശത്ത് താമസിച്ചുവരുന്നുവെന്നാണ് ചരിത്രം. അറബികളിലൂടെയാണ് അവിടെ ഇസ്ലാം എത്തിയത്. എട്ടു ലക്ഷത്തിലേറെ മുസ്ലിംകള്‍ ഇന്ന് ഈ ഭാഗത്ത് മാത്രം താമസിക്കുന്നുണ്ട്. 'ലോകത്തെ ഏറ്റവും കൂടുതല്‍ പീഢിപ്പിക്കപ്പെടുന്ന ന്യൂനപക്ഷം' എന്നാണ് യു.എന്‍. അവരെ വിശേഷിപ്പിക്കുന്നത്. അവരെ സംരക്ഷിക്കാനുള്ള വഴികളെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. rohബര്‍മയില്‍ ഈയിടെയായി മുസ്ലിംകള്‍ക്ക് മതസ്വാതന്ത്ര്യം വളരെ പരിമിതപ്പെട്ടിരിക്കുന്നു. വിശിഷ്യാ, വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ ആക്രമണത്തിനുശേഷം ബുദ്ധിസ്റ്റുകള്‍ അവര്‍ക്കുനേരെ ശക്തമായി ഭീകരവാദവും ആരോപിക്കാന്‍ തുടങ്ങിയിരിക്കുന്നു. റോഹിന്‍ഗ്യ മുസ്ലിംകളെ ഔദ്യോഗിക പൗരന്മാരായിപോലും അംഗീകരിക്കാന്‍ ബര്‍മയിലെ സര്‍ക്കാറും ബുദ്ധിസ്റ്റ് ഭൂരിപക്ഷവും ഇതുവരെ തയ്യാറായിട്ടില്ല. ഒരു പ്രാദേശിക ജനവര്‍ഗമായി തങ്ങളെ അംഗീകരിക്കണമെന്നും ജന്മാവകാശമായ പൗരത്വം തങ്ങള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ട് മുസ്ലിംകള്‍ പലതവണ സര്‍ക്കാറിനെ സമീപ്പിച്ചിട്ടുണ്ട്. പക്ഷെ, ബംഗ്ലാദേശില്‍നിന്നും മറ്റും കടന്നുകൂടിയ അനധികൃത കുടിയേറ്റക്കാരായി മാത്രമാണ് സര്‍ക്കാര്‍ ഇന്നും അവരെ പരിഗണിക്കുന്നത്. ് പുതുതായി ഭരണത്തില്‍ വന്ന ആങ് സാന്‍ സൂ കി പോലും മുസ്ലിം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ടു വന്നിട്ടില്ല. 2012 ജൂണില്‍ തന്റെ യു.കെ. സന്ദര്‍ശന വേളയില്‍ ലണ്ടനിലെ സ്‌കൂള്‍ ഓഫ് എക്ണോമിക്സില്‍ വെച്ചു നടന്ന പ്രസംഗത്തില്‍ 'റോഹിന്‍ഗ്യ മുസ്ലിംകളെ പൗരന്മാരായി അംഗീകരിച്ചുകൂട' എന്നാണ് അവള്‍ പറഞ്ഞത്. ശേഷം, ഡോണിംഗ് സ്ട്രീറ്റില്‍ വെച്ചുനടന്ന പത്ര സമ്മേളനത്തില്‍ ബര്‍മയില്‍ നടന്ന മുസ്ലിം കൂട്ടക്കൊലയെ അപലപിക്കാന്‍ വരെ അവര്‍ തയ്യാറായില്ല. പകരം, ഈ 'വര്‍ഗ സംഘട്ടനങ്ങള്‍ അന്വേഷിക്കപ്പെടുകയും ബുദ്ധിയുപയോഗിച്ച് കൈകാര്യം ചെയ്യപ്പെടുകയും വേണ' മെന്ന് പ്രസ്താവിക്കുകായയിരുന്നു. ഒരു നോബല്‍ പ്രൈസ് ജേതാവില്‍നിന്നും ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത അഭിപ്രായപ്രകടനമായിരുന്നു ഇത്. ബുദ്ധകേന്ദ്രമായ ബര്‍മയില്‍ ഇത്രയുംവലിയൊരു കൂട്ടക്കൊല നടന്നിട്ട് ആചാര്യന്‍ ദലൈലാമ ഇതിനെതിരെ ഒരക്ഷരംപോലും പ്രസ്താവന ഇറക്കിയില്ല എന്നതാണ് മറ്റൊരു വസ്തുത. സഹികെട്ട മുസ്ലിംകള്‍ പ്രതിരോധാര്‍ത്ഥം ആയുധ പ്രയോഗത്തിലേക്കു വരെ ചെന്നെത്തേണ്ടിവരുമെന്നതായിരിക്കും ഇതിന്റെ അനന്തര ഫലം. ബന്ധപ്പെട്ട ലേഖനങ്ങള്‍: http://www.islamonweb.net/article/2012/08/8487/ http://www.islamonweb.net/article/2013/04/20650/

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter