ഇസ്‌ലാമിക ശേഷിപ്പുകളുടെയും കലകളുടെയും ആസ്വാദനത്തിന്‍റെ കൂടെ വര്‍ഷമായിരുന്നു ഇക്കഴിഞ്ഞു പോയത്
 width=ഫ്രാന്സിന്‍റെ തലസ്ഥാനമായ പാരീസിലെ ലോവ്റെ മ്യൂസിയമാണ് ഈ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിച്ച മ്യൂസിയം. അതിന് കാരണമായതാകട്ടെ, മ്യൂസിയത്തില്‍ ഈ വര്‍ഷം പുതുതായി തുടങ്ങിയ ഇസ്‌ലാമിക് ആര്‍ട്ട് വിങ്ങും. 10 മില്യനിലധികം വരുന്നുണ്ട് ഈ വര്‍ഷത്തെ ലോവ്റെ  സന്ദര്‍ശക രജിസ്റ്ററിയിലെ കണക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു മില്യനിലധികം പേരാണ് ഈ വര്‍ഷം മ്യൂസിയം സന്ദര്‍ശിക്കാനെത്തിയിരിക്കുന്നത്. ഇസ്‌ലാമിക കലകള്‍ക്കും സാംസ്കാരിക ചിഹ്നങ്ങള്‍ക്കും ആഗോളതലത്തില്‍ തന്നെ ലഭിച്ചു കൊണ്ടിരിക്കുന്ന പ്രാധാന്യമാണ് ഇത് കാണിക്കുന്നത്. പുതുതായി തുടങ്ങിയ ആര്‍ട്ടുവിങ്ങാണ് പുതിയ ഈ നേട്ടത്തിന് കാരണമായതെന്ന് മ്യൂസിയം നടത്തിപ്പുകാര്‍ തന്നെ തുറന്നു സമ്മതിക്കുന്നു. 2012 ഇസ്‌ലാമിക കലാസ്വാദനത്തിന്റെ കൂടെ വര്‍ഷമായിരുന്നു. ലോവ്റെ അധികൃതരുടെ ഈ വെളിപ്പെടുത്തലും മുസ്‌ലിം ലോകത്തെ പ്രശസ്തമായ തോപ്പ്കാപ്പി, ഹഗിയസോഫിയ തുടങ്ങിയ മ്യൂസിയങ്ങളിലെ കണക്കുകളും ഇത് വ്യക്തമാക്കുന്നുണ്ട്. പലപ്പോഴും ഇവിടെ സന്ദര്‍ശനത്തിനെത്തുന്നത് മുസ്‌ലിംകളൊന്നുമല്ല. ലോവ്റെ  മ്യൂസിയത്തിലേ സന്ദര്‍ശകരില്‍ ഭൂരിപക്ഷവും ചൈനക്കാരാണ്. രാജ്യം തിരിച്ചുള്ള സന്ദര്‍ശപട്ടികില് തെട്ടുപിന്നിലുള്ളത് അമേരിക്കയും ബ്രസീലുമാണ്. ലോവ്റെ മ്യൂസിയത്തിലെ ഇസ്‌ലാമിക് ആര്‍ട്ട് വിങ്ങ് ഇക്കഴിഞ്ഞ സെപ്തംബറിലാണ് ഇസ്‌ലാമിക കലകള്‍ക്കുള്ള പ്രത്യേക വിഭാഗം ഇവിടെ യാഥാര്‍ഥ്യമായത്. ആഗോളരാഷ്ട്രീയത്തില്‍ ഇസ്‌ലാമും പാശ്ചാത്യലോകവും ഒരു സംഘട്ടനത്തിന്‍റെ വക്കില്‍ നില്‍ക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഈ ഗാലറി തുറന്നത് സവിശേഷ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.  width=ക്രിസ്തബ്ദം 630 മുതല്‍ 1800 വരെയുള്ള കാലങ്ങളില്‍ നിന്ന് സമാഹരിച്ച 300 ലേറെ രേഖകളും ശേഷിപ്പുകളുമാണ് ഈ വിങ്ങിന്റെ ഉള്ളടക്കം. ഡമസ്കസ് പള്ളിയിലെ മൊസൈകും മംലൂക് ഭരണകൂടത്തിന്റെ ശേഷിപ്പുകളുമെല്ലാം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. 100 മില്യന്‍ യൂറോ ചെലവിലാണ് പദ്ധതി പൂര്‍ത്തിയായത്. സുഊദി രാജകുമാരന്‍ വലീദ് ബിന്‍ തലാലും മൊറോക്കോ രാജാവ് മുഹമ്മദ് നാലാമനുമടക്കം നിരവധി പേര്‍ സഹകരിച്ചാണ് പത്തോളം വര്‍ഷമെടുത്ത് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്. സുഊദി, മൊറോക്കോ, കുവൈത്ത്, ഒമാന്‍, അസര്‍ബൈജാന്‍ തുടങ്ങി പല രാജ്യങ്ങളും ഈ ഉദ്യമത്തിന് വേണ്ട പിന്തുണ നല്‍കി. ഒരു സംസ്കാരത്തിന്റെ മങ്ങിത്തുടങ്ങിയ തിളക്കത്തെ വരും തലമുറകള്‍ക്കായി പ്രദര്‍ശിപ്പിക്കുകയാണ് ഈ ഗാലറി കൊണ്ടുദ്ദേശിക്കുന്നതെന്ന് ഉദ്ഘാടനവേളയില്‍ മ്യൂസിയം ഡയറക്ടര്‍ ഹെന്‍റി ലോയ്ററ്റെ പറഞ്ഞിരുന്നു. 2003 ല്‍ മുന്‍ ഫ്രാന്‍സ് പ്രസിഡണ്ട് ജാക്കസ് ചിറാക്കിന്‍റെ പ്രത്യേക താത്പര്യ പ്രകാരമാണ് ലോവ്റെ മ്യൂസിയത്തില്‍ ഒരു ഇസ്‌ലാമിക് ആര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങുന്നത്. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെ ശക്തമായി ഏതിര്‍ത്ത ചിറാക് മുസ്‌ലിം സംസ്കാരത്തെ പാശ്ചാത്യലോകത്തിന് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഡിപ്പാര്‍ട്ട്മെന്‍റ് തുറന്നത്. സ്ഥലപരിമതി മൂലം ഡിപ്പാര്‍ട്ട്മെന്റ് ഞെരുങ്ങിയപ്പോള്‍ അദ്ദേഹം തന്നെയാണ് ഇതിന്റെ വിപുലീകരണത്തിന് തുടക്കം കുറിച്ചത്. തുര്‍ക്കിയിലെ തോപ്കാപി കൊട്ടാരവും ഹഗിയസോഫിയ മ്യൂസിയവും തുര്‍ക്കിയില്‍ ഇസ്താംബൂളിലെ തോപ്കാപി കൊട്ടാരത്തിലും ഹഗിയസോഫിയ മ്യൂസിയത്തിലും ഈ വര്‍ഷം നല്ല സന്ദര്‍ശക പ്രവാഹമായിരുന്നുവെന്ന് തുര്‍ക്കി സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.  width=ഓട്ടോമന്‍ ഭരണകാലത്ത് സ്ഥാപിക്കപ്പെട്ട ഈ കൊട്ടാരം നിരവധി ഇസ്‌ലാമിക സമൃതികളെ അകത്ത് സൂക്ഷിക്കുന്നുണ്ട്. തുര്‍ക്കിയില്‍ മൊത്തം 189ഓളം മ്യൂസിയങ്ങളുണ്ടെന്നാണ് കണക്ക്. സഹസ്രാബ്ദങ്ങളായി രാജ്യത്ത് ഭരണത്തില്‍ വന്ന വിവിധ ഭരണകൂടങ്ങളുടെ ഓര്‍മകളാണ് ഈ മ്യൂസിയങ്ങള്‍. ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തന്നെ സന്ദര്‍ശകരുടെ അഭൂതപൂര്‍വമായ വരവായിരുന്നു തോപ്കാപിയിലേക്കെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സന്ദര്‍ശക റെക്കോഡില്‍ തോപ്കാപിക്ക് തൊട്ടുപിന്നിലായി ഇസ്താംബൂളിലെ തന്നെ ഹഗിയസോഫിയ മ്യൂസിയമുണ്ട്. അനാത്തോലിയയിലെ മെവലാനാ മ്യൂസിയത്തിലും ഈ വര്‍ഷം സന്ദര്‍ശകരുടെ എണ്ണം കൂടിയിരിക്കുക തന്നെയാണെന്ന് കണക്കകള് സൂചിപ്പിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter