മുസ്‌ലിംലോകം: പ്രത്യാശ, പ്രതിസന്ധി
മുസ്‌ലിം ലോകം ഇപ്പോള്‍ ഒരു പ്രതിസന്ധിയിലാണോ? ആണെങ്കില്‍ ഏതൊക്കെ കാര്യങ്ങളിലാണ് പ്രതിസന്ധി. കൂട്ടത്തില്‍ ഒരു ചോദ്യമുയരുന്നു. 'മുസ്‌ലിം ലോകം' എന്ന് നാം വിവക്ഷിക്കുന്നതെന്തിനെ, എങ്ങനെ എന്ന് മനസ്സിലാക്കിയാലേ പ്രശ്‌നം സംബന്ധിച്ച് ഒരു നിഗമനത്തിലെത്താന്‍ നമുക്ക് കഴിയൂ. ഒരുപക്ഷെ ലോകത്തിലിപ്പോള്‍ നിലവിലുള്ള 62 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളെയാണോ നാം മുസ്‌ലിം ലോകത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നത്. അതല്ല, ഭൂമിയിലെ 190 ഓളം രാജ്യങ്ങളില്‍ മറ്റു സമൂഹങ്ങളോടൊപ്പം ജീവിക്കുന്ന 250 കോടിയോളം മുസ്‌ലിംകളെയാണോ ഉദ്ദേശിക്കുന്നത്? രണ്ടായാലും മുസ്‌ലിം ലോകത്ത് പ്രതിസന്ധിയും സാമ്പത്തികമായി, സാമൂഹികമായി, വിശ്വാസപരമായി എല്ലാ രംഗങ്ങളും കടുത്ത പ്രതിസന്ധി നേരിടുന്നു. ഇവിടെ എടുത്തുപറയേണ്ട കാര്യം മൊത്തം ലോകസമൂഹം നേരിടുന്ന പ്രതിസന്ധികളുടെ ഭാഗമാണിതിലേറെയും. പക്ഷേ, അത് ഇസ്‌ലാമിക തത്വങ്ങളുമായി തട്ടിച്ച് നോക്കേണ്ടിവന്നാല്‍ പ്രതിസന്ധിക്ക് വിവിധ മുഖങ്ങള്‍ പ്രത്യക്ഷപ്പെടും. അതാകട്ടെ, പരിഹരിക്കാനാവാത്ത രൂക്ഷസ്വഭാവമുള്ളതാവും.
എന്തുകൊണ്ടെന്നാല്‍, ലോകത്തോടൊപ്പം മുന്നോട്ട് നീങ്ങാനാവാത്ത ഒട്ടേറെ തടസ്സങ്ങള്‍ നമുക്കുണ്ട്. ആ തടസ്സങ്ങള്‍ മതം നല്‍കിയതല്ല. ചിലര്‍ ദൈവത്തിനും സീസര്‍ക്കും ഭാഗിച്ചുവെച്ചതില്‍ നിന്ന് അല്ലാഹുവും അവന്റെ റസൂലും വിലക്കിയതാണ്. പക്ഷേ, അതിനെയും മറികടന്ന് പുതിയ രാഷ്ട്രീയക്കാരുടെ 'മതേതരത്വ'വും ഭൗതിക വ്യാമോഹങ്ങളും സാമൂഹ്യഘടനയില്‍ ബഹുഭൂരിപക്ഷം വരുന്ന അവശന്മാരാര്‍ത്തന്മാരാലംബഹീനന്മാരോടുള്ള ഉത്തരവാദിത്ത നിര്‍വഹണത്തിലെ വീഴ്ചയും ഉണ്ടാക്കുന്ന പ്രതിസന്ധി നമ്മളെ സംബന്ധിച്ചിടത്തോളം അപരിഹാര്യമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
ഇവിടെ പ്രസക്തമായ ആ ചോദ്യം ഉയരുന്നു. ഇസ്‌ലാം എന്ന് പറയുന്ന കണ്‍സപ്റ്റ് കേവലം ഒരു മതമോ അതോ സമൂലമായ ഒരു ജീവിത വ്യവസ്ഥയോ? കേവല മതമാണെങ്കില്‍ വിശ്വാസവും ഇബാദത്തും മാത്രമെ വേണ്ടൂ. ജീവിത സംബന്ധമായ മറ്റനേക പ്രശ്‌നപരിഹാരത്തിന് ഫ്യൂഡലിസം, ഫാസിസം, മുതലാളിത്തം, കമ്മ്യൂണിസം തുടങ്ങി ഇന്ന് മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളായാല്‍ പോലും ഇതര സിന്ധാന്തങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് തുടരും. ഇതിനുപോല്‍ബലകമായി ദൈവത്തിനും സീസര്‍ക്കും ഭാഗിച്ചവരെ നമുക്ക് അംഗീകരക്കേണ്ടിയുംവരും. ഇവിടെയാണ് യഥാര്‍ത്ഥത്തില്‍ മുസ്‌ലിംകളിന്ന് അകപ്പെട്ട പ്രതിസന്ധിയുടെ തുടക്കം.
പരലോക  വിശ്വാസത്തിലധിഷ്ഠിതമായ ഏകദൈവ വിശ്വാസമാണ് മുസ്‌ലിംകളുടെ (ഇസ്‌ലാമിന്റെ) അടിസ്ഥാന പ്രമാണം. ഭൂമിയില്‍ താന്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരം പറയേണ്ട ഒരു ദിവസമുണ്ടെന്ന് ബോധ്യപ്പെടുത്തിയ ശേഷമാണ് ഇസ്‌ലാം ഓരോ മനുഷ്യനെയും തന്റെ ഉത്തരവാദിത്വമേല്‍പ്പിക്കുന്നത്. ആ ഉത്തരവാദിത്തമാകട്ടെ മനുഷ്യനും ദൈവവും തമ്മിലും മനുഷ്യനും പ്രപഞ്ചങ്ങളും തമ്മിലും മനുഷ്യനും മനുഷ്യനും തമ്മിലുമുള്ളതാണ്. ഈ ബന്ധങ്ങള്‍ അവന്റെ ഭൂമിയിലെ ജീവിതോപാധിയുടെ കൂടി ഭാഗമായിരിക്കും. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം എന്നിവയാണ് ഓരോ മനുഷ്യന്റെയും പ്രാഥമികാവശ്യമായി കണക്കാക്കപ്പെടുന്നത്. കൂട്ടായ യത്‌നത്തിലൂടെ രാഷ്ട്രത്തിന്റെ വികസനവും ഐശ്വര്യവും കൂടുന്നമുറക്ക് എല്ലാവര്‍ക്കും ജീവിതസൗകര്യം കൂടിക്കൊണ്ടിരിക്കും. ജനങ്ങളുടെ കൂട്ടായ യത്‌നവും പ്രാര്‍ത്ഥനയും അല്ലാഹു സ്വീകരിക്കുന്നതോടെ ഒരു രാഷ്ട്രത്തിന്റെ വിജയം സുനിശ്ചിതമായി മാറുന്നു. മണ്ണില്‍നിന്നുള്ള ഉല്‍പാദനം (കൃഷി) മണ്ണില്‍ നിക്ഷേപിതമായ ധാതുക്കളുടെ മനുഷ്യനാവശ്യമായ ഉപകരണ വസ്തുവാക്കുന്ന പുനരുല്‍പാദനം (വ്യവസായം), കൃഷി-വ്യാവസായികോല്‍പന്നങ്ങളുടെ വിതരണം (കച്ചവടം), ഈ ശാരീരിക-ബുദ്ധിപരമായ അധ്വാനങ്ങള്‍ ജീവിതോപാധിയായി സ്വീകരിച്ച് രാഷ്ട്രത്തിനുവേണ്ടി മാന്യമായി നടത്തുന്ന അധ്വാനം ആത്മാര്‍ത്ഥമാകുമ്പോള്‍ അത് അല്ലാഹുവിനു വേണ്ടിയുള്ള ഇബാദത്തുകൂടി ആകുന്നു. ഇസ്‌ലാമിന്റെ രാഷ്ട്രം ആ രാജ്യത്ത് ജീവിക്കുന്ന എല്ലാ പൗരന്മാരുടെയും പൊതുസ്വത്താകുന്നു.
ജാതിയോ മതമോ മറ്റെന്തെങ്കിലും വിഭാഗീയതയോ രാജ്യത്തിന്റെ കാര്യത്തില്‍ അല്ലാഹുവിനോ ദീനിനോ ഇല്ല. ദുനിയാവില്‍ വഴിപ്പെട്ടവും (മുസ്‌ലിം) വഴിപ്പെടാത്തവനും (അമുസ്‌ലിം) ഒരു പോലെ ഗുണം ചെയ്യുന്നവനും വഴിപ്പെട്ടവന് നാളെ പരലോകത്ത് പ്രത്യേക ഗുണം ചെയ്യുന്നവനുമാണ് അല്ലാഹു. ഈ പ്രഖ്യാപനംവഴി സര്‍വ്വലോക  രക്ഷിതാവ് തന്റെ എണ്ണിയാലൊടുങ്ങാത്ത അടിമകള്‍ക്ക് നല്കിയ സന്തോഷ വാര്‍ത്തയാണ് ഇസ്‌ലാമിന്റെ രാജ്യകാര്യ വിചാരത്തിന്റെ അടിസ്ഥാന തത്വം.
ഇവിടെ ഇസ്‌ലാം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് മനുഷ്യവര്‍ഗത്തെയാണ്; ഭൂമിയില്‍ മനുഷ്യന്റെ ജീവിത പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരനിര്‍ദേശമാണ്. ഒരര്‍ത്ഥത്തില്‍ ശാസ്ത്രവും സാങ്കേതിക വിദ്യയടക്കം എല്ലാ ശാരീരികവും ബുദ്ധിപരവുമായ അധ്വാനങ്ങളും അല്ലാഹുവിനുള്ള ഇബാദത്തും വണക്കവുമാണ്. ഒരേ അവസരത്തില്‍ രാഷ്ട്രവും അവിടെ ജീവിക്കുന്ന മനുഷ്യനും അല്ലാഹുവിനോടുള്ള ഉത്തരവാദിത്തവും ജനങ്ങള്‍ സ്വയം നിര്‍വഹിക്കുന്ന ഒരേ മനസിന്റെ രണ്ട് വശങ്ങളാണ്. ഇവിടെ നിന്നുകൊണ്ട് നമുക്ക് മുസ്‌ലിം ലോകത്തിന്റെപ്രതിസന്ധിയെ കുറിച്ച് ചുരുക്കിയൊന്ന് പരിശോധിക്കാം.      
   
നേരത്തെ നമ്മള്‍ ചര്‍ച്ച ചെയ്തത് പോലെ ഭൂമിയില്‍ ഇപ്പോള്‍ മുസ്‌ലിം ജനസംഖ്യ 250 കോടി വരുമെന്നാണ് കണക്ക്. ലോകത്തിലെ 190 രാജ്യങ്ങളില്‍ 63 എണ്ണത്തില്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷവും മറ്റു രാജ്യങ്ങളില്‍ മുസ്‌ലിം ജനസംഖ്യ ന്യൂനപക്ഷവുമാണ്. ഇസ്‌ലാമിക പ്രത്യയ ശാസ്ത്രത്തില്‍ സാമ്പത്തിക ശാസ്ത്രം പ്രത്യേകമായി തന്നെയുണ്ട്. അതെന്താണെന്ന് ചോദിച്ചാല്‍ അതിന് ലോക സമ്പദ് ഘടനയുടെ വിശാലവും വസ്തു നിഷ്ഠവുമായ വിശകലന വെളിച്ചത്തില്‍ മറുപടി പറയാന്‍ പോലും അറിഞ്ഞിട്ടോ അറിയാഞ്ഞിട്ടോ തയ്യാറാകുന്ന ഒരു സാമ്പത്തിക വിദഗ്ധനെ ചൂണ്ടിക്കാട്ടാന്‍ പോലും ഇന്നില്ല. ഗള്‍ഫ് എണ്ണ മേഖലയൊഴിച്ച് മിച്ച ബജറ്റ് അവതരിപ്പിക്കാനാവുന്ന ഒരു മുസ്‌ലിം രാഷ്ട്രവും വേറെയില്ല.
ഉള്ള രാജ്യങ്ങളാവട്ടെ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല മുതലാളിത്ത വ്യവസ്ഥയെ രണ്ടു കയ്യും നീട്ടി അംഗീകരിക്കുകയും ചെയ്യുന്നു. ലോകത്തിപ്പോള്‍ രണ്ട് സമ്പദ്ഘടനകളേ ഉള്ളൂ. ഒന്ന് മുതലാളിത്തവും രണ്ടാമത്തേത് കമ്മ്യൂണിസവുമത്രെ. പഴയ കൂട്ടുകുടുംബ നാടുവാഴി വ്യവസ്ഥകളില്‍നിന്ന് മുതലാളിത്തത്തിലേക്കുള്ള മാറ്റത്തിനിടക്ക് അല്‍പകാലം മാത്രമെ ഭൂമുഖത്ത് ഇസ്‌ലാമിക വ്യസ്ഥക്ക് മിന്നി മറയാന്‍ കഴിഞ്ഞുള്ളൂ; പ്രവാചകനും അബൂബക്കര്‍ സിദ്ദീഖും ഉമര്‍ബ്‌നു ഖത്താബും നടത്തിയ ഖിലാഫത്ത് കാലത്ത് മാത്രം. ശരിയായ ദൈവിക വാഴ്ചയും ഇസ്‌ലാമിക സാമൂഹിക നീതിയും അറേബ്യന്‍ ഉപദ്വീപിലേക്കും പേര്‍ഷ്യനാഫ്രിക്കന്‍ രാജ്യങ്ങളിലേകക്കും അക്കാലത്തെ ജനം പത്തോ പന്ത്രണ്ടോ വര്‍ഷത്തേക്ക് നീതിപൂര്‍വ്വകമായ ഇസ്‌ലാമിക വാഴ്ച ആഗ്രഹിച്ചവരാണ്.
സ്വയം മറന്നതോ? പിന്നീടുള്ള ഇസ്‌ലാമിക ഖലീഫമാര്‍ സമ്പദ്ഘടനയുടെ രൂപവും സാമൂഹ്യ നീതിയും പുതിയ കാഴ്ചപ്പാടും മറന്നത് പോലെയാണ് കണ്ടത്. അമവിയ്യാക്കളും അബ്ബാസിയാക്കളും ഫാത്തിമിയാക്കളുമായ ഖലീഫമാര്‍ തമ്മില്‍ തന്നെ പോരാട്ടങ്ങളും ജൂത- ക്രൈസ്തവ എതിരാളികളടക്കം ഇസ്‌ലാമികതയുടെ ഒറ്റക്കും കൂട്ടായുമുള്ള എതിരാളികളെല്ലാം ഒന്നിച്ച് ചേര്‍ന്ന് മുസ്‌ലിം ലോകത്തിനെതിരെ വിവിധ തരത്തിലുള്ള ഗൂഢാലോചനകള്‍ നടത്തി. അകത്തെ അന്തഃഛിദ്രങ്ങളും ആ അന്തഃഛിദ്രങ്ങള്‍ കാരണം അടിയന്തര കാര്യങ്ങളില്‍ പോലും അവസരോചിതം തീരുമാനമെടുക്കാന്‍ കഴിയായ്കയുംമൂലം വിജയകരമാവേണ്ടിയിരുന്ന ഒട്ടുവളരെ ഓപ്പറേഷനുകള്‍ പാളിപ്പോയി.
യുദ്ധങ്ങള്‍ മാത്രമല്ല ഇസ്‌ലാമിന്റെ സാമൂഹ്യ പരിഷ്‌കരണവും പലയിടത്തും നിലച്ചു. ദേഹേഛയും വ്യാമോഹങ്ങളും തലക്ക് കയറിത്തുടങ്ങിയതോടെ വിവിധ രാജ്യങ്ങളില്‍ വിവിധ രൂപത്തിലുണ്ടായിരുന്നതും ഇസ്‌ലാം അടിച്ചമര്‍ത്തിയിരുന്നതുമായ ഫ്യൂഡലിസ്റ്റ് സാമൂഹ്യ ചിന്തയും സുഖലോലുപതയും വളരുകയായിരുന്നു. ഇസ്‌ലാമിക ഭരണം നടപ്പാക്കി മനുഷ്യവര്‍ഗത്തെ സംസ്‌കരിച്ചെടുത്ത് പുതിയൊരു ഭൂമിയെയും മനുഷ്യ വര്‍ഗത്തെയും നിര്‍മിക്കാന്‍ പ്രതിജ്ഞയെടുത്ത മുസ്‌ലിംകള്‍ തലമുറകള്‍ ചിലത് മാറി വന്നപ്പോഴേക്ക് ഇസ്‌ലാമിന്റെ രീതി മറക്കുകയായിരുന്നു. ഇസ്‌ലാമിക ഭരണം രാഷ്ട്രങ്ങളെ ഐശ്വര്യവത്കരിച്ചതോടെ ഭരണാധികാരികള്‍ക്ക് സുഖലോലുപതയും അതിന്റെ കൂടപ്പിറപ്പായ മടിയും ജാഗ്രതക്കുറവും പിടിപ്പെട്ടു.
യൂറോപ്പിലേക്ക് ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളിലെ വന്‍വിജയത്തിന് ശേഷം മുസ്‌ലിംകള്‍ യൂറോപിനെ ലക്ഷ്യമിട്ടു. സൈനിക പഠനങ്ങള്‍ക്കും നീണ്ട കൂടിയാലോചനകള്‍ക്കും ശേഷം എ.ഡി. 710 ജൂലൈയില്‍ താരിഫ്ബ്‌നു മാലികിന്റെ നേതൃത്വത്തില്‍ ചെറിയൊരു സംഘം മുസ്‌ലിം  സൈന്യം നിരീക്ഷണാര്‍ത്ഥം യൂറോപിന്റെ പടിഞ്ഞാറു ഭാഗത്ത് സ്‌പെയിനിലേക്ക് കടന്നു. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും കഴിഞ്ഞ് ഇബ്‌നു മാലികിന്റെ വിവരം കിട്ടിയ ഉടനെ സ്‌പെയിനിലേക്ക് താരിഖ്്ബ്‌നു സിയാദിന്റെ നേതൃത്വത്തിലുള്ള സഹായസേന നീങ്ങി. മാലിക്കിന്റെ സേന ഇറങ്ങി താവളമടിച്ച പാറക്കു പേര്‍ ജബലുത്താരീഖ്- ജിബ്രാള്‍ട്ടര്‍. സ്‌പെയിന്‍ ഭരണാധികാരി റൊഡറിക്ക് ഒരു ലക്ഷം സേനയെ നയിച്ചുകൊണ്ട് മുസ്‌ലിം മുന്നേറ്റത്തെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ക്രൈസ്തവ വാഴ്ചയില്‍ പട്ടിണിയും കഷ്ടപ്പാടും സഹിക്കാനാവാത്ത സാമാന്യ ജനം പരസ്യമായി മുസ്‌ലിം സേനക്ക് പിന്തുണ നല്‍കി. ഗ്രാമങ്ങളെയും നഗരങ്ങളെയും ഹര്‍ഷപുളകിതമാക്കി ഇസ്‌ലാമിന്റെ ധീരഭടന്‍മാര്‍ കറുത്ത യൂറോപിനെ കിടിലം കൊള്ളിച്ച് കീഴടക്കുകയായിരുന്നു.
പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു മുസ്‌ലിം സേനയുടെ യൂറോപ്യന്‍ വിജയവും തുടര്‍ന്നുള്ള സംഭവങ്ങളും ഇസ്‌ലാമിന്റെ ലക്ഷ്യവും രീതിയും നിലവിലുള്ള സാഹചര്യവുമായി ഓരേറ്റുമുട്ടലിനിടയാക്കി. ദി അറബ്‌സ് ഇന്‍ ഹിസ്റ്ററിയില്‍ ബര്‍ണാഡസ് ലൂയിസ് ഇങ്ങിനെ രേഖപ്പെടുത്തുന്നു. സ്‌പെയിനും പരിസരങ്ങളും കീഴടക്കിയ താരിഫും താരീഖും ഇസ്‌ലാമില്‍ ചേര്‍ന്ന ആഫ്രിക്കന്‍ ബാര്‍ബറികളായിരുന്നു. സ്‌പെയിനിന്റെ ഭരണ സംവിധാനം വന്നപ്പോള്‍ ഖലീഫാ ഉന്നത ഖുറൈശി കുടുംബങ്ങളെയാണതേല്‍പിച്ചത്. ഇസ്‌ലാമില്‍ തറവാട്ടുകാരും അല്ലാത്തവരുമുണ്ടോ എന്ന ചോദ്യവുമായി ബാര്‍ബറുകളുടെ നേതാവായ ഉസ്മാനുബ്‌നു അബീനിസ്ഹല്‍ഖത്ത് അമി മുനത് രംഗത്തിറങ്ങിയതോടെ ഇസ്‌ലാമിന്റെ അടിസ്ഥാന തത്വം ചോദ്യം ചെയ്യപ്പെടുകയായിരുന്നു. ഉമവി ഖലീഫ വഹീദ് ബ്‌നു അബ്ദുല്‍ മലിക്കിനു പോലും മറുപടി പറയാനാവാത്ത വിധം വാദങ്ങള്‍ ഉടലെടുത്തതോടെ ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിനു ശേഷം ഒരു നൂറ്റാണ്ട് പിന്നിട്ടപ്പോള്‍ തന്നെ പാളയത്തില്‍ പട തുടങ്ങുകയും ഇസ്‌ലാമിന്റെ ഭരണനേതൃത്വ രീതി തന്നെ താറുമാറാവുകയും ചെയ്തു. അടുത്ത നൂറ്റാണ്ടില്‍ ആദ്യത്തില്‍ തന്നെ അബ്ബാസിയായ ഖലീഫ അബൂ ജഅ്ഫറില്‍ മന്‍സൂര്‍ ചെങ്കോലേന്തി. എന്നാല്‍, ഹിജ്‌റ ആദ്യ നൂറ്റാണ്ടില്‍ ഇസ്‌ലാമില്‍ ഖിലാഫത്ത് ആരംഭിച്ച് കഴിഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളും ചേരിതിരിവും പോരാട്ടങ്ങളും ലോഭമില്ലാതെ തുടരുകയായിരുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളില്‍പോലും യോജിക്കാന്‍ കഴിയാതെ ഓരോ ഗ്രൂപ്പുകളും ഇസ്‌ലാമിക തത്വങ്ങളെ പുനര്‍ജീവിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളാവട്ടെ സ്വാഭാവികമായും പരാജയപ്പെടുകയും ചെയ്തു. ശക്തമായൊരു മധ്യസ്ഥന്റെ അഭാവം താളം തെറ്റിയ അവസ്ഥ മാറ്റിയെടുക്കാന്‍ കഴിയാത്ത നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. അടിസ്ഥാനപരമായി ഇസ്‌ലാമില്‍ നിന്ന് വ്യതിചലിക്കപ്പെട്ട ഖിലാഫൈറ്റുകളുടെ ശക്തിയും സൈനിക വളര്‍ച്ചയും ആര്‍ക്കും നേരിട്ടൊരു എതിര്‍പ്പുണ്ടാക്കാന്‍ ധൈര്യവുമുണ്ടായില്ല. ഇസ്‌ലാമിനെ തുടച്ച്‌നീക്കാനുദ്ദേശിച്ച് നടത്തിയ നൂറ്റാണ്ടുകള്‍ നീണ്ട കുരിശുയുദ്ധങ്ങള്‍ക്ക് വിജയം കാണാനായില്ല. ഒരര്‍ത്ഥത്തില്‍ യൂറോപിനെ ഇസ്‌ലാമിന്റെ കൂടുതല്‍ ശല്യങ്ങളൊഴിവാക്കി നിര്‍ത്താന്‍ ക്രൈസ്തവര്‍ക്കും പൗരസ്ത്യ ദേശങ്ങളെ ഇസ്‌ലാമില്‍ നിലനിര്‍ത്താന്‍ പൗരസ്ത്യര്‍ക്കും കഴിഞ്ഞുവെന്ന പത്തിലധികം വര്‍ഷങ്ങള്‍ നീണ്ട കുരിശു യുദ്ധങ്ങളുടെ അവസാന വിശകലനം ചൂണ്ടുന്നതെന്ന് ബാരന്‍ കാരാദേവോ തന്റെ കുരിശു യുദ്ധങ്ങള്‍ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു. 1200 വര്‍ഷം ഇസ്‌ലാമിക ഖിലാഫൈറ്റ് പല വകയായി 1200 വര്‍ഷമാണ് നിലനിന്നത്. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ അതിന്റെ പൂര്‍ണ്ണരൂപത്തില്‍ അഥവാ പരലോക വിശ്വാസത്തിലധിഷ്ഠിതമായ ഏകദൈവ വിശ്വാസമനുസരിച്ചു ഇബാദത്തുകളും ഒപ്പം തന്നെ ജീവിതം, പ്രത്യേകിച്ചു കുടുംബ ജീവിതവും ഓരോ വ്യക്തിയും ഉത്തരവാദിത്വം നിര്‍വഹിച്ച് ജീവിച്ചാല്‍ എല്ലാവരും ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ നിര്‍ബന്ധിതരാവുകയും അതു വഴി ശക്തിയും സമാധാനവും പുലരുകയും ചെയ്യുന്നതാണ് ഇസ്‌ലാമിക ജീവിതരീതി. വിശപ്പടക്കാനുള്ള വസ്തുക്കളും അത് കൃഷി ചെയ്യുന്ന കര്‍ഷകരും അത് വിതരണം ചെയ്യുന്ന കച്ചവടക്കാരും കൃഷി ചെയ്ത് ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക വിളകളും ഭൂമിയില്‍ ദൈവം നിക്ഷേപിച്ച ധാതുക്കളും മറ്റും ഉപയോഗിച്ച് കാലാനുസൃത ഉപകരണങ്ങളെ ഉണ്ടാക്കുന്ന വ്യവസായങ്ങളുമെല്ലാം ഉപയോഗപ്പെടുത്തി ഐശ്വര്യപൂര്‍ണമായ രാഷ്ട്രം കെട്ടിപ്പടുക്കുന്നതാണ് ഇസ്‌ലാമിക രീതിയെന്ന് നാം തുടക്കത്തിലേ പറഞ്ഞുവെച്ചിട്ടുണ്ട്. അല്ലാഹു നമ്മെ ഏല്‍പിക്കുന്ന മൂന്ന് സുപ്രധാന കാര്യങ്ങളുണ്ട്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളും വ്യക്തികള്‍ സ്വന്തമായും സമൂഹവുമായുള്ള ബന്ധവുമാണത്. ഭാര്യാമക്കളോടും സഹോദര സഹോദരിമാരോടുമുള്ള ബന്ധങ്ങളുടെ നിര്‍വചനം സ്വശരീരം ശുദ്ധമായി വെച്ച് ആരോഗ്യം പരിപാലിക്കേണ്ടതും രോഗാതുരത്വത്തെ തടയേണ്ടതെങ്ങനെയെന്നുമെല്ലാം. ഇതെല്ലാം കൃത്യമായി നിലനില്‍ക്കേണ്ടതിനാവശ്യമായ സമ്പത്ത് പൊതുവെ ഒരു രാഷ്ട്രം ഉല്‍പാദിപ്പിക്കുന്ന തത്വത്തില്‍ എല്ലാവര്‍ക്കുമുള്ള അവകാശം. ഈ അവകാശം അംഗീകരിച്ച് കൊടുത്ത് കൊണ്ട് പരസ്പരം പാലിക്കേണ്ടതുമായ ആ മര്യാദയത്രെ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നിലനില്‍പ്പിനാധാരമായ പൊതുതത്വം.  
ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നിലനില്‍പിനാധാരമായ പൊതു തത്വം എന്ന് നമ്മളിവിടെ വിവക്ഷിക്കുന്നത് രാജ്യതന്ത്രമാണ്. ആയുധ ശക്തികൊണ്ടോ പോരാട്ട വീര്യം കൊണ്ടോ ഒരു സമൂഹത്തെ നിലനിര്‍ത്താനാവില്ല. രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ അത് മതിയാകും. എന്നാല്‍ ഇസ്‌ലാമിനെപ്പോലെ മാനുഷിക മൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന ഒരു ജീവിത ദര്‍ശനത്തെ ദൈവീകതയുടെ പിന്‍ബലത്തില്‍ നടപ്പാക്കുമ്പോള്‍ ഒരുപാട് ജാഗ്രതയും അങ്ങേയറ്റത്തെ ക്ഷമയും ഭരണാധികാരികള്‍ക്കുണ്ടാവണം. ജനങ്ങളും സര്‍ക്കാരും ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതാണ്. അതായത് ജനതാല്‍പര്യങ്ങള്‍ക്ക് വിവേചനപൂര്‍വ്വം സൂക്ഷ്മതയോടെ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അതാണ് ഇസ്‌ലാമിക രീതി.
കൃഷിയും കച്ചവടവും വ്യവസായവും നടത്തുന്നവര്‍  അതവര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി മാത്രമല്ല ആ രാഷ്ട്രത്തിലെ എല്ലാ മനുഷ്യര്‍ക്കും അവകാശപ്പെട്ട ഉല്‍പന്നമാണ് ഒരിസ്‌ലാമിക രാഷ്ട്രത്തില്‍ വിളയുന്നത്. അതുമാത്രമല്ല സമൂഹത്തിന്റെ പൊതു ഉത്തരവാദിത്തം ഓരോ വ്യക്തിയിലും അല്ലാഹു ചുമത്തിയിരിക്കുന്നു. ആ ചുമതലകള്‍ മനസാവാചാ കര്‍മ്മണാ അംഗീകരിക്കുന്നവനും അംഗീകരിക്കാത്തവരുമുണ്ടാകും വിശ്വാസപരമായ കാര്യങ്ങളിലുള്ള ഈ അഭിപ്രായ വ്യത്യാസം രാജ്യകാര്യവിചാരങ്ങളിലും രാജ്യത്തിന്റെ പൊതു ഭരണ സംവിധാനത്തിലും ഓരോ പൗരനും അര്‍ഹമായ അവകാശം ലഭിക്കുന്നതിനും തടസ്തമായിക്കൂടാ.
ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ദൈവനിയോഗിത പ്രവാചകന്മാര്‍ എല്ലാവരും പ്രബോധനം ചെയ്തത് ഇസ്‌ലാമികതയാണ്. മനുഷ്യ സമൂഹത്തിന്റെ വളര്‍ച്ചക്കൊപ്പം പ്രബോധനം നടത്തുന്നതിന് ദൈവം മാറിമാറി ഓരോ കാലഘട്ടങ്ങളിലും പ്രവാചകന്മാരെ നിയഗിച്ചിട്ടുണ്ട. ഭൂമിയിലെ ആദ്യത്തെ മനുഷ്യനായ ആദം നബി മുതല്‍ അവസാന പ്രവാചകന്‍ വരെ ഇതിലുള്‍പ്പെടും. ഓരോ പ്രവാചകന്മാര്‍ വരുന്നതോടെ അതിന്റെ മുമ്പെ വന്ന പ്രവാചകന്റെ പ്രബോധനങ്ങള്‍ റദ്ദാക്കപ്പെട്ടിരുന്നു. എന്നാല്‍, ചില പ്രവാചകന്മാരുടെ വിരുതന്മാരായ അനുയായികള്‍ കാലഹരണം വന്ന പ്രബോധനങ്ങളെ മുറുകെപ്പിടിച്ച് ആ മതം നിലനിറുത്തകയായിരുന്നു. അവയാവട്ടെ കേവല മതങ്ങളായി മനുഷ്യ വര്‍ഗ്ഗത്തിനിടയില്‍ കടുത്ത ഭിന്നിപ്പ് സൃഷ്ടിച്ച് കൊണ്ട് നിലനില്‍ക്കുകയും ചെയ്തു. ആദിമ മനുഷ്യന്റെ  വൈകൃത ദൈവ സങ്കല്‍പങ്ങള്‍ ബുദ്ധിപൂര്‍വ്വമായി ഏകദൈവ ചിന്തയിലേക്ക് മാറിത്തുടങ്ങിയ ഘട്ടത്തിലാണ് അവസാന പ്രവാചകന്‍ നിയോഗിക്കപ്പെട്ടത്. പ്രബോധനത്തിലൂടെ മാറ്റിയെടുത്ത മനുഷ്യരെ ഉപയോഗിച്ച് മനുഷ്യ വര്‍ഗ്ഗത്തിന്റെ ശാശ്വത മോചനം അഥവാ ദുനിയാവിലും ആഖിറത്തിലും (ലോകത്തും പരലോകത്തും) എല്ലാമനുഷ്യര്‍ക്കും പരലോക വിശ്വാസമുള്ളവര്‍ക്ക് അവിടെയും ഇവിടെയും അതില്ലാത്തവര്‍ക്ക് ഇവിടെ മാത്രമായും ഗുണകരമായ മാറ്റവും മോചനവും ലഭിക്കുന്നതിന് വേണ്ടി ഇസ്‌ലാം പ്രവര്‍ത്തിക്കുന്നു.
ഇസ്‌ലാമിക രാഷ്ട്രത്തില്‍ പിറക്കുന്ന ഒരു കുട്ടിയെ എങ്ങിനെ ശുശ്രൂഷിക്കണമെന്നും ആ കുട്ടിയുടെ ഓരോ രോമകൂപങ്ങളും എത്രമാത്രം പരിശുദ്ധമായിരിക്കണമെന്നും എങ്ങിനെ കുളിപ്പിക്കണമെന്നും ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നു. അവന് പ്രായപൂര്‍ത്തിയാവുന്നതോടെ അവന്‍ എന്തൊക്കെ ചുമതലകള്‍ നിര്‍വ്വഹിക്കണമെന്നും അച്ഛനമ്മമാരോടുള്ള ബാധ്യത അയല്‍ക്കാരനോടും സമൂഹത്തോടുമുള്ള ബാധ്യത, രാഷ്ട്രത്തോടുള്ള ബാധ്യത - പഠനം, ദീനും ഭാഷയും ശാസ്ത്രസാങ്കേതിക വിദ്യകളും , രാജ്യകാര്യവിചാരം തുടങ്ങി മനസ്സും ശരീരവും പരിശുദ്ധമാക്കുകയും രോഗാതുരത്വത്തെ ചെറുക്കക മാത്രമല്ല ഇതൊക്കെ ദൈവത്തിനുള്ള ഇബാദത്തായി അംഗീകരിക്കപ്പെടുകയും കാലാനുസൃതമായ ഭക്ഷണവും നല്ലതരം വസ്ത്രങ്ങളും സുഖകരമായ താമസത്തിനുള്ള വീടുകളും ആരോഗ്യകരമായ ശരീരാവസ്ഥയുമെല്ലാം സംജാതമാകുകയും ചെയ്യുന്നു.
ലോകത്തിന്റെ മൂന്നിലൊന്ന് ഭാഗത്ത് പുതിയൊരു വ്യവസ്ഥ സ്ഥാപിച്ച് മുന്നേറിയ ഇസ്‌ലാമികതക്കന്യമായ ദേഹേച്ഛക്ക് വഴങ്ങിയ ഭരണാധികാരികളാണ് ക്രമേണ ഇസ്‌ലാമികതയുടെ മഹത്വത്തെ അരിഞ്ഞ് വീഴ്ത്തിയത്. താര്‍ത്താരികളുടെ സൈനിക ശക്തിക്ക് മുമ്പില്‍ അടിതെറ്റിപ്പോയ ബഗ്ദാദ് അതിന്റെ പരമവും ലക്ഷണമൊത്തതുമായ ഒരു ഇസ്‌ലാമികതയിലേക്ക് പിന്നീടൊരിക്കലും ഉയര്‍ന്നില്ല.
സുഖഭോഗസംസ്‌കാരത്തിന്റെ മുള്ളു വേലിയില്‍ കുടുങ്ങിപ്പോയ ഇസ്‌ലാമികത പാശ്ചാത്യസംസ്‌കാരത്തെ പുണര്‍ന്നും മദ്യവും മദിരാക്ഷിയും ചമച്ച കൃത്രിമ സ്വര്‍ഗ്ഗങ്ങളിലേക്കും ഊളിയിടുമ്പോള്‍ ബുദ്ധിയും വിവേകവും നശിച്ചിട്ടില്ലാത്ത ഒരുപിടി മുസ്‌ലിം ബുദ്ധിജീവികള്‍ നെഞ്ചത്തടിച്ച് കരഞ്ഞുപോയി. പക്ഷെ അവരുടെ കരച്ചില്‍ ആരും കേട്ടില്ല. ഉസ്മാനിയ്യ തുര്‍ക്കികള്‍ക്ക് ഖിലാഫത്ത് ലഭിച്ചതോടെയാണ് അന്തംവിട്ട സുഖഭോഗസംസാകരത്തിലേക്ക് മുസ്‌ലിംകള്‍ മുതലകൂപ്പു കുത്തിയത്.
എ.ഡി. 1700ല്‍ സുല്‍ത്താന്‍ അഹമ്മദ് മൂന്നാമന്റെ കാലത്തോടെയാണ് തുഹ്ഫത്തുല്‍ മുജാഹിദീനില്‍ വിവരിച്ചതനുസരിച്ച് ടൂലിപ്, മൂവ്‌മെന്റ് എന്ന പ്രസ്ഥാനം ഒരു സുഖഭോഗക്ലബ്ബായിരുന്നു. ടൂലിപ് ചെടികള്‍ നട്ടുവളര്‍ത്തിയ മുറ്റമായിരുന്നു ഈ പ്രസ്ഥാനത്തിന്റെ മേച്ചില്‍പുറം. അവിടെയിരുന്ന മദ്യപിക്കുന്നതും പാശ്ചാത്യവേഷം ധരിച്ച അര്‍ദ്ധനഗ്നകളായ സ്ത്രീകളുടെ ഡാന്‍സ് ആസ്വദിക്കുകയും ചെയ്യുന്ന ഈ പരിഷ്‌കര്‍ണ സമ്പ്രദായത്തെക്കുറിച്ച് തുര്‍ക്കിയിലെ ബ്രിട്ടീഷ് ചാരത്തലവന്‍ ഹംബര്‍ട്ട് ക്രാഫ്റ്റ് തന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചിട്ടു. നാം മുസ്‌ലിംകളെ യഥാര്‍ത്ഥ ശരീരസുഖം പഠിപ്പിച്ച് കൊണ്ടിരിക്കുകയാണ്. അതാസ്വദിക്കാന്‍ അവര്‍ ആര്‍ത്തിയോടെ മുന്നോട്ട് വരുന്നു. തുര്‍ക്കി മാത്രമല്ല പൗരസ്ത്യ ദേശങ്ങളിലാകെ നമുക്ക് പ്രതീക്ഷ ഏറുകയാണ്. ക്രാഫ്റ്റിനെ ഉദ്ധരച്ചുകൊണ്ട് പ്രസിദ്ധ ലെബനാന്‍ മുസ്‌ലിം ബുദ്ധി ജീവിയും പില്‍ക്കാലത്ത് വിശ്വ പ്രസിദ്ധനായ സൂഫീയുമായ ശൈഖ് ജവാദുശ്ശര്‍ഫി മനുഷ്യന്റെ നിറഞ്ഞ മനസ്സ് എന്ന പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി: ''നന്മകളെപ്പറ്റി അറിയുകയും കേള്‍ക്കുകുയം ചെയ്യുമ്പോള്‍ മനസ്സ് നിറയുന്നവന്‍ ഭാഗ്യവാനത്രെ. എന്നാല്‍ എന്റെ സുഹൃത്ത് നിഹ്ഫല്‍ ഇന്ന് എന്നെ ഏല്‍പ്പിച്ച ബ്രിട്ടീഷ് ഏജന്റ് ഹാംബര്‍ട്ട് ക്രാഫ്റ്റിന്റെ ഡയറിക്കുറിപ്പ് എന്റെ മനസ്സില്‍ പുകനിറക്കുകയായിരുന്നു. മനസ്സിലെ ഈ പുക പുറത്താക്കി ആശ്വസിക്കാന്‍ ഞാന്‍ ചെറിയൊരു മുറി തേടുകയാണ്. മനസ്സില്‍ സര്‍വ്വശക്തന്റെ ഭാവം നിറച്ച് ഇനി എനിക്ക് പ്രാര്‍ത്ഥിക്കണം.'' (അറബിയില്‍നിന്ന് ഇടവ എം.എം. മുഹമ്മദ് വിവര്‍ത്തനം ചെയ്തത്, പേജ് 43)
ജവാദുദ്ദര്‍ഫിയുടെ ഈ പുസ്തകം സന്യാസത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയുടെ മുന്നറിയിപ്പായിരുന്നുവെന്ന് ശര്‍ഫിയുടെ ജീവ ചരിത്രകാരന്‍ അതിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. മുസ്‌ലിം ബുദ്ധിജീവികള്‍ ത്വരീഖത്തിലേക്കും സൈദ്ധാന്തികമായി സൂഫിസത്തിലേക്കും കടക്കുന്നത് മുസ്‌ലിം ഭരണാധികാരികളുടെ സുഖഭോഗ സിദ്ധാന്തത്തോടുള്ള മാനസികമായ എതിര്‍പ്പായിരുന്നു. സമൂഹത്തോടുള്ള ബാദ്ധ്യത തീരെ മറന്ന്‌പോയ മഹാന്മാരായ എത്രയോപേര്‍ സൂഫിസത്തില്‍ ആണ്ടുപോയിരുന്നു. ഇസ്‌ലാമിന്റെ തത്വങ്ങളില്‍ മുറുകെപ്പിടിച്ച് മാതൃകയോഗ്യമായി ജീവിച്ച എത്രയോ സൂഫീ വര്യന്മാര്‍ മധ്യപൂര്‍വ്വ ദേശത്തുണ്ടായിരുന്നു.
ഇസ്‌ലാമിന്റെ യഥാര്‍ത്ഥവശം സ്വന്തം ജീവിതത്തിലൂടെ പ്രകാശിപ്പിച്ചവരായിരുന്നു സൂഫീവര്യന്മാരില്‍ നല്ലൊരുവിഭാഗം. ഭരണരംഗത്ത് നിന്ന് ആദ്യഘട്ടത്തില്‍ സൂഫികളെ മാറ്റിനിര്‍ത്താന്‍ ഖലീഫമാരും അമീര്‍മാരും ശാഠ്യംപിടിച്ചു. അതോടെ സൂഫിസം ഒരു സ്വകാര്യ ഏര്‍പ്പാടായി മാറി. അവര്‍ക്ക് ഭരണ പങ്കാളിത്തം നഷ്ടപ്പെട്ടതോടെ രണ്ട് കാര്യങ്ങള്‍ സംഭവിച്ചു. ഒന്നാമത് പരലോക വിശ്വാസം കുറഞ്ഞവരോ തീരെയില്ലാത്തവരോ ആയ മതവിഭാഗങ്ങളെ മുസ്‌ലിംകളുമായി യോജിപ്പിച്ച് നിര്‍ത്തുന്ന ആശയപരമായ കണ്ണി മുറിഞ്ഞു. അധികാരം കൈകാര്യം ചെയ്തവര്‍ യഥാര്‍ത്ഥ ഇസ്‌ലാമിക സമ്പദ്ഘടന കയ്യൊഴിയുകയും ദേഹേഛക്കും സ്വാര്‍ത്ഥതക്കും മുന്‍തൂക്കം നല്‍കിയതോടെ ദൈവത്തിന്റെതായ രാഷ്ട്രീയത്തില്‍ അവന്റെ സൃഷ്ടികളെ മതവിശ്വാസങ്ങള്‍ക്കതീതമായി കാണാനും അവരുടെ എണ്ണിയാലൊടുങ്ങാത്ത ജീവിത പ്രശ്‌നങ്ങളെ ദൈവിക നിയമങ്ങള്‍ വ്യാഖ്യാനിച്ച് പ്രവര്‍ത്തനോന്മുഖമാക്കി പരിഹരിക്കാനോ കഴിയാത്ത അവസ്ഥയുണ്ടാക്കി. അതിന്റെ ഫലമായി പുരാതന റോമിലെയും കിസ്‌റോ, കൈസര്‍ സാമ്രാജ്യങ്ങളിലെയുംപോലെ മനുഷ്യരിലെ ബഹുഭൂരിപക്ഷം പേരും ദരിദ്രരും അടിമകളും എന്ന അവസ്ഥ പഴയതിനെക്കാള്‍ വികൃതരൂപത്തില്‍ തിരിച്ചെത്തി. ഇതിന്റെ മറുവശമെന്നോണം ഒരുപിടി ധനികരും പ്രഭുവര്‍ഗ്ഗവും അവര്‍ക്കെല്ലാം മുകളില്‍ ഖലീഫ എന്ന ദൈവപ്രതിനിധിക്ക് പകരം അമീറന്മാരും, സുല്‍ത്താന്മാരുമൊക്കെ ഉടലെടുത്തു. അവസാനമാകട്ടെ ക്രിസ്ത്യന്‍ പൗരോഹിത്യത്തെപ്പോലെ ഇസ്‌ലാമും അധികാരത്തില്‍ നിന്ന് ഒളിച്ചോടി പള്ളിയിലഭയം തേടുകയായിരുന്നു. ദൈവത്തിന് പള്ളിയും സീസര്‍ക്ക് രാഷ്ട്രവും എന്ന അവസ്ഥയിലേക്ക് ഇസ്‌ലാമികതയും ചെന്നുവീണു. മുസ്‌ലിം പ്രതിസന്ധിയുടെ രണ്ടാം ഘട്ടമായിരുന്നു ഇത്.
മൂന്നാം ഘട്ടത്തിലേക്ക് ഒന്നാം ലോകമഹായുദ്ധത്തിന്റെ പര്യവസാനം ഇസ്‌ലാമിന് മേല്‍ പാശ്ചാത്യ വ്യവസായ മുതലാളിത്തത്തിന്റെ വെന്നിക്കൊടി പാറിച്ചുകൊണ്ടായിരുന്നു. അവിടേക്കെത്തിയ സംഭവങ്ങളില്‍ അതിന് മുമ്പത്തെ 4 നൂറ്റാണ്ടുകളിലായി നാം കഴിഞ്ഞ ലക്കങ്ങളില്‍ വിവരിച്ച ഇസ്‌ലാമികതയുടെ തകര്‍ച്ചയിലേക്ക് നയിച്ചതും ഒപ്പം നടന്നമാറ്റങ്ങളും ഇന്നത്തെ മുതലാളിത്ത വ്യവസ്ഥയിലേക്ക് മാറിയ ലോകത്തിലെ സമ്പദ് ഘടനയും അതില്‍ മുസ്‌ലിം സമൂഹത്തിനും രാഷ്ട്രങ്ങള്‍ക്കുമുണ്ടായ അപജയ കാരണങ്ങളും സൂഫിസവും പിന്നീടുണ്ടായ മാറ്റസംഘങ്ങളുടെ പ്രവര്‍ത്തന ചരിത്രവും ഇനി നമുക്ക് പരിശോധിക്കേണ്ടതുണ്ട്.
ഇസ്‌ലാമിക ഭരണാധികാരികള്‍ ഖിലാഫൈറ്റുകളുടെ ഖുര്‍ആനികാസൂത്രണം വഴിയുണ്ടായ വന്‍വളര്‍ച്ചയിലും ഐശ്വര്യത്തിലും മതിമറന്ന്  നിസ്സംഗതയിലേക്ക് വഴുതിയതോടെ ഉലമാക്കളും ബുദ്ധിജീവികളും തങ്ങളുടെ ഇസ്‌ലാമിക വിശ്വാസ്യതയെ നിലനിര്‍ത്താന്‍ ഭക്തിമാര്‍ഗ്ഗത്തിലേക്കും സൂഫീ ചിന്താരീതിയിലേക്കും തിരിഞ്ഞുതുടങ്ങി. പിന്നെ ഖിലാഫൈറ്റുനുള്ളില്‍ വിവിധ ഗ്രൂപ്പുകളും ആ ഗ്രൂപ്പുകളുടെ ദുര്‍മ്മോഹ സാധ്യതകള്‍ക്ക് വേണ്ടി ശത്രുക്കളെപ്പോലും ഉപയോഗിച്ചുള്ള കരുനീക്കങ്ങളും, പരസ്പര പോരാട്ടങ്ങള്‍ വരെ ആരംഭിച്ചു.
ഇത് ശത്രുക്കള്‍ക്ക് പഴുതുണ്ടാക്കുക മാത്രമല്ല, ഇസ്‌ലാമിന്റെ ആശയപരമായ തനിമകള്‍ക്ക് വരെ മങ്ങലേല്പിക്കുകയും ചെയ്തു. നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലൊ കൃഷി, വ്യവസായം, കച്ചവടം എന്നിവകളിലൊ ഊന്നിയ വികസന പ്രവര്‍ത്തനങ്ങളില്‍ മെല്ലെപ്പോക്കായതോടെ തൊഴില്‍രംഗം തകരാന്‍ തുടങ്ങി. ഇതിനെതിരെ മുസ്‌ലിം ഭരണകൂടത്തിന് ഒന്നും ചെയ്യാനാവാത്ത വിധം കാര്‍ഷിക വിളഭൂമികളും മറ്റുല്പാദനകേന്ദ്രങ്ങളും മുരടിച്ച് ചിലേടത്ത് ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങുകയും ചെയ്തു.
ഇസ്‌ലാമിക വായ്പയുടെ തുടക്കത്തില്‍തന്നെ പ്രവാചക കുടുംബത്തോട് നീതി പുലര്‍ത്താന്‍ കഴിയാത്ത നിര്‍ഭാഗ്യകരമായ അവസ്ഥ വന്നുചേര്‍ന്നത് ഇസ്‌ലാമികതയുടെ ഒരു പരാജയമായിത്തന്നെ കാണേണ്ടതുണ്ട്. അതു ചെറുതാക്കി കാണിക്കാന്‍ ഇസ്‌ലാമിന്റെ ഖിലാഫത്ത് ആരംഭിക്കുന്ന ഘട്ടത്തില്‍ പണ്ഡിതന്മാരും നേതാക്കളും ശ്രമിച്ചത് പക്ഷെ ഇസ്‌ലാമിന് ഗുണം ചെയ്യുമെന്ന അവരുടെ കാഴ്ചപ്പാടിലായിരുന്നു. എന്നാല്‍ ശിയ ചിന്താഗതിക്കാരെ ഇസ്‌ലാമിനകത്ത് ഒരു പ്രതിശക്തിയായി വളര്‍ത്തുകയായിരുന്നു അതിന്റെ ഫലം. ഇസ്‌ലാമിന്റെ സമ്പദ്ഘടനയെത്തന്നെ അവഗണിക്കുകയും പഴയ ഫ്യൂഡല്‍ രീതിയിലേക്ക് വഴുതിമാറിക്കൊണ്ടിരുന്ന സമ്പദ്‌വ്യവസ്ഥ ഖിലാഫൈറ്റിലെ മൊത്തം സാമ്പത്തിക സ്ഥിതി വഷളാക്കിത്തുടങ്ങുകയും ചെയ്തു. ഇത് പ്രാദേശിക സങ്കുചിതത്വത്തെയും അതുവഴി ആദര്‍ശാഭിപ്രായങ്ങളിലെ വിശാലമനസ്‌കതയെയും തകര്‍ക്കുകയായിരുന്നു. ഇതിനിടയില്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് അതില്‍ നുഴഞ്ഞുകയറാനുള്ള ധാരാളം അവസരം കൊടുക്കുകയും ചെയ്യുകയായിരുന്നു. ഇസ്‌ലാമിന്റെ പേരില്‍ അനേക വിഭാഗങ്ങളായി തിരിഞ്ഞ ഗ്രൂപ്പുകളില്‍ സൂഫികളായ വിഭാഗം ഗ്രൂപ്പുകളേയും പരസ്പര വിരോധികെളയും യോജിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അത് ഫലപ്രദമായില്ല. എഡി. 1700 ആയപ്പോഴേക്ക് വിവിധ രാജ്യങ്ങളിലെ ജനവിഭാഗങ്ങള്‍ അവരുടെ ദേശീയമായ കാഴ്ചപ്പാടുകള്‍ക്ക് പ്രാധാന്യം നല്‍കി ഇസ്‌ലാമിന്റെ മഹത്തായ ആശയങ്ങളെ തങ്ങളുടെ സങ്കുചിത ദേശീയ താല്‍പര്യങ്ങളുടെ മറക്കുടക്കുള്ളില്‍ ഒളിപ്പിച്ച് തുടങ്ങി. ഇവിടെയാണ് ഇസ്‌ലാമിലെ മതപരിഷ്‌കരണ വാദികളുടെ രംഗപ്രവേശം.
ഇസ്‌ലാമിനെ തുടച്ചുനീക്കാന്‍ പാശ്ചാത്യ ഗൂഢാലോചന അമേരിക്കയും ബ്രിട്ടനും ജര്‍മ്മനിയുമടങ്ങുന്ന ഇസ്‌ലാമിക വിരുദ്ധ സാമ്രാജ്യ ശക്തികള്‍ ഇസ്‌ലാമിനെയും അവിടെ ഖിലാഫത്തിനെയും തുടച്ച് നീക്കിയാലല്ലാതെ പുതിയ സാമ്രാജ്യത്വ ശക്തികള്‍ക്ക് വളരാനാവില്ലെന്ന സത്യം മനസ്സിലാക്കി ഈ മൂന്ന് രാഷ്ട്രങ്ങളിലെയും രാജ്യതന്ത്രജ്ഞരും ചാരസംഘടനാമേധാവികളും ജര്‍മ്മനിയിലെ മ്യൂണിക്കില്‍ യോഗം ചേര്‍ന്ന് ഒമ്പത് പേരടങ്ങിയ ചാരന്മാരും രാജ്യതന്ത്രജ്ഞരുമടങ്ങിയ ഈ ഗൂഢാലോചനാ വിദഗ്ധര്‍ സുദീര്‍ഘമായ 4 മണിക്കൂര്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഈജിപ്തിലെ ബസറ സ്വദേശിയായ ഹംഫര്‍ എന്ന ജൂത വിദ്യാര്‍ത്ഥിയെ മുഹമ്മദ് എന്ന പേര്‍ നല്‍കി കോണ്‍സ്റ്റാന്റിനോപ്പിളിലെത്തിച്ചു. അവിടെ ബ്രിട്ടീഷ് ചാരന്മാര്‍ മുഹമ്മദ് അഫത്തി എന്ന വയോധികനായ മുസ്‌ലിം പണ്ഡിതനെ ഹംഫദുമായി ബന്ധപ്പെടാന്‍ ഒരുക്കിനിറുത്തിയിരുന്നു.
അറേബ്യയിലെ നജ്ദ് ദേശക്കാരനായ മുഹമ്മദ് അബ്ദുല്‍ വഹാബ് എന്ന ചെറുപ്പക്കാരന്‍ ഉപരിപഠനത്തിനും അവിടെ നിന്ന് ചാരന്മാരുടെ സഹായത്തോടെ കോണ്‍സ്റ്റാന്‍ ഡിലും എത്തിപ്പെട്ടത്. പണ്ഡിതനായ അഫ്ത്തിയുടെ ക്ലാസ്സുകളില്‍ പങ്കെടുത്ത് മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബിനെ ഇസ്‌ലാമിന്റെ സത്യസന്ധമായ വശമാണ് പഠിപ്പിച്ചത്. താന്‍ ജീവിക്കുന്ന കാലവുമായി തട്ടിച്ചുനോക്കുമ്പോള്‍ അന്നത്തെ ഇസ്‌ലാമിന്റെയും ഖിലാഫൈറ്റിന്റെയും സ്ഥിതി ഓര്‍ത്ത് അബ്ദില്‍ വഹാബ് എന്ന ചെറുപ്പക്കാരനായ പണ്ഡിതന്‍ നെടുവീര്‍പ്പിട്ടു. (ഹുസൈന്‍ ഖല്‍ഫ എഴുതിയ ഹയാതുശൈഖ് മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബ് എന്ന പുസ്തകം കാണുക.) ഉസ്മാനിയ്യ ഖിലാഫത്തിന്റെ വേരറുക്കാനുള്ള ഒരു തുരപ്പന്‍സംഘത്തെ സൃഷ്ടിക്കാനുള്ള ക്രൈസ്തവ - ജൂത ഗൂഢാലോചനയുടെ പ്രവര്‍ത്തന ആസ്ഥാനം നജ്ദിലേക്ക് മാറ്റി അവിടെ ദര്‍ഇയ്യാ പ്രവിശ്യകളുടെ അമീറായിരുന്ന മുഹമ്മദ്ബ്‌നു സഈദിനെ കയ്യിലെടുക്കാന്‍ അബ്ദുല്‍ വഹാബിനെ ചുമതലപ്പെടുത്തിയ ചാരസംഘം മുസ്‌ലിംകളിലേക്ക് അന്ധവിശ്വാസം മാറ്റി. അവരെ മോചിപ്പിക്കാനുള്ള പ്രവര്‍ത്തനത്തോട് സഈദ് സഹകരിച്ചാല്‍ ഹിജാസടക്കം മുഴുവന്‍ അറേബ്യയുടെയും ഭരണകര്‍ത്താവാക്കാമെന്ന് ബ്രിട്ടന്‍ രഹസ്യമായി സഊദിന് വാക്ക് കൊടുത്തു.
പിന്നീടങ്ങോട്ട് അബ്ദുല്‍ വഹാബിന്റെ പോരാട്ടം അന്ധവിശ്വാസത്തോടായിരുന്നു.  അസുന്നീ

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter