സന്നദ്ധ സേവനം മനസ്സിനും നല്ലതെന്ന് പുതിയ പഠനം
 width=സന്നദ്ധ സേവനം നടത്തുന്നത് മനസ്സിന്‍റെ ആരോഗ്യത്തിനു നല്ലതാണെന്ന് പുതിയ പഠനം. ബ്രിട്ടീഷ് കൊളമ്പിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനം സയന്‍സ് ഡയലിയാണ് പുറത്തുവിട്ടത്. ചെറുപ്രായത്തില്‍ പോലും ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ് സന്നദ്ധ പ്രവര്‍ത്തനങ്ങളെന്ന് പഠനം വ്യക്തമാക്കുന്നു. സാമൂഹ്യസേവനം കൗമാരക്കാരുടെ ശാരീരികാരോഗ്യത്തില്‍ ഉണ്ടാക്കുന്ന മാറ്റത്തെ കുറിച്ചും പഠനം വിശദീകരിക്കുന്നുണ്ട്. സേവന പ്രവര്‍ത്തനങ്ങള്‍ കൗമാരക്കാരുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. പത്താം തരത്തില്‍ പഠിക്കുന്ന 106 വിദ്യാര്‍ഥികളെ രണ്ടുവിഭാഗമായി തിരിച്ചാണ് ഗവേഷണം നടത്തിയത്. ഒരു വിഭാഗം നിത്യം സേവനത്തിലേര്‍പ്പെട്ടു. രണ്ടാമത്തെ വിഭാഗം സേവനം ചെയ്യുന്നവരെ നോക്കിനില്‍ക്കുക മാത്രം ചെയ്തു. വിദ്യാര്‍ഥികളുടെ തൂക്കവും കൊളസ്‌ട്രോളും മാനസികാരോഗ്യവും ആത്മവിശ്വാസവുമെല്ലാം പഠനത്തിന് മുമ്പും ശേഷവും താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്. കൂടുതല്‍ സമയം സേവനത്തിലേര്‍പ്പെട്ടവരുടെ സ്വഭാവവും മാനസികാരോഗ്യവും കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter