വിവാഹമോചനം: ഹിന്ദു സാമൂഹികാവസ്ഥയാണ് മെച്ചപ്പെടേണ്ടത്

ഇന്ത്യയില്‍ മുത്ത്വലാഖ് ഒരു ചര്‍ച്ചയാക്കാന്‍ ചിലര്‍ ദുഷ്ട ലാക്കോടെ ശ്രമിക്കുന്നുണ്ട്. അതിനു പിന്നില്‍ മുസ്‌ലിംകളെ കരുക്കളാക്കുകയും ക്രൂശിക്കുകയും ചെയ്യുന്നു. എന്നാല്‍, ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ നടക്കുന്ന വിവാഹമോചനങ്ങളുടെ കണക്ക് കൃത്യമായി പരിശോധിച്ചാല്‍ ആരാണ് ഇതില്‍ മുന്‍പന്തിയില്‍ എന്ന് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. അപ്പോഴറിയാം ഈ ആരോപണങ്ങള്‍ക്കുപിന്നിലെ രാഷ്ട്രീയവും അജണ്ടകളും. 

തെളിവുകളുടെ വെളിച്ചത്തില്‍ നമുക്ക് അന്വേഷിച്ചു നോക്കാം.

ഇന്ത്യയില്‍ 17 കോടി മുസ്‌ലിംകളുണ്ട്. ഇതില്‍ പകുതിയോളം സ്ത്രീകളാണ്. ഏകദേശം അത് 8.5 കോടി വരും. ഇതില്‍ 43 ശതമാനം സ്ത്രീളും വിവാഹിതരാണ്. അഥവാ, 3.6 കോടി സ്ത്രീകള്‍. ഇതില്‍ വിവാഹ മോചിതരുടെ കണക്ക് 1000 ല്‍ 5 എന്ന നിലയിലാണ്. അങ്ങനെ വരുമ്പോള്‍ അത് രണ്ട് ലക്ഷം വരും. ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മുത്ത്വലാഖ് വളരെ ചുരുക്കം മാത്രമായിരിക്കും.

ഇനി നമുക്ക് ഹിന്ദുകള്‍ക്കിടയിലെ അവസ്ഥകള്‍ കണക്കുകള്‍ വെച്ച് പരിശോധിക്കാം.

ഇന്ത്യയില്‍ ആകെയുള്ള ഹിന്ദു ജനസംഖ്യ 100 കോടിയോളം വരും. അതിന്റെ പകുതിയോളം സ്ത്രീകളാണ്. അഥവാ, 50 കോടി. ഇതില്‍ 21. 5 കോടി സ്ത്രീകള്‍ വിവാഹിതരാണ്. ഇതില്‍ വിവാഹമോചനം കാരണം അകന്നു കഴിയുന്നവരുടെ നിരക്ക് 1000 ല്‍ 5.5 എന്നതാണ്. ഇത് കൃത്യമായി നോക്കിയാല്‍ അകന്നുകഴിയുന്നവരുടെ കണക്ക് 12 ലക്ഷം ആണെന്നു കാണആം. ഇതില്‍ തീരുമാനമാവാതെ അകന്നുകഴിയുന്നവരുടെ കണക്ക് 1000 ല്‍ 3.7 ആണ്. അഥവാ, 8 ലക്ഷം. 

ഇതില്‍ പകുതി കേസുകളും ഭാര്യമാര്‍ ഉപേക്ഷിക്കപ്പെട്ടതാണ്. മോദി ഭാര്യയെ ഉപേക്ഷിച്ചതിന് സമാനമായ സംഭവങ്ങള്‍. ഇങ്ങനെ 4 ലക്ഷത്തോളം ഹിന്ദു വനിതകള്‍ ആരാരുമറിയാതെ തെരുവില്‍ കിടക്കുന്നുണ്ട്.

ഈ രണ്ടു കണക്കുകളും മുമ്പില്‍ വെച്ച് ചിന്തിക്കുക. ഇതില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കണ്ണീര് കുടിക്കുന്നത് എവിടെയാണെന്ന്. കണക്കുകള്‍ പറയുന്നത് അത് ഹിന്ദു സമൂഹത്തിലാണ് എന്നതാണ്. ഒരു മുസ്‌ലിം സ്ത്രീ വിവാഹ മോജനം ചെയ്യപ്പെടുന്നിടത്ത് നാല് ഹിന്ദു സ്ത്രീകളാണ് വിവാഹമോചനം ചെയ്യപ്പെട്ട് യെശോദ ബെന്നിനെപ്പോലെ കഴിയുന്നത്. 

അങ്ങനെ നോക്കുമ്പോള്‍ മോദി പറയുന്ന മുസ്‌ലിംകളെക്കാള്‍ എത്രയോ പരിതാപകരമാണ് ഹിന്ദു സ്ത്രീകളുടെ അവസ്ഥ. മുസ്‌ലിം സ്ത്രീക്ക് പുനര്‍ വിവാഹം കഴിച്ച് പുതിയ ഭര്‍ത്താവിനോടൊപ്പം കഴിയാനുള്ള അവസരമുണ്ട്. എന്നാല്‍, ഹിന്ദു സ്ത്രീക്ക് അതിനുള്ള അവസരം കൂടിയില്ല. ഉപേക്ഷിക്കപ്പെട്ടാല്‍ അങ്ങനെ ജീവിതാന്ത്യം വരെ കഷ്ടപ്പെട്ട് കഴിഞ്ഞുകൂടേണ്ട അവസ്ഥാണ് അവള്‍ക്കുള്ളത്. വീണ്ടും അവള്‍ക്കൊരു സാധാരണ ജീവിതം തിരിച്ചുകിട്ടുന്നില്ല. ഒരു അര്‍ദ്ധ വിധവയെപ്പോലെ കഴിഞ്ഞുകൂടേണ്ടി വരുന്നു.

ഇതാണ് ഇന്ന് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന അവസ്ഥ. മുസ്‌ലിം സ്ത്രീകളുടെ അവസ്ഥയാണ് കുറച്ചെങ്കിലും ഹിന്ദു സ്ത്രീകളെക്കാള്‍ ഭേദം. പക്ഷെ, മോദിയും കൂട്ടരും അവരുടെ പേര് പറഞ്ഞ് രാഷ്ട്രീയം കളിക്കുക മാത്രമാണ്.

ഒരാളു പോലും ഹിന്ദു സ്ത്രീകളുടെ കഷ്ടപ്പാടുകള്‍ ഉയര്‍ത്തിക്കാട്ടുന്നത് നാം കാണുന്നില്ല. സ്ത്രീ സമൂഹത്തിന്റെ ക്ഷേമമാണ് രാജ്യം ആഗ്രഹിക്കുന്നതെങ്കില്‍ ഇവിടെ ആദ്യം ഉയര്‍ത്തിക്കാട്ടി പരിഹാരം കാണേണ്ടത് ഹിന്ദു സ്ത്രീകളുടെ കാര്യമാണ്. വലിയ വിവേചനവും അടിച്ചമര്‍ത്തലുകളുമാണ് അവര്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ, ഈ വലിയ സത്യം മറച്ചുവെച്ച് മുസ്‌ലിം സ്ത്രീയെ മാത്രം ഉയര്‍ത്തിക്കാണിക്കുന്നത് ചിലരുടെ രാഷ്ട്രീയ അജണ്ട മാത്രമാണ്. അത് ലോകം തിരിച്ചറിയേണ്ടതുണ്ട്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter