രാജ്യത്ത് മുസ്‌ലിം അംഗസംഖ്യ കൂടുന്നു, പിന്നാക്കം തുടരുന്നു: പുതിയ ലക്കം ഇക്കോണമിസ്റ്റിലെ ലേഖനം
ഹൈദരാബാദ് സ്ഫോടനത്തിന്‍റ പശ്ചാത്താലത്തില്‍ പുതിയ ലക്കം ഇക്കോണമിസ്റ്റ് ഇന്ത്യയിലെ മുസ്‌ലിംകളെ കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്ത് മുസ്‌ലിംകളുടെ അംഗബലം കൂടിക്കൊണ്ടിരിക്കുകയാണെന്നു കണക്കുകളുദ്ധരിച്ച സമര്‍ഥിക്കുന്ന ലേഖനം ആസാമിലെ മുസ്‌ലിംകള്‍ അക്രമിക്കപ്പെട്ടത് പോലും അത് കാരണമാണെന്നു വിശദീകരിക്കുന്നു. സ്വതന്ത്രവിവര്‍ത്തനം.  width=Pew Research Centre തയ്യാറാക്കിയ പഠനമനുസരിച്ച് അടുത്ത് ഇരുപത് വര്‍ഷത്തിനകം ഇന്ത്യയിലെ മുസ്‌ലിംകളുടെ എണ്ണം 236 മില്യനായി മാറും. ലോകത്തെ ഏറ്റവും കൂടുതല്‍  മുസ്‌ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യയോട് സമാനമായി വരും അപ്പോള്‍ ഇന്ത്യ. അപ്പോഴും ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്ന് പോലും എത്തില്ല മുസ്‌ലിംകളുടെ ഈ അംഗസംഖ്യ. ഇതിന് അപവാദമയ ചില സംസ്ഥാനങ്ങളില്ലാതില്ല. വടക്കുകിഴക്കിലെ ചില സംസ്ഥാനങ്ങളില്‍ മുസ്‌ലിംകളുടെ അംഗസംഖ്യ നാടകീയമായി തന്നെ വര്‍ധിക്കുന്നുണ്ട്. നിലവില്‍ ആസാമിലെ ജനസംഖ്യയുടെ മൂന്നിലൊന്നോളമായിരിക്കുന്നു മുസ്‌ലിംകള്‍. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലായി വലിയൊരു വര്‍ധനവാണിവിടെ നടന്നത്. കാര്യമായും കുടിയേറ്റം കാരണാമാണെങ്കില്‍ പോലും. ജനസംഖ്യാ മാറ്റം പെട്ടെന്ന് നടക്കുന്നിടത്ത് അസ്ഥിരത പടരുക സ്വാഭാവികമാണ്. മാസങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ക്ക് ഭീഷണിയാണെന്ന് തോന്നിയാല്‍ മുസ്‌ലിംകള്‍ക്കെതിരെ ആസാമില്‍ ബോഡോ വിഭാഗം അക്രമം അഴിച്ചുവിട്ടു.  ഔദ്യോഗിക കണക്കനുസരിച്ച് 77 പേര് ‍കൊല്ലപ്പെട്ട അക്രമത്തില്‍ നാട് വിടേണ്ടി വന്നത് ലക്ഷക്കണക്കിന് പേര്‍ക്കാണ്. ശരിയാണ്, ജനസംഖ്യാ നിരക്കിലെ ഈ മാറ്റം മാത്രമാവില്ല ആസാമിലെ അക്രമത്തിന് പിന്നിലെ കാരണം. രാഷ്ട്രീയമായ കളികളും അതിന് ആക്കം കുട്ടിയിട്ടുണ്ട്. 2011 ലെ സെന്‍സിന്റെ മതവിഭാങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വളര്‍ച്ചാഫലം ഇതുവരെ പുറത്തു വന്നിട്ടില്ലെന്നതും എടുത്തു പറയേണ്ടതാണ്. ഒരു പക്ഷെ മനപൂര്‍വം ആണ് ഈ ഫലം പുറത്തുവിടാത്തതെന്ന് തോന്നുന്നു. കാരണം മുസ്‌ലിം അംഗസംഖ്യയിലെ വളര്‍ച്ച 2014 ലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. മുസ്‌ലിം സമൂഹത്തിലെ ഫെര്‍ട്ടിലെറ്റി റൈറ്റ് കൂടുതലാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. രാജ്യത്തെ ഇതര മതവിഭാഗങ്ങളിലെ ഫെര്‍ട്ടിലിറ്റി റൈറ്റ് കാര്യമായി കുറയുമ്പോഴാണ് ഇത്. സ്വകാര്യ പഠനങ്ങള്‍ വിശദീകരിക്കുന്നതനുസരിച്ച് രാജ്യത്ത് നിലവില്‍177 മില്യന്‍ മുസ്‌ലിംകളാണുള്ളത്. മൊത്തെം ജനസംഖ്യയുടെ 14.6 ശതമാനം വരുമിത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സമുദായത്തില്‍ ഏകദേശം നാല്‍പത് മില്യന്‍ അംഗങ്ങളുടെ വളര്‍ച്ചയുണ്ടായെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 2006 ല്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതിന് ശേഷവും മാറി വന്ന ഭരണകൂടങ്ങള്‍ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് കാര്യമായായി ഒന്നും ചെയ്തിട്ടില്ല, കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും. പൊതുജോലികളില് ‍അവരുടെ എണ്ണം ഇപ്പോഴും കുറവ് തന്നെയാണ്. സര്‍വകലാശാലകളിലെ അഡ്മിഷനിലും മാറ്റം വന്നിട്ടില്ല. രാഷ്ട്രീയത്തിലെ സ്വാധീനത്തിന്‍റെ കാര്യത്തിലും അങ്ങനെയൊക്കെ തന്നെ. മറ്റു മതക്കാരെ അപേക്ഷിച്ച് എണ്ണത്തില്‍ കുറഞ്ഞ പേരെ വിദ്യാഭ്യാസം നേടിയിട്ടുള്ളൂ. അവരാകട്ടെ, ബാങ്ക് പോലോത്തെ സാമ്പത്തിക രംഗങ്ങളില്‍ നിന്ന് മനപ്പൂര്‍വം തന്നെ തഴയപ്പെട്ട അവസ്ഥയിലും. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, പട്ടാളത്തിലും പോലീസിലും പോലും മുസ്‌ലിംകളുടെ എണ്ണം വളരെ കുറവാണ്. കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായ വജാഹത്ത് ഹബീബുല്ലയുടെ അഭിപ്രായത്തില്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും സന്തോഷിക്കാന്‍ മാത്രം മുസ്‌ലിംകള്‍ക്ക് ഒന്നുമില്ലെന്നാണ്. പാകിസ്ഥാനിലെ മുസ്‌ലിംകളെ അപേക്ഷിച്ച് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് സന്തോഷിക്കാവുന്ന ചില സാമൂഹിക സൂചനകളുണ്ട്. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ ശിശുമരണ നിരക്ക് കുറവാണ്. അവരുടെ സാക്ഷരതാ നിരക്കും ജീവിത സാധ്യതാ നിരക്കും പാകിസ്ഥാനിലേതിനേക്കാള്‍ കൂടുതലാണ്. അത്ര തന്നെ. വിദ്യാഭ്യാസരംഗത്ത് ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ടെന്ന് പറയുന്നു വജാഹത്ത് ഹബീബുല്ല. പെണ്‍കുട്ടികളടക്കം ഇന്ന് കൂടുതലായി വിദ്യാഭ്യാസം നേടുന്നതിന് ശ്രമിക്കുന്നുണ്ട്. വിശിഷ്യാ ഇംഗ്ലീഷ് പഠിക്കാനവര് ‍ശ്രമിക്കുന്നു. പരമ്പരാഗതമായി രാജ്യത്തെ മുസ്‌ലിംകളുടെ ഉപജീവനമാര്‍ഗമായിരുന്ന തുന്നല്‍, തോല്‍-ലോഹ നിര്‍മാണം, ചെറിയ കുടില്‍ വ്യവസായങ്ങള്‍ എന്നിവയെല്ലാം എടുത്തു പോയ സാഹചര്യത്തില്‍ നല്ല ജോലി ലഭിക്കുന്നതിന് ഈ വിദ്യഭ്യാസം പുതിയ തലമുറയെ സഹായിച്ചാല്‍ ആയി. US-India Policy Institute സച്ചാര്‍ റിപ്പോര്‍ട്ടാനന്തര മുസ്‌ലിം മുന്നാക്കത്തെ കുറിച്ച് ഈയടുത്ത് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയുണ്ടായി. ഗണനീയമായ ഒരു മുന്നാക്കവും രാജ്യത്തെ മുസ്‌ലിംകള്‍ക്ക് ഇക്കഴിഞ്ഞ ഏഴുവര്‍ഷങ്ങളില്‍ നേടാനായില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വിദ്യഭ്യാസ മേഖലയില് ‍പോലും സമുദായം നേടിയ പുരോഗതി ഇതരെ വിഭാഗങ്ങളെ അപേക്ഷിച്ച് തുലോം വിരളമാണ്. രാഷ്ട്രീയമായ ഇടപെടലുകളിലൂടെ കാര്യങ്ങള്‍ മാറുമായിരിക്കും. കാലങ്ങളായി രാജ്യത്തെ മുസ്‌ലിംകള് ‍കോണ്ഗ്രസിന് അനുകൂലിക്കുന്നവരാണ്. തെരഞ്ഞെടുപ്പിലെ വിജയത്തില്‍ മുസ്‌ലിംകള്‍ക്ക് കാര്യമായ പങ്കുണ്ട് താനും. ഇനിയും അവരെ അവഗണിക്കുകയാണെങ്കില്‍ പറ്റിയ മറ്റു പാര്‍ട്ടികളെ തെരഞ്ഞ് അവര്‍ പോകും. ഉത്തര്‍പ്രദേശിലെ മുസ്‌ലിംകള്‍ സമാജുവാദി പാര്‍ട്ടിക്കൊപ്പം പോയിക്കഴിഞ്ഞിട്ടുണ്ട്. ഹൈദരാബാദിലെ മുസ്‌ലിംകളും തങ്ങള്‍ക്ക് സ്വാധീനിക്കാവുന്ന രാഷ്ട്രീയ പാര്‍ട്ടികളെ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter